അയാളെ കെട്ടിയാല്‍ ശരിയാവില്ലെന്ന് ചിലര്‍ പറഞ്ഞു! എന്നെയേ കെട്ടുകയുള്ളുവെന്ന് അദ്ദേഹവും; വിവാഹത്തെ പറ്റി ഉഷ

ബാലചന്ദ്ര മേനോന്‍ മലയാളം സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടിമാരില്‍ ഒരാളാണ് ഉഷ ഹസീന. കിരീടത്തില്‍ മോഹന്‍ലാലിന്റെ പെങ്ങളായും പൊന്നാരഞ്ഞാണം എന്ന സിനിമയില്‍ നായികയായിട്ടുമൊക്കെ അഭിനയിച്ച ഉഷയുടെ വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു.

ഇതിനോട് അനുബന്ധിച്ച് നടി ചില അഭിമുഖങ്ങളിലും പങ്കെടുത്തു. ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും വാപ്പയുടെ മരണത്തെക്കുറിച്ച് ഒക്കെ സംസാരിക്കുകയാണ് ഉഷ. താന്‍ അഭിനയിക്കണമെന്ന് ഏറെ ആഗ്രഹിച്ചത് പിതാവായിരുന്നു. എല്ലാത്തിനും വാപ്പയുടെ സമ്മതവും ഉണ്ടായിരുന്നു.

usha

ബാംഗ്ലൂരില്‍ അഭിനയിക്കാന്‍ പോയ സമയത്താണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വാപ്പ മരിക്കുന്നത്. അദ്ദേഹത്തെയും കൊണ്ട് തിരികെ വന്നതും പിന്നീട് ഉമ്മയുടെ മരണം ഉണ്ടായതുമൊക്ക വലിയ വേദനകള്‍ ആണെന്നും ഇതിനിടയിലാണ് വിവാഹം കഴിച്ചതെന്നും നടി പറയുന്നു. ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉഷ.

സിനിമയില്‍ തിരക്കിലായിരിക്കുമ്പോഴാണ് എന്റെ വിവാഹം കഴിഞ്ഞത്. വാപ്പി മരിക്കുന്നതിനും ഏഴ് വര്‍ഷം മുന്‍പ് നിശ്ചയിച്ച് വെച്ചിരുന്ന വിവാഹമായിരുന്നു അത്. എന്റെ സഹോദരന്മാരുടെ കൂട്ടുകാരനായിരുന്നു വരന്‍. എന്റെ വീടുമായി ബന്ധമുള്ള ആളാണ്. ഇടയ്ക്ക് വീട്ടിലൊക്കെ വരും. കല്യാണം ഫിക്‌സ് ചെയ്തതിന് ശേഷം ഞാനത് വേണ്ടെന്ന് പറഞ്ഞ് പിന്മാറി.

കല്യാണത്തിന്റെ സമയം ആയപ്പോഴെക്കും എനിക്കത് വേണ്ടെന്ന് തോന്നി. പിന്നെ ഏറ്റവും അടുത്തുള്ള ചില സുഹൃത്തുക്കള്‍ ഈ കല്യാണം കഴിക്കരുതെന്ന് എന്നോട് പറഞ്ഞിരുന്നു. പുള്ളിയെ പറ്റിയുള്ള ചില കുറ്റങ്ങളും പറഞ്ഞു. ഇതോടെ എനിക്ക് പേടിയായി. ഇതോടെയാണ് എനിക്കീ കല്യാണം വേണ്ടെന്ന് പറഞ്ഞത്.

പക്ഷേ പുള്ളിക്കാരന്‍ ആലപ്പുഴയില്‍ ഇടയ്ക്ക് വരികയും എന്റെ വിശേഷങ്ങളൊക്കെ അറിഞ്ഞിട്ട് പോവുകയും ചെയ്യും. വാപ്പ മരിച്ചപ്പോഴും വന്നിരുന്നു. പുള്ളി പെങ്ങന്മാരെ ഒക്കെ കെട്ടിച്ച് വിട്ട് അദ്ദേഹത്തിന്റെ വീട്ടിലെ ഉത്തരവാദിത്തങ്ങളൊക്കെ കഴിഞ്ഞ് നില്‍ക്കുകയാണ്. മാത്രമല്ല എന്നെ മാത്രമേ കല്യാണം കഴിക്കുകയുള്ളു എന്നും തീരുമാനിച്ചാണ് നിന്നിരുന്നത്. അത്രയ്ക്കും ഇഷ്ടമായിരുന്നു.

usha

വാപ്പയ്ക്കും മറ്റ് വീട്ടിലുള്ളവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമായിരുന്നു. വാപ്പ മരിക്കുന്നതിന്റെ തലേന്നും ഇദ്ദേഹത്തെ കുറിച്ച് പറഞ്ഞു. അവനും കാത്തിരിക്കുയല്ലേ, നീ വിവാഹം കഴിക്കണമെന്നാണ് വാപ്പ പറഞ്ഞതെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു.

തന്റെ പേര് മാറ്റിയത് ബാലചന്ദ്ര മേനോന്‍ സാറാണ്. വാപ്പയോടാണ് മകളുടെ പേരൊന്ന് മാറ്റാന്‍ പറഞ്ഞത്. എന്നാല്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പേരാണ് മോള്‍ക്ക് ഇട്ടത്. നിര്‍ബന്ധമാണെങ്കില്‍ സാര്‍ തന്നെ ഇട്ടോളാന്‍ പറഞ്ഞു. ഹസീന ഹനീഫ് എന്നാണ് എന്റെ യഥാര്‍ഥ പേര്. ഇപ്പോള്‍ ഉഷ ഹസീന എന്നാണ് അറിയപ്പെടുന്നത്.

ഓര്‍ത്ത്‌ഡോക്‌സ് കുടുംബത്തില്‍ നിന്നും അഭിനയത്തിലേക്ക് വന്നതിന് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഡാന്‍സ് പഠിക്കുന്നതിന് പോലും പ്രശ്‌നമായിരുന്നു.പ്രത്യേകിച്ച് വാപ്പയുടെ കുടുംബത്തില്‍ നിന്നുമാണ് പ്രഷര്‍ ഉണ്ടായി. അതിന് ശേഷമാണ് സിനിമയില്‍ അഭിനയിച്ചത്. ഇതോടെ എല്ലാവരും പിണങ്ങി. ആര്‍ക്കും ഇഷ്ടമല്ലാതെയായി. ഞാന്‍ നന്നായി വന്നതിന് ശേഷം ആര്‍ക്കും പ്രശ്‌നങ്ങളില്ലെന്നും ഉഷ പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X