twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കന്നട നടൻ രാജ്കുമാറിന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ കളിയാക്കലുകൾ ഉണ്ടായി, പിന്നെ വാശിയായിരുന്നു'; ഉർവശി

    |

    മുൻനിര നടിമാർ എന്ന വിഭാഗം എടുത്ത് കളഞ്ഞ് നടിമാർ എന്ന ഒരു വിഭാഗം എടുത്ത് നോക്കിയാൽ ഉർവശി എന്നാ നായികയോട് കട്ടക്ക് നിന്നത് അല്ലേൽ അതിനും മുകളിൽ അഭിനയിച്ച നടിമാർ വളരെ ചുരുക്കമാണ്. മലയാളികൾക്ക് ഒരു കംപ്ലീറ്റ് പാക്കേജ് അതാണ് ഉർവശി. ഒരു വിധം എല്ലാ ഭാഷകളിലും അഭിനയിച്ച അല്ലെങ്കിൽ ഇപ്പോഴും അഭിനയിച്ച് കൊണ്ടിരിക്കുന്ന ഉർവശിയുടെ അഭിനയിക്കാനുള്ള കഴിവ് എത്രത്തോളമാണെന്ന് മനസിലാക്കാൻ ഇവരുടെ ഒരുപാട് സിനിമകൾ ഒന്നും കാണണ്ട 1980, 1990, 1991 വർഷങ്ങളിലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളിലെ മികച്ച നടിയുടെ കോളത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതിയാകും.

    'ആരാധകർ തിരിച്ചറിയുന്നതെന്നും ഞാൻ ഇഷ്ടപ്പെടുന്നില്ല, മാസ്ക് വന്നത് അനു​ഗ്രഹമായി തോന്നിയിട്ടുണ്ട്'; രാഹുൽ രവി!'ആരാധകർ തിരിച്ചറിയുന്നതെന്നും ഞാൻ ഇഷ്ടപ്പെടുന്നില്ല, മാസ്ക് വന്നത് അനു​ഗ്രഹമായി തോന്നിയിട്ടുണ്ട്'; രാഹുൽ രവി!

    അവിടെ വെളിവാകും എല്ലാം... അത്രക്കും മികച്ച നടിയാണ് ഉർവശി. ഹൃദയകുമാരിയും ആന്ദവല്ലിയും കാഞ്ചനയും സുലോചനയും തുളസിയും അന്നമ്മയും കസ്തൂരിയും വിദ്യയും സരോജവും തങ്കമണിയും ചന്ദ്രമതിയെയും എന്തിന് ചാള മേരിയെ പോലും മലയാളികൾ മറക്കാൻ ഒരു സാധ്യതയുമില്ല. കാരണം അത്രക്കും ഭംഗി ആയി ആണ് അവർ അഭിനയിച്ചത്. ഉർവശിയുടെ കരിയറിൽ ഭാഗ്യലക്ഷ്മിയുടെ ശബ്ദം വഹിച്ച പങ്കും ചെറുതല്ല. ഉർവശി അത്ര മനോഹരമായി അഭിനയിക്കുന്നതിനാൽ ഡബ്ബിങ് സമയത്ത് അവർക്കൊപ്പം എത്താൻ പാടുപെട്ടിട്ടുണ്ടെന്ന് ഭാ​ഗ്യലക്ഷ്മി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കുറേ നാളുകൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോൾ അച്ചുവിന്റെ അമ്മയിലും മധുചന്ദ്രലേഖയിലും മ​ഗിളർ മട്ടും സൂരരൈ പോട്ര് തുടങ്ങിയ എല്ലാ സിനിമകളിലും കൂടുതൽ പകിട്ടോടെയാണ് ഉർവശി കഥാപാത്രങ്ങളെ അനശ്വരമാക്കിയത്.

    'ബി​ഗ് ബോസ് സീസൺ 4ൽ അപ്രതീക്ഷിതമായ പലതും സംഭവിക്കുമെന്ന് ലാലേട്ടൻ', മത്സരാർഥികളായി വിദേശികളും!'ബി​ഗ് ബോസ് സീസൺ 4ൽ അപ്രതീക്ഷിതമായ പലതും സംഭവിക്കുമെന്ന് ലാലേട്ടൻ', മത്സരാർഥികളായി വിദേശികളും!

