കെട്ടിപ്പിടിക്കുന്ന സീനില്‍ ജയറാമിനെ നഖം കൊണ്ട് കുത്തിയിട്ടുണ്ടെന്ന് ഉര്‍വശി! പ്രണയരംഗമാണ് പ്രയാസം!

1980-90 കാലഘട്ടത്തിലെ മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്നു ഉര്‍വശി. ജയറാം, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി ഒരുപാട് പ്രമുഖ നായകന്മാരുടെയെല്ലാം നായികയായി തിളങ്ങിയ ഉര്‍വശി ഇപ്പോഴും സിനിമയില്‍ സജീവമാണ്. പ്രായം കൂടി വന്നപ്പോള്‍ അമ്മ വേഷത്തിലൂടെയും അതിശയിപ്പിക്കുന്ന പ്രകടനമാണ് നടി കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

ടൊവിനോയുടെ അമ്മയുടെ വേഷത്തില്‍ ഉര്‍വശി അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഇപ്പോഴിതാ തനിക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ളത് പ്രണയരംഗങ്ങളാണെന്ന് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് കൊടുത്ത അഭിമുഖത്തിലായിരുന്നു ഉര്‍വശി അതിനെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുന്നത്.

 ഉര്‍വശിയുടെ ലൗ സീനുകള്‍

ഉര്‍വശിയുടെ ലൗ സീനുകള്‍

49 വയസുകാരിയായ ഉര്‍വശി 1977 ലാണ് സിനിമയിലേക്ക് എത്തുന്നത്. ബാലതാരമായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു നായികയായി മാറിയത്. കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത 'മുന്താണി മുടിച്ചാച്ച്' ആണ് ഉര്‍വശിയുടെ ആദ്യ സിനിമ. 1984 ല്‍ ഇറങ്ങിയ 'എതിര്‍പ്പുകള്‍' ആണ് ഉര്‍വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. പിന്നീടിങ്ങോട്ട് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

 പ്രണയരംഗങ്ങള്‍

പ്രണയരംഗങ്ങള്‍

എത്രയേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രണയം അഭിനയിക്കാന്‍ തനിക്ക് പ്രയാസമാണെന്നാണ് ഉര്‍വശി പറയുന്നത്. 'പ്രണയമൊക്കെ അഭിനയിക്കാന്‍ എനിക്ക് പ്രയാസമായിരുന്നു. ഭരതന്‍ അങ്കിളിന്റെ പടങ്ങളില്‍ എനിക്ക് ആകെയൊരു പേടിയുണ്ടായിരുന്നത് അതാണ്. എവിടെയാണ് ലവ് സീന്‍ വരുന്നതെന്ന് പറയാനാകില്ല. എന്നെ വിരട്ടാന്‍ അങ്കിള്‍ പറയും നാളെ കുളിസീന്‍ ഉണ്ടെന്ന്. അത് മതി എന്റെ കാറ്റ് പോവാന്‍.

 അതിന് എവിടെ സ്‌നേഹം?

അതിന് എവിടെ സ്‌നേഹം?

ഞാന്‍ പതുക്കെ സഹസംവിധായകരെ ആരെയെങ്കിലും വിളിച്ച് ചോദിക്കും. അങ്ങനെ വല്ലതും ഉണ്ടോ? അവര്‍ പറയും സാരമില്ല നമുക്ക് ഡ്യൂപ്പിനെ വെച്ച് എടുക്കാം. എന്റെ ടെന്‍ഷന്‍ കൂടി. ദൈവമേ ഡ്യൂപ്പിനെ വച്ചെടുക്കുമ്പോ ഞാന്‍ ആണെന്ന് വിചാരിക്കും. മാളൂട്ടിയെ കുറിച്ച് ഉര്‍വശിയ്ക്ക് പറയാനുള്ളത് ഇങ്ങനെയാണ്. ആ ചിത്രത്തില്‍ കുറേ കാലം കാത്തിരുന്ന് വിദേശത്ത് നിന്ന് വരുന്ന ഭര്‍ത്താവാണ് ജയറാം. ആ സ്‌നേഹം മുഴുവന്‍ പ്രകടിപ്പിക്കണം. അതിന് എവിടെ സ്‌നേഹം? കെട്ടിപ്പിടിക്കുന്ന സീനിലൊക്കെ ഞാന്‍ നഖം കൊണ്ട് ജയറാമിനെ കുത്തിയിട്ടുണ്ടെന്നും ഉര്‍വശി പറയുന്നു.

 എന്റെ ഉമ്മാന്റെ പേര്

എന്റെ ഉമ്മാന്റെ പേര്

ടൊവിനോ തോമസും ഉര്‍വ്വശിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് എന്റെ ഉമ്മാന്റെ പേര്. ടൊവിനോ വേറിട്ട ലുക്കില്‍ അഭിനയിക്കുന്ന ചിത്രം കഴിഞ്ഞ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 21 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. നവാഗതനായ ജോസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്ത സിനിമയില്‍ മാമൂക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയില്‍ ടൊവിനോയുടെ ഉമ്മ വേഷത്തിലെത്തിലായിരുന്നു ഉര്‍വ്വശി പ്രത്യക്ഷപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X