എ പടമാണെന്ന് അറിഞ്ഞില്ല; ലൊക്കേഷനിൽ എന്നും വഴക്കായിരുന്നു; ഞങ്ങൾ പറ്റിക്കപ്പെട്ടതാണ്;തുറന്ന് പറഞ്ഞ് ഉഷ

മലയാള സിനിമാ രം​ഗത്ത് ക്യാരക്ടർ റോളുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഉഷ എൻ, ഹസീന ഹനീഫ് എന്നാണ് ഉഷയുടെ പേര്. ഉഷ എന്ന പേരിലാണ് നടി സിനിമാ ലോകത്ത് അറിയപ്പെട്ടത്. കിരീടം, ചെങ്കോൽ എന്നീ സിനിമകളിൽ ഉഷ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ സീരിയൽ രം​ഗത്തും ഉഷ സന്നിധ്യം അറിയിച്ചു. സിനിമാ രം​ഗത്ത് ഇപ്പോൾ ഉഷ പഴയത് പോലെ സജീവമല്ല. ഇപ്പോഴിതാ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഉഷ. 1990 ൽ പുറത്തിറങ്ങിയ പൊന്നരഞ്ഞാണം എന്ന സിനിമയിൽ അഭിനയിച്ചത് തെറ്റായിപ്പോയെന്ന് ഉഷ പറയുന്നു.

ഇതിന് കാരണവും നടി വിശദീകരിച്ചു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. പൊന്നരഞ്ഞാണം എന്ന സിനിമയെക്കുറിച്ച് ഓൺലൈൻ മീഡിയയിൽ വരുന്ന കമന്റുകൾ വായിച്ചപ്പോൾ സങ്കടം തോന്നി. ആ സിനിമയിൽ ഞങ്ങൾ പറ്റിക്കപ്പെട്ടതാണ്. സിനിമ സംവിധാനം ചെയ്തത് അനിൽ ബാബുവിലെ ബാബുവേട്ടനാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയാണത്. ആദ്യ സിനിമ അനഘയിലൂടെ മികച്ച നവാ​ഗത സംവിധായകനുള്ള അവാർഡ് വാങ്ങിയതാണ്.

Actress Usha

ഹരിഹരൻ സാറിന്റെ അസോസിയേറ്റ് ആയിരുന്നയാൾ. തിരക്കഥാകൃത്ത് സൂപ്പർഹിറ്റ് സിനിമകളെഴുതുന്ന കലൂർ ഡെന്നിസ്. പ്രൊഡ്യൂസർ ഹമീദ്.രണ്ട് പെൺകുട്ടികൾ പോലെ സ്റ്റാൻഡേർഡ് ആയ സിനിമയാണ് ചെയ്യുന്നതെന്ന് അവർ പറഞ്ഞു. ആ പ്രായത്തിൽ എനിക്ക് ലെസ്ബിയൻസ് എന്താണെന്ന് അറിയില്ല. നമ്മളെയങ്ങ് പെടുത്തി. നമ്മൾ നോക്കുമ്പോൾ നല്ല സിനിമ. പൊന്നരഞ്ഞാണം എന്നാണ് പേര്. അരഞ്ഞാണം രണ്ട് പ്രാവശ്യം അരയിൽ കെട്ടണം എന്ന് പറഞ്ഞു.

തറവാട്ട് വകയിൽ കിട്ടുന്ന അരഞ്ഞാണമാണ്. ലൊക്കേഷനിൽ ചെന്നപ്പോൾ എന്നെക്കൂടാതെ നിക്കറിട്ട കുറേ പെൺപിള്ളേർ നിൽക്കുന്നു. എന്താണ് വാപ്പീ ഇങ്ങനെ എന്ന് ഞാൻ ചോദിച്ചു. നമ്മൾ ചോദിച്ചപ്പോൾ അവരിൽ പെട്ട് പോകുന്ന നാടൻ പെൺകുട്ടിയാണെന്ന് പറഞ്ഞു. ഇന്നസെന്റ് ചേട്ടന്റെ മോളായിട്ടാണ്. മാമുക്കോയ, ​ഗണേശേട്ടൻ, ബൈജു, മഹേഷേട്ടൻ എന്നിവരും അഭിനയിക്കുന്നുണ്ട്. അവസാനം ഞാൻ ഉടക്കിയാണ് അവിടെ നിന്നും വന്നത്.

Actress Usha

ഞാനും മഹേഷേട്ടനും തമ്മിൽ ലൈം​ഗിക ബന്ധമുണ്ടായി എന്ന് കാണിക്കാൻ വേണ്ടി ഞങ്ങൾ കെട്ടിപ്പുണർന്ന് കിടക്കണമെന്ന് പറഞ്ഞു. ഞാൻ ചെയ്തില്ല. പറ്റില്ലെന്ന് പറഞ്ഞ് തിരിച്ച് വന്നു. എന്റെ ബാപ്പ പൊലീസിലാണ്. പൊന്നരഞ്ഞാണത്തിന് പൊലീസ് കാവൽ എന്ന് അന്നത്തെ കാലത്ത് ​ഗോസിപ്പ് വന്നു. എന്നും വഴക്കായിരുന്നു സെറ്റിൽ. പിന്നെ പുതിയതായി വന്നൊരാൾ വിവാ​​ദമുണ്ടാക്കേണ്ട എന്ന് കരുതി. റിലീസായപ്പോൾ എ സർട്ടിഫിക്കറ്റാണ്.

അത് വല്ലാതെ ബാധിക്കും. എനിക്കാ സിനിമയുടെ പേര് കേൾക്കുന്നതേ അലർജിയാണ്. ഫാൻസ് ക്ലബ് ആ പടത്തിന്റെ ക്ലിപ്പിം​ഗ് ഇടുമ്പോൾ പോലും എനിക്ക് ദേഷ്യം തോന്നും. പലപ്പോഴും എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. ആ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ല. ഇപ്പോഴും ആ പ്രൊഡ്യൂസറെ കണ്ടാൽ പോലും ദേഷ്യത്തോടെയാണ് സംസാരിക്കാറെന്നും ഉഷ എൻ വ്യക്തമാക്കി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X