    അതിഭാവുകത്വമില്ലാത്ത പ്രകടനം

    കമലഹാസന്റെ കൂടെ അഭിനയിക്കുക എന്നത് നായികമാരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്. അദ്ദേഹത്തിന്റെ അഭിനയത്തിന്റെ മുന്നിൽ പലപ്പോഴും നായികമാർ ഒതുങ്ങിപ്പോകും. എന്നാൽ അദ്ദേഹത്തോടൊപ്പം ഒട്ടും താഴ്ന്ന് പോകാതെ കഥപാത്രത്തെ എക്കാലത്തേക്കും ഓർമപ്പെടുത്തിയ ചുരുക്കം ചില നടിമാരിൽ ഒരാൾ ഉർവശിയായിരുന്നു. ആ കാര്യം കമലഹാസൻ തന്നെ പറഞ്ഞിട്ടുള്ളതാണ്. മൈക്കിൾ മദൻ കാമരാജൻ സിനിമയിലെ ഉർവശിയുടെ മാമി വേഷം അതിനൊരുദാഹരണം ആണ്. അഭിനയത്തിലെ അനായസതയായാലും സ്വാഭാവികതയായാലും നാടകീയതയായാലും എല്ലാം അതിന്റെ ഉഗ്രൻ ക്വാളിറ്റിയിൽ ഉർവശിയിലുണ്ട്. ഇപ്പോഴും തെന്നിന്ത്യയിൽ സജീവമാണ് ഉർവശി. ഉർവശി ചെയ്ത് വെച്ചിട്ടുള്ള കഥാപാത്രങ്ങളാണ് അന്നും ഇന്നും ഉർവശിയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കുന്നത്.

    കന്നട സിനിമയിൽ നിന്നുണ്ടായ അനുഭവം

    ആദ്യമായി കന്നട സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് പറയുന്ന താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സൂപ്പർസ്റ്റാർ രാജ്കുമാറിന്റെ ചിത്രത്തിൽ അഭിനയിക്കാൻ പോയതും ഡയലോ​ഗിന്റെ അർഥമറിയാതെ പറഞ്ഞ് നടന്ന് ലൊക്കേഷനിൽ നിന്ന് കളിയാക്കലുകൾ കേൾക്കേണ്ടി വന്നതിനെ കുറിച്ചുമെല്ലാമാണ് ഉർവശി കോമഡി സ്റ്റാർസ് ഷോയിൽ പങ്കെടുത്ത് സംസാരിക്കവെ പങ്കുവെച്ചത്. കന്നടയിൽ രാജ്കുമാർ സാറിന്റെ കൂടെയാണ് ആദ്യ പടം ചെയ്തത്. ഞാൻ ലൊക്കേഷനിൽ വന്ന് എന്റെ പത്താം ക്ലാസിലെ ബുക്ക് വായിക്കുംപോലെ ഡയലോഗ് ബൈഹാർട്ട് ചെയ്യും. അപ്പോൾ എല്ലാവരും പറഞ്ഞു നല്ല മിടുക്കി കുട്ടിയെന്ന്. ആദ്യ ദിവസം ഷൂട്ടിംഗിന് വലിയൊരു സീൻ ആയിരുന്നു എല്ലാ ആർട്ടിസ്റ്റും കോംമ്പിനേഷൻ. രാജ്കുമാർ സാറിന്റെ കൂടെ ഡയലോഗ് എല്ലാം പറഞ്ഞു. എല്ലാവരും ക്ലാപ്പ് ചെയ്തു. കൊച്ച് നല്ലോണം പറയുന്നുണ്ടല്ലോ എന്ന് പറഞ്ഞു. നന്നായിട്ട് എല്ലാം കഴിഞ്ഞു. എല്ലാവരും കൈയ്യടിച്ച് ഭയങ്കരമായിട്ട് പ്രോത്സാഹിപ്പിച്ചു. ഞാൻ ഇങ്ങനെ സന്തോഷമായിട്ട് ഇരിക്കുകയാണ്.

