മമ്മൂട്ടിക്കും മോഹൻലാലിനും എനിക്ക് അവാർഡ് തരാൻ മാനക്കേടുണ്ടെങ്കിൽ...; താരങ്ങളെ വിമർശിച്ച് ഉർവശി
കഴിഞ്ഞ ദിവസം ഫിലിംഫെയർ പുരസ്കാരം ലഭിച്ച ഉർവശി ഓൺലെെൻ മീഡിയകളുടെ ചോദ്യത്തിന് നൽകിയ മറുപടി വാർത്തയായതാണ്. നടി ഗൗരി നന്ദയും നടൻ ഇന്ദ്രജിത്തുമാണ് ഉർവശിക്ക് അവാർഡ് നൽകിയത്. ഉർവശിയെ പോലൊരാൾക്ക് അവാർഡ് നൽകാൻ ഗൗരി നന്ദയെ പോലൊരാൾക്ക് അർഹതയുണ്ടോ എന്നായിരുന്നു മീഡിയകളുടെ ചോദ്യം. ചോദ്യത്തിൽ നീരസം തോന്നിയെങ്കിലും പക്വമായി ഉർവശി മറുപടി നൽകി. ക്യാമറയ്ക്ക് മുന്നിൽ ആരാണ് വലുതും ചെറുതും. എല്ലാവരും നല്ലത് പോലെ പെർഫോം ചെയ്താൽ അത് ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും ആർട്ടിസ്റ്റ് തന്നെയല്ലേ എന്നായിരുന്നു ഉർവശിയുടെ മറുപടി.
ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് കൂടുതൽ തുറന്ന് സംസാരിക്കുകയാണ് ഉർവശി. മോഹൻലാലിനും മമ്മൂട്ടിക്കുമെതിരെ പരോക്ഷ വിമർശനവും ഉർവശി ഉന്നയിച്ചു. വൺ 2 ടോക്സിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ഗൗരിയെന്നയാൾക്ക് അവാർഡ് തന്ന് കൂടേ. മറ്റൊരു അവാർഡ് ദാന ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും ഉണ്ടായിരുന്നിട്ടും എനിക്ക് അവാർഡ് തന്നത് ചാക്കോച്ചനാണ്. ഷീലാമ്മയ്ക്ക് അവാർഡ് കൊടുത്തപ്പോൾ അതേ മമ്മൂട്ടി കയറി വന്നു. എന്നിട്ട് എന്നെ ഇറങ്ങിപ്പാേകാൻ സമ്മതിച്ചില്ല. മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ ഞാൻ വേണമായിരുന്നു താനും.

മമ്മൂട്ടിക്കും മോഹൻലാലിനും എനിക്ക് അവാർഡ് തരാൻ പറ്റാത്ത രീതിയിൽ അവർക്ക് വല്ല മാനക്കേടും ഉണ്ടെങ്കിൽ ഗൗരിയെ പോലൊരാളിൽ നിന്നും അവാർഡ് വാങ്ങിക്കാൻ എനിക്കൊരു മാനക്കേടും ഇല്ല. അതിന്റെ പേരാണ് ഉർവശി. എനിക്ക് കിട്ടിയത് ഫിലിംഫെയർ അവാർഡ് ആണെന്നും ഉർവശി പറഞ്ഞു. തമിഴ്നാട് സർക്കാരിൽ നിന്നും മികച്ച ഹാസ്യ നടിക്കുള്ള അവാർഡ് എത്ര സിനിമകളിൽ കോമഡി ചെയ്തു. കോമഡിക്ക് എനിക്ക് അവാർഡ് കിട്ടിയില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. പലർക്കും തോന്നും. പക്ഷെ അത് ഏറ്റവും വില കൂടിയ അവാർഡ് ആണ്. തമിഴ്നാട് സർക്കാരിൽ നിന്നും തനിക്ക് ഈ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഉർവശി പറയുന്നു.
ആദ്യമായാണ് മോഹൻലാലിനും മമ്മൂട്ടിക്കുമെതിരെ പരസ്യ വിമർശനം ഉർവശി നടത്തുന്നത്. ഒരു കാലത്ത് നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചവരാണ് ഇവർ. എന്നാൽ മോഹൻലാലിനും മമ്മൂട്ടിക്കും താരപദവി വന്നപ്പോഴും ഇവരുടെ നിഴലിൽ ആയിരുന്നില്ല ഉർവശി. ഒരു നായകന്റെയും നിഴലിൽ അല്ല ഞാൻ നിന്നതും ഇപ്പോൾ നിൽക്കുന്നതും. സംവിധായകന്റെ നടിയായിരുന്നു ഞാൻ എന്നും ഉർവശി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications















