അന്ന് ഒരു പ്രണയമുണ്ടായിരുന്നു, അതോടെ അഭിനയത്തില്‍ നിയന്ത്രണം; മുമ്പ് ഉര്‍വശി പറഞ്ഞത്

മലയാളത്തിലും തമിഴിലും കന്നടയിലുമായി ഒരു കാലത്ത് തിളങ്ങിയ നടിയാണ് ഉര്‍വശി. സിനിമയിലേക്കെത്തുന്നത് തമിഴിലൂടെയാണെങ്കിലും മലയാള സിനിമയുടെ ഒരു കാലത്തെ അവിഭാജ്യ ഘടകമായിരുന്നു ഉര്‍വശി. എല്ലാ സൂപ്പര്‍ നായകന്മാര്‍ക്കൊപ്പവും അഭിനയിച്ച ഉര്‍വശി വലിയ ഒരു കാലം മലയാള സിനിമയില്‍ അഭിനയിച്ചു.

ആദ്യ ഭര്‍ത്താവായ മനോജ് കെ ജയനുമായി പ്രണയത്തിലായി വിവാഹം കഴിഞ്ഞ ശേഷമാണ് നടി സിനിമയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടു നിന്നത്. ഉര്‍വശി തമിഴില്‍ തുടക്കത്തില്‍ സീരിയസ് വേഷങ്ങളണ് ചെയ്തതെങ്കിലും കോമഡി വേഷമാണ് തുടര്‍ന്നങ്ങോട്ട് ചെയ്തത്. ഇപ്പോഴിതാ അതിനുള്ള കാരണമെന്താണെന്ന് ഉര്‍വശി തന്നെ മുമ്പ് തുറന്നു പറഞ്ഞ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

urvashi

അമൃത ടിവിയില്‍ മുമ്പ് നടി രോഹിണിയുമായി നടന്ന അഭിമുഖത്തില്‍ ഉര്‍വശി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ സഹോദരിമാര്‍ ചെറുപ്പത്തിലേ അവരുടെ കഴിവുകള്‍ തെളിയിച്ചവരായിരുന്നു. കല്‍പ്പന ചേച്ചിയൊക്കെയാണ് പെണ്‍കുട്ടികളില്‍ ആദ്യമായി മോണോ ആക്ട് ഒക്കെ ചെയ്ത് വന്ന ആള്‍ എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ തനിക്ക് ആ കഴിവൊന്നും ഉണ്ടായിരുന്നില്ല എന്ന് ഉര്‍വശി പറയുന്നു.

ഞാന്‍ ആര്‍ടിസ്റ്റായതില്‍ എനിക്ക് ഇപ്പോഴും അത്ഭുതമാണ്. നടി ആവണമായിരുന്നു എന്നത് ഒരു നിയോഗമായിട്ടാണ് തോന്നാറ്. അല്ലാതെ ഒരു കഴിവും എനിക്ക് ഇല്ലായിരുന്നു. ഞാന്‍ ഒന്നിലും പങ്കെടുക്കില്ലായിരുന്നു. പഠിക്കാന്‍ ഇഷ്ടമായിരുന്നു. പിന്നെ ഞാന്‍ അഭിനയിക്കാനൊന്നും യോജിച്ചതല്ല എന്ന തോന്നല്‍ കുറേ സിനിമകള്‍ വരെയുണ്ടായിരുന്നു. ഇപ്പോഴും മനസില്‍ ഒരു ശതമാനം വരെ ആ തോന്നല്‍ ഉണ്ടെന്നും ഉര്‍വശി പറയുന്നു.

കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അനുസരിച്ചിരിക്കും എന്റെ ഓരോ സിനിമകളും. അല്ലാത്ത ഒരു സെറ്റ് അപ്പില്‍ പോയിട്ട് ചെയ്ത എന്റെ സിനിമകള്‍ കണ്ടാല്‍ തന്നെ മനസിലാകും. ഇപ്പോള്‍ പിന്നെ ദിവസവും പാചകം ചെയ്യുമ്പോള്‍ പാചകം നന്നാവും എന്ന് പറയുന്നത് പോലെയാണ് എന്റെ അഭിനയം.

'തമിഴില്‍ ആദ്യം സീരിയസ് ആയി അഭിനയിച്ചെങ്കിലും പിന്നീട് വന്നതെല്ലാം കോമഡി കാരക്ടേഴ്‌സ് ആയിരുന്നു. അത് ഒരു തരത്തില്‍ ഞാന്‍ തന്നെ അങ്ങനെ ആക്കിയെടുത്തതായിരുന്നു. ഒന്നാമത് തമിഴില്‍ മൈക്കിള്‍ മദന കാമരാജ് ഒക്കെ ചെയ്ത് കഴിഞ്ഞ് മഗലില്‍ മട്ടും ഒക്കെ ചെയ്യുന്ന സമയത്താണ് എന്റെ ഒരു പ്രണയം തുടങ്ങുന്നത്,' എന്നും ഉര്‍വശി പറയുന്നു.

urvashi

അപ്പോള്‍ ലവ് സീന്‍സിനുകള്‍ക്കൊക്കെ കുറച്ചുകൂടി ഒരു നിയന്ത്രണം ഒക്കെ വന്നു. അത് സ്വയം വന്നതാണ്. പരസ്പരം അങ്ങനെ പറഞ്ഞിട്ടൊന്നുമല്ല. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത്, തമിഴ് സിനിമ കുറച്ചുകൂടി എക്‌സ്‌പോസ്ഡ് ആയി. നമ്മള്‍ വന്ന സമയത്തേത് അല്ല. പക്ഷെ എനിക്ക് അത് ചെയ്യാന്‍ കഴിയുമായിരുന്നില്ല.

ഇത് രണ്ടുമല്ലാത്ത കാരക്ടര്‍ ചെയ്യുമ്പോള്‍ കോമഡി ട്രാക്ക് പിടിക്കുന്നതാണ് നല്ലതെന്ന് തോന്നി. സേഫ് ആയി ചെയ്യാന്‍ പറ്റുന്നത് അതായിരുന്നു. പിന്നെ ഞാന്‍ ചിന്തിച്ചപ്പോള്‍, സീരിയസ് നായികയുടെ പ്രമോഷന്‍ എന്ന് പറയുന്നത്, അമ്മ ചേട്ടത്തി, എന്ന ലെവലിലേക്ക് അങ്ങ് പോകും. ഹ്യൂമര്‍ ആകുമ്പോള്‍ അതിരില്ലാത്ത നിരവധി റോളുകള്‍ ചെയ്യാന്‍ പറ്റുമെന്നും ഉര്‍വശി പറയുന്നു.

More from Filmibeat

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X