മമ്മൂക്ക എന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് കേട്ടപ്പോള്‍ വിഷമമായി; ഞാന്‍ ഇന്നസെന്റിനോട് പറഞ്ഞു: ഉഷ

കോട്ടയം കുഞ്ഞച്ചന്‍, കിരീടം, ചെങ്കോല്‍ എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഉഷയെന്ന് നടിയെ മലയാളികള്‍ക്ക് കൂടുതലും പരിചയം. ഇന്ന് മിനിസ്‌ക്രീനിലും അഭിനയിക്കുന്ന നടി തന്റെ പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് നല്‍കിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.

ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ ഉഷ മമ്മൂട്ടിയെക്കുറിച്ചും മനസു തുറക്കുന്നുണ്ട്. തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ മമ്മൂട്ടി ശ്രമിച്ചുവെന്ന വ്യാപകമായി പുറത്തുവന്ന ആരോപണങ്ങളോടാണ് ഉഷ പ്രതികരിച്ചത്. താനും അത് പലരും പറഞ്ഞ് കേട്ടിട്ടുണ്ടെന്നും അത് കേട്ടപ്പോള്‍ തനിക്ക് വിഷമം തോന്നിയിട്ടുണ്ടെന്നും ഉഷ പറഞ്ഞു.

usha

'എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ മമ്മൂക്ക ശ്രമിച്ചു എന്ന ഒരു സംഭവം ഞാനും അറിഞ്ഞത് പല സ്ഥലങ്ങളില്‍ വായിച്ചിട്ടാണ്. മമ്മൂക്കയുടെ ഈഗോ കാരണം അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്നാണ് കണ്ടത്. അതെന്താണ് അങ്ങനെ എഴുതിയത് എന്നാണ് മനസിലാക്കിയത്. ഞാനും ഇങ്ങനെ കേള്‍ക്കുകയും അറിയുകയും ഒക്കെ ചെയ്തിട്ടുണ്ട്,' ഉഷ പറഞ്ഞു.

മമ്മൂക്ക ഇടപെട്ട് ചില സിനിമകൡ നിന്ന് നമ്മളെ ഒഴിവാക്കി എന്ന് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം ഒക്കെ തോന്നി. ഞാന്‍ അത് അന്ന് അമ്മയുടെ പ്രസിഡന്റ് ആയ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു. അമ്മയുടെ ജനറല്‍ ബോഡി നടക്കുമ്പോള്‍ തന്നെയാണ് ഞാന്‍ ഇത് പറഞ്ഞത്.

ഇങ്ങനെ ഒരു സംഭവമുണ്ടെന്ന് ആളുകള്‍ പറയുന്നുണ്ടെന്നാണ് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞത്. അപ്പോള്‍ തന്നെ, ഞാന്‍ ചോദിക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മമ്മൂക്കയും അവിടെ ആ സമയത്ത് ഉണ്ട്. പക്ഷെ ചോദിക്കേണ്ടെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അതില്‍ സങ്കടമില്ല. പരാതിയുമില്ല എന്ന് മമ്മൂക്കയോട് പറയണം എന്ന് മാത്രം ഇന്നസെന്റ് ചേട്ടനോട് പറഞ്ഞു.

ഞാനും മമ്മൂക്കയും ഒക്കെ വിശ്വസിക്കുന്ന പടച്ചവന്‍ ഉണ്ടല്ലോ. അവര് വിചാരിച്ചാലേ എന്തും കിട്ടൂ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. പടച്ചവന്‍ തരേണ്ട എന്ന് വിചാരിച്ച ഒരു കാര്യം ആര് വിചാരിച്ചാലും എനിക്ക് തരാനും പറ്റില്ല, തടുക്കാനും പറ്റില്ല. എന്തായാലും അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് ഞാന്‍ അത് ഒഴിവാക്കി വിട്ടു.

usha

ഞാനും എന്തായാലും അങ്ങനെ കേട്ടിട്ടുണ്ട്. അതില്‍ എത്രമാത്രം സത്യമുണ്ടെന്ന് എനിക്ക് അറിയില്ല. പക്ഷെ അത് ആള്‍ക്കാര്‍ എങ്ങനെ അറിഞ്ഞു എന്നാണ് എനിക്ക് മനസിലാകാത്തത് എന്നും എന്നും ഉഷ പറഞ്ഞു. കോട്ടയം കുഞ്ഞച്ചന്റെ സമയത്താണ് അതിന്റെ ഡയറക്ടര്‍ സുരേഷേട്ടനും ഞാനും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. ആ സമയത്ത് എന്റെ അച്ഛനും സുരേഷേട്ടന്റെ അച്ഛനും മമ്മൂക്കയുടെ അടുത്ത് പരാതി പറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് ഈ വിഷയത്തില്‍ മമ്മൂക്ക ഇടപെട്ടിരുന്നു. പക്ഷെ മമ്മൂക്ക സുരേഷേട്ടനെ ഉപദേശിച്ചു. എന്നെ ഉപദേശിക്കാന്‍ അദ്ദേഹത്തിന് പറ്റിയിട്ടില്ല. അത് പക്ഷെ ഒന്നും ഫലം കണ്ടില്ല. ഞങ്ങള്‍ വിവാഹിതരായി. പുള്ളി പറഞ്ഞത് കേള്‍ക്കാത്തതിന്റെ സങ്കടം ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. എന്നോട് ഒന്നും പുള്ളി പറഞ്ഞിട്ടില്ല. അതും ഇതും തമ്മില്‍ ബന്ധമുണ്ടോ എന്ന് പോലും അറിയില്ലെന്നും ഉഷ പറയുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X