വാപ്പ മരിച്ചതിന് ശേഷം രണ്ടാമതും വിവാഹിതയായി; സ്വന്തം കാര്യം മാത്രം നോക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല; നടി ഉഷ

ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടിയാണ് ഉഷ. കഴിഞ്ഞ കുറേ കാലമായി നടിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ ഉഷയുടെ പുതിയ ചില വീഡിയോസ് വൈറലായതിന് പിന്നാലെയാണ് നടി വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത്.

ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി. അഭിനയത്തില്‍ നിന്നും മാറി നിന്നത് എന്തിനായിരുന്നു എന്നും തിരിച്ച് വരവിനെ കുറിച്ചുമൊക്കെയാണ് നടി പറഞ്ഞത്. ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ നടി ആനിയ്‌ക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉഷ.

usha

അഭിനയം വിട്ട് പോയത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഉഷയുടെ മറുപടിയിങ്ങനെയാണ്... 'ഞാന്‍ കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇടയ്ക്കിടെ ചെറിയ ചില ഗ്യാപ്പുകള്‍ വരുമായിരുന്നു. അതിനിടയില്‍ ചില കഥാപാത്രങ്ങള്‍ ഇഷ്ടപ്പെടാതെ വരുമ്പോള്‍ ചെയ്യില്ല. ചിലതിലേക്ക് നമ്മളെ വിളിക്കാതിരിക്കുന്ന സാഹചര്യങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. അങ്ങനെയാണ് ബ്രേക്കുകള്‍ വരുന്നത്.

ഇടയ്ക്ക് സീരിയലുകളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെ ചെയ്തിരുന്നു. ആ സമയത്താണ് 2009 ല്‍ വാപ്പ മരിക്കുന്നത്. വാപ്പയുടെ മരണത്തിന് ശേഷം എന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞു. അതിന് ശേഷം വീണ്ടും നല്ല രീതിയില്‍ സജീവമായി അഭിനയിക്കാന്‍ തീരുമാനിച്ചു.

കൈരളി ടിവിയിലെ റിയാലിറ്റി ഷോ ഒക്കെ ചെയ്യുന്ന സമയത്താണ് സലിം കുമാര്‍ ചേട്ടന്റെ കറുത്ത ജൂതന്‍, തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചത്. അങ്ങനെ വീണ്ടും കരിയറില്‍ നന്നായി വന്ന് തുടങ്ങുമ്പോഴാണ് ഉമ്മച്ചിയ്ക്ക് സുഖമില്ലാതെയാവുന്നത്.

ഈ അഭിനയ ജീവിതത്തില്‍ എപ്പോഴും ഓരോ തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായി കൊണ്ടേയിരുന്നു. ആ പ്രശ്നങ്ങള്‍ക്കിടയില്‍ എന്റെ കാര്യങ്ങള്‍ നോക്കാനോ, എനിക്ക് നന്നായി ജീവിക്കാനോ സാധിച്ചില്ല. മാത്രമല്ല എനിക്ക് വേണ്ടിയെന്ന് പറഞ്ഞ് ഞാന്‍ മാറി നില്‍ക്കത്തില്ല. മറ്റുള്ളവരുടെ കാര്യങ്ങള്‍ക്കാണ് ഞാനെന്നും പ്രധാന്യം കൊടുത്തത്. എന്റെ വീട്ടിലും കുടുംബത്തിലുമുള്ള എല്ലാവരുടെയും കാര്യം നോക്കും.

ഒരിക്കലും ഞാന്‍ സെല്‍ഫിഷ് അല്ല. എന്റെ ഫാമിലിയില്‍ ഉള്ളവര്‍ക്ക് പോലും സുഖമില്ലാതെ വന്നാല്‍ ആശുപത്രിയിലടക്കം കൊണ്ട് പോകുന്നത് ഞാനാണ്. ഞാനൊരു പൊതുപ്രവര്‍ത്തകയായതിന് കാരണം, അത് കുടുംബത്തില്‍ നിന്ന് തുടങ്ങിയതാണെന്ന് ഉഷ പറയുന്നു.

usha

ബാലചന്ദ്ര മേനോന്‍ സാറാണ് സിനിമയിലേക്ക് കൊണ്ട് വരുന്നത്. എന്റെ വാപ്പയുടെ വലിയ ആഗ്രഹമായിരുന്നു ഞാനൊരു നടിയാകണമെന്ന്. എനിക്ക് വലിയ താത്പര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.

വാപ്പയുടെ സുഹൃത്ത് ലത്തീഫിക്ക വഴിയാണ് വിവാഹിതരെ ഇതിലെ ഇതിലെ എന്ന ബാലചന്ദ്ര മേനോന്‍ സിനിമയിലേക്ക് ആദ്യം ഇന്റര്‍വ്യു ചെയ്യുന്നത്. അതില്‍ സാറിന്റെ ഭാര്യയുടെ റോളായിരുന്നു. അതിനുള്ള പ്രായമോ ശരീരമോ എനിക്കുണ്ടായിരുന്നില്ല. നല്ല കഴിവൊക്കെയുണ്ട്, കുറച്് കാത്തിരുന്നാല്‍ ഞാന്‍ തന്നെ നിന്നെ പരിചയപ്പെടുത്താമെന്നാണ് അന്ന് സാര്‍ പറഞ്ഞത്.

അതിന് ശേഷം എനിക്ക് സ്‌കൂള്‍ കലോത്സവത്തില്‍ നാടോടിനൃത്തത്തിന് ഒന്നാം സ്ഥാനം കിട്ടി. ഫോട്ടോ പത്രത്തില്‍ വരികയും ചെയ്തു. ഇത് കണ്ടതിന് ശേഷമാണ് സര്‍ വീണ്ടും എന്നെ ഓര്‍ത്തത്. അടുത്ത പടത്തിലേക്ക് വിളിക്കുകയും വരുമ്പോള്‍ സാരിയുടുത്ത് വരണം എന്ന് പറഞ്ഞു. അവിടെ ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ഒരു സീന്‍ ഷൂട്ട് ചെയ്തിട്ട് പോന്നു. പിന്നീട് സിനിമയിലും അതേ സീനില്‍ തന്നെയാണ് അഭിനയിച്ചതെന്നും നടി പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X