For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലും ശ്രീനിവാസനും ഉര്‍വശിയെ ചുമന്നു! മിഥുനം പരാജയപ്പെട്ടതിന് കാരണം നടിയുടെ വാക്കുകളോ?

  |

  മോഹന്‍ലാലും ഉര്‍വശിയും അഭിനയിച്ച മിഥുനം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ശ്രീനിവാസനായിരുന്നു. മോഹന്‍ലാലായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചത്. സേതുമാധനവും സുലോചനയും തമ്മിലുള്ള പ്രണയവും വിവാഹ ശേഷം ഹണിമൂണിന് പോവുന്നതുമൊക്കെയായിരുന്നു സിനിമയില്‍ കണ്ടത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ മോഹന്‍ലാലായിരുന്നു മിഥുനം നിര്‍മ്മിച്ചത്. വന്‍പ്രതീക്ഷയോടെയായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയതെങ്കിലും വിചാരിച്ച വിജയം നേടിയിരുന്നില്ല. ഉര്‍വശി നടത്തിയ ചില വെളിപ്പെടുത്തലുകളായിരുന്നു ചിത്രം പരാജയപ്പെട്ടതിന് പിന്നിലെ കാരണമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു. മിഥുനത്തിലെ രസകരമായ സീനിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍.

  ഉര്‍വശിയെചുമന്ന മോഹന്‍ലാലും ശ്രീനിവാസനും

  ഉര്‍വശിയെചുമന്ന മോഹന്‍ലാലും ശ്രീനിവാസനും

  ആ സീന്‍ ഇന്നും ഓര്‍ക്കുമ്പോള്‍ ഭയങ്കര രസമാണ്. ലാലേട്ടനും ശ്രീനിയേട്ടനും എന്നെ ചുമന്നാണ് കുറെ ദൂരം നടന്നത്. സിനിമയില്‍ കാണിക്കുന്നതിലും കൂടുതല്‍ അവര്‍ നടന്നു. എന്റെ വെയിറ്റ് കൊണ്ട് ഞാന്‍ എവിടെ നിന്നാണ് റേഷന്‍ വാങ്ങുന്നത് എന്നൊക്കെ ശ്രീനിയേട്ടന്‍ ചോദിച്ചു കൊണ്ടിരുന്നു. കാരണം ലാലേട്ടനേക്കാള്‍ ബുദ്ധിമുട്ടിയത് ശ്രീനിയേട്ടനായിരുന്നുവെന്നും ഉര്‍വശി പറയുന്നു.

  ഡ്യൂപ്പല്ല

  ഡ്യൂപ്പല്ല

  ലാലേട്ടനേക്കാള്‍ ശ്രീനിയേട്ടന് പൊക്കം കുറവായതിനാല്‍ അദ്ദേഹത്തിന്റെ ചുമലില്‍ ആയിരുന്നു വെയിറ്റ് ഏറെയും. ലോകത്ത് ഒരു നായികയും പായയില്‍ ചുരുണ്ടുകൂടി നായകനൊപ്പം ഒളിച്ചു കടന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല. എനിക്കാണ് ആ ഭാഗ്യം ലഭിച്ചത്. പലരും മിഥുനത്തിലെ പായ സീനിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഡ്യൂപ്പ് ആണോ എന്ന് ചോദിക്കാറുണ്ട്.ആ സീനില്‍ ഒരു ഡ്യൂപ്പിനെയും ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം. എന്നെ തന്നെയാണ് അവര്‍ രണ്ടു പേരും കൂടി ചുമന്ന്‍ കൊണ്ട് നടന്നത്. ഞാന്‍ ലാലേട്ടനും ശ്രീനിയേട്ടനും കൊടുത്ത വലിയ പണിയായിരുന്നു ആ സീന്‍.

  പരാജയമായിരുന്നു

  പരാജയമായിരുന്നു

  പ്രണയ വിവാഹത്തിന്‍രെ വരുംവരായ്കകള്‍ തുറന്നു കാട്ടിയ ചിത്രം കൂടിയായിരുന്നു മിഥുനം. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടിലൊന്നായ മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ചിട്ടും ചിത്രം ബോക്സോഫീസില്‍ പരാജയമാവുകയായിരുന്നു. വിവാഹത്തിന് മുന്‍പുള്ള പ്രണയവും വിവാഹ ശേഷമുള്ള പ്രണയവും തമ്മിലുള്ള ചേരുചേരായ്ക കൃത്യമായി വരച്ച് കാട്ടിയിരുന്നു ഈ ചിത്രം.

  ഉര്‍വശി മുന്‍പ് പറഞ്ഞത്

  ഉര്‍വശി മുന്‍പ് പറഞ്ഞത്

  സിനിമ നല്ലതാണെങ്കിലും തന്‍റെ കഥാപാത്രത്തോട് യാതൊരു മമതയും തോന്നുന്നില്ലെന്നായിരുന്നു മുന്‍പ് ഉര്‍വശി പറഞ്ഞത്. തനിക്ക് തീരെ താല്‍പര്യമില്ലാത്ത ഒരു കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലേത്. ഒരിക്കലും യോജിക്കാന്‍ കഴിയാത്ത തരത്തിലുള്ള കൃതിമ ജീവിത സാഹചര്യങ്ങലായിരുന്നു തന്‍റെ കഥാപാത്രത്തിനെന്നും ഉര്‍വശി അഭിപ്രായപ്പെട്ടിരുന്നു.

  ആ പ്രിയദർശൻ - ലാലേട്ടൻ സിനിമകൾ പരാജയപ്പെടാൻ കാരണം ഇതാണ് | filmibeat Malayalam
   അന്ന് പറഞ്ഞത്

  അന്ന് പറഞ്ഞത്

  സ്വന്തം ഭാര്യയെ തീരെ ശ്രദ്ധിക്കാൻ കഴിയാത്ത ആളുകൾ കല്യാണം കഴിക്കാൻ പാടില്ല. ഭർത്താവിനെ അളവിൽ കവിഞ്ഞ് സ്നേഹിക്കുന്ന ഒരു ഭാര്യയാണ് സുലോചന. അവൾ പ്രതീക്ഷിക്കുന്ന അത്രയും വേണ്ട, തിരികെ ഒരു പൊടി സ്നേഹമെങ്കിലും അയാൾക്ക് കൊടുക്കാം. പക്ഷെ, അതൊന്നും നടന്നില്ല എന്ന് മാത്രമല്ല, സ്നേഹം കാണിക്കുന്നത് ഒരു കുറ്റമാണെന്നു പോലും സിനിമയിൽ പറയുന്നുണ്ടെന്നും നടി പറഞ്ഞിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടക്കാലത്ത് പുറത്തുവന്നത്.

  English summary
  Actress Urvashi's memmory about Midunam Movie Comedy scenes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X