ഒരു പരിധിക്കപ്പുറം സിനിമയില്‍ സുഹൃത്ത് ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാറില്ല! കാരണം പറഞ്ഞ് ഉര്‍വ്വശി
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നടി ഉര്‍വ്വശി. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. നായികയായും സഹനടിയായുമൊക്കെയാണ് ഉര്‍വ്വശി ഇന്‍ഡസ്ട്രിയില്‍ സജീവമായിരുന്നത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ നടി കേന്ദ്രകഥാപാത്രമായുളള സിനിമകളിലും അഭിനയിച്ചിരുന്നു. വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു നടി.
ഹാസ്യ വേഷങ്ങളിലും സീരിയസ് റോളുകളിലുമെല്ലാം മികച്ച പ്രകടനമാണ് നടി കാഴ്ചവെക്കാറുളളത്. 1980കളില്‍ സിനിമയിലെത്തിയ ഉര്‍വശി മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചിരുന്നു. തെന്നിന്ത്യയിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ച താരം മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു.

ഒരിടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയായിരുന്നു ഉര്‍വ്വശി തിരിച്ചെത്തിയത്. സിനിമയിലെ ഗംഭീര പ്രകടനത്തിലൂടെ മികച്ച സഹനടിക്കുളള ദേശീയ പുരസ്‌കാരം ഉര്‍വ്വശിക്ക് ലഭിച്ചിരുന്നു. സിനിമയില്‍ ചെറിയ ഇടവേളകള്‍ എപ്പോഴും ഉണ്ടാവാറുണ്ടെങ്കിലും തിരിച്ചുവരവിലെല്ലാം മികച്ച പ്രകടനമാണ് ഉര്‍വ്വശി കാഴ്ചവെച്ചിരുന്നത്.

ഈ വര്‍ഷമാദ്യം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ഉര്‍വ്വശിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഡോ ഷേര്‍ളിയായി മികച്ച പ്രകടനമാണ് ഉര്‍വ്വശി കാഴ്ചവെച്ചിരുന്നത്. വരനെ ആവശ്യമുണ്ട് ചിത്രത്തിന് പിന്നാലെ കൈനിറയെ സിനിമകള്‍ ഉര്‍വ്വശിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

അതേസമയം സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഉര്‍വ്വശി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. ഒരു പരിധിക്കപ്പുറം താന്‍ സിനിമയില്‍ സുഹൃത്ത് ബന്ധങ്ങള്‍ സൂക്ഷിക്കാറില്ലെന്ന് ഉര്‍വ്വശി പറയുന്നു. "സിനിമയില്‍ നിന്ന് നമുക്ക് അങ്ങനെ നിരന്തരമായ ഒരു സൗഹൃദം വേണമെന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ല.

കാരണം ചിലര്‍ കുറച്ചുനാള്‍ സിനിമയിലുണ്ടാകും, അല്ലേല്‍ അവര്‍ സിനിമ വിട്ടിട്ട് മറ്റൊരു മേഖലയിലേക്ക് പോകും, ചിലര്‍ സജീവമല്ലാതായി പോകും. വളരെ അപൂര്‍വ്വ ബന്ധങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. എന്റെ സഹപ്രവര്‍ത്തകര്‍ ആയിട്ടുളള നടിമാര്‍ കുറെപേരുണ്ട്. എപ്പോഴും വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരുണ്ട്. പക്ഷേ അതിനൊക്കെ പരിമിതികള്‍ ഉണ്ട്.

അത് എന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ല. നമ്മള്‍ എല്ലാരും ഇവിടെ നില്‍ക്കുമ്പോള്‍ കാണുകയും വിളിക്കുകയുമൊക്കെ ചെയ്യും. പക്ഷേ നമ്മുടെ ഡീപ് ആയുളള സ്വകാര്യത ചര്‍ച്ച ചെയ്യാനുളള സൗഹൃദങ്ങള്‍ വളരെ കുറവായിരിക്കും. നമ്മുടെ കാര്യങ്ങളിലോട്ട് അവരെ ഉള്‍പ്പെടുത്താന്‍ നമുക്ക് മടിയാണ്. ഒരു പരിധിക്കപ്പുറമുളള കാര്യങ്ങളില്‍ നമ്മള്‍ അങ്ങനെ അവരെ ഇടപെടുത്താറില്ല. അതുകൊണ്ട് നമുക്കും അവരുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വെയ്ക്കാന്‍ കഴിയില്ല. അങ്ങനെയാണ് സിനിമയിലെ സുഹൃത്ത് ബന്ധങ്ങള്‍, ഉര്‍വ്വശി പറഞ്ഞു. അതേസമയം നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ ആണ് ഉര്‍വ്വശിയുടെ പുതിയ മലയാള ചിത്രം. ദിലീപാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്.


Click it and Unblock the Notifications