    വാശിയോടെ പഠിച്ച കന്നട

    ലാസ്റ്റ് ഒരേയൊരു ചെറിയ ഷോട്ട് കഴിഞ്ഞാൽ ബ്രേക്കിന് വിടാമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ഒരു ക്ലോസപ് ആണ്. ഒരു ക്യരക്ടർ എന്നെ വന്ന് ചീത്ത പറഞ്ഞിട്ട് ഒരു റൂമിനകത്ത് കേറിപ്പോകും. എന്റെ ഡയലോഗ് മുച്ചോ ഭായ് എന്നാണ്. ടേക്ക് പറഞ്ഞതും ഞാൻ മുച്ചോ ഭായ് എന്ന് വിളിച്ചു. പക്ഷെ സീൻ ശരിയായില്ല. മുച്ചോ ഭായ് എന്ന് പറഞ്ഞ് ഞാൻ‌ അഭിനയിച്ച ആ ചെറിയ സീനിൽ എന്താ കുഴപ്പം പറ്റിയത് എന്ന് എനിക്ക് മനസിലായില്ല. കുറേ സമയം ആയപ്പോൾ രാജ്കുമാർ സർ എണീറ്റ് വന്ന് മോളെ മുച്ചോ ഭായ് എന്താണെന്ന് മനസിലായോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ആ പോകുന്ന അദ്ദേഹത്തിന്റെ പേരല്ലേ മുച്ചോ ഭായ്. അകത്തോട്ട് കേറിപ്പോയ അയാളെ ഞാൻ മുച്ചോ ഭായ് എന്ന് വിളിക്കുകയാ. മുച്ചോ ഭായ് ഒന്നു വരൂ.... തിരച്ചിറങ്ങി വരൂ എന്ന് പറയും പോലെ.... ഞാൻ മറുപടിയായി പറഞ്ഞു. എന്റെ മറുപടി കേട്ടതും അദ്ദേഹം അങ്ങ് ചിരിച്ചു. മുച്ചോ ഭായ് എന്ന് പറഞ്ഞാൽ അങ്ങനല്ല മുച്ചോ ഭായ്.. വായടക്ക് എന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഈ ഖാദർ ഭായ്, ഹസൻ ഭായ് എന്ന് പറയുന്ന പോലെ ആണെന്ന് കരുതിയാണ് അദ്ദേഹത്തോട് ഡയലോ​ഗ് പറഞ്ഞത്. എന്റെ വിശദീകരണം കേട്ട് എല്ലാവരും കളിയാക്കി. ഞാൻ കരച്ചിൽ വരെയായി. അന്ന് ഉണ്ടായ വാശിയുടെ പുറത്താണ് കന്നട പഠിച്ചത്. ഉർവശി പറയുന്നു.

    അന്നും ഇന്നും ഉർവശി

    കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ഉർവശി സിനിമ. ദിലീപ് ആയിരുന്നു ചിത്രത്തിൽ നായകൻ. നാദിർഷയാണ് കേശു ഈ വീടിന്റെ നാഥൻ സംവിധാനം ചെയ്തത്. പുതുവത്സരത്തോട് അനുബന്ധിച്ച് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് കേശു ഈ വീടിന്റെ നാഥൻ പ്രേക്ഷകരിലേക്ക് എത്തിയത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നാദിർഷ ഒരുക്കിയ ചിത്രം കൂടിയായിരുന്നു കേശു ഈ വീടിന്റെ നാഥൻ. സുഗീതിന്റെ സംവിധാനത്തിലെത്തിയ മൈ സാന്റയാണ് തൊട്ടുമുമ്പ് റിലീസ് ചെയ്ത ദിലീപ് ചിത്രം. ചിത്രത്തിന് തിരക്കഥയൊരുക്കിയത് സജീവ് പാഴൂർ ആണ്. അനുശ്രീ, കലാഭവൻ ഷാജോൺ, സലിം കുമാർ, ഹരീഷ് കണാരൻ, സ്വാസിക, പൊന്നമ്മ ബാബു, ഹരിശ്രീ അശോകൻ തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

    Read more about: urvashi
    English summary
    Actress Urvashi talks openly about the ridicule she faced while acting in her first Kannada film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X