കിരീടത്തിന്റെ രണ്ടാം ഭാഗം മുടങ്ങിയതിങ്ങനെ, ചെങ്കോല്‍ എടുക്കാന്‍ കാരണമായത് ഞാന്‍; ഓര്‍മയുമായി ഉഷ
90കളില്‍ നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മനസില്‍ ആഴ്ന്നിറങ്ങിയ നടിയാണ് ഉഷ. ഇന്ന് ടെലിവിഷനിലും സജീവമായ നടി മോഹന്‍ലാല്‍ നായകനായെത്തിയ കിരീടത്തിലും ചെങ്കോലിലും വളരെ പ്രധാനപ്പെട്ട റോളുകള്‍ ചെയ്തിരുന്നു. കിരീടം എന്ന ചിത്രത്തെക്കാള്‍ ചെങ്കോലില്‍ അച്ഛന്‍ വേശ്യാവൃത്തിക്ക് കൊണ്ടുപോകുന്ന മകളുടെ റോളായിരുന്നു ഉഷ ചെയ്തത്.
മോഹന്‍ലാലിന്റെ സഹോദരി കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ചെയ്തത്. ഈ കഥപാത്രം ഉഷ തെരഞ്ഞെടുത്തതിനെയും മനോഹരമായി സ്‌ക്രീനില്‍ അവതരിപ്പിച്ചതിനെയും നിരവധി പേര്‍ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ നടന്‍ മോഹന്‍ലാലുമുണ്ടെന്ന് ഉഷ പറയുന്നു.

ഇപ്പോഴിതാ അടുത്തിടെ ഒരാളുടെ സ്‌കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്തതിന് പിന്നാലെയാണ് നടി ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. കിരീടത്തിന്റെ രണ്ടാംഭാഗമായി ഇറങ്ങിയ ചെങ്കോല്‍ എന്ന സിനിമ വീണ്ടും ചെയ്യുന്നതിന് കാരണമായത് താനാണെന്ന് തുറന്നു പറയുയാണ് ഉഷ. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.
കിരീടം ചെയ്യുന്ന സമയത്ത് സിനിമയെക്കുറിച്ച് വലിയ ധാരണകള്‍ ഒന്നുമുണ്ടായിരുന്നില്ല. കാരണം സിനിമയിലേക്ക് വന്ന സമയമാണ്. സിബി സാര്‍ പറയുന്നു ഞാന്‍ ചെയ്യുന്നു എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. ചെങ്കോല്‍ പക്ഷെ അതും കഴിഞ്ഞ് മൂന്ന് നാല് വര്‍ഷം കഴിഞ്ഞിട്ടാണ് വരുന്നതെന്ന് ഉഷ പറയുന്നു.
ആ സമയത്ത് ഞാന്‍ പാടിയ ഒരു ഓഡിയോ കാസറ്റ് ഒക്കെ റിലീസ് ചെയ്യുന്നത് ആ സമയത്താണ്. കാസറ്റ് റിലീസ് ചെയ്യുന്നത് ലാലേട്ടന്‍ ആണ്. ആ സമയം ആയപ്പോഴേക്കും ഞാന്‍ കുറേ സിനിമകള്‍ ഒക്കെ ചെയ്ത് കഴിഞ്ഞിട്ടുണ്ടായിരുന്നു. കിരീടത്തിന്റെ രണ്ടാം ഭാഗം ആദ്യം തന്നെ അവര്‍ പ്ലാന്‍ ചെയ്തതായിരുന്നു.
'പക്ഷെ ആ സമയം ആയപ്പോഴേക്കും വിവാഹം കഴിഞ്ഞ് ഞാനും ഇല്ല പാര്‍വ്വതിയും ഇല്ല. ആ സമയത്ത് ജയറാം-പാര്‍വ്വതി കല്യാണം കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് നടക്കില്ലെന്ന് കരുതി അവര്‍ അത് പെന്‍ഡിംഗില്‍ വെച്ചതായിരുന്നു എന്നും ഉഷ പറയുന്നു. അത് കഴിഞ്ഞ് ഞാന്‍ വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ചെങ്കോല്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നതെന്നാണ് സിബി സാര്‍ എന്നോട് പറഞ്ഞത്,' ഉഷ പറഞ്ഞു.
സാന്ത്വനം സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ പോയിരുന്നു. അവിടെ ഒരു പരിപാടിക്ക് പോയപ്പോള്‍ ആലുവ പാലസില്‍ വെച്ച് സിബി സാറിനെ കണ്ടു. അവിടെ വെച്ചായിരുന്നു സാന്ത്വനത്തിന്റെ ഷൂട്ട് നടന്നിരുന്നത്. അപ്പോഴാണ് സിബി സാര്‍ പറഞ്ഞത്, വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയല്ലേ എന്ന്.
നേരത്തെ തന്നെ കിരീടത്തിന്റെ രണ്ടാം ഭാഗം പ്ലാന്‍ ചെയ്തതാണ്. പാര്‍വതിയും കല്യാണം കഴിഞ്ഞു പോയി, ഉഷയും അഭിനയിക്കുന്നില്ല അതുകൊണ്ട് വേണ്ട എന്ന് വെച്ചതാണ് എന്ന് അന്ന് സിബി മലയില്‍ പറഞ്ഞു. അപ്പോഴും സിനിമ ചെയ്യാന്‍ പോകുന്നു എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല.
അത് കഴിഞ്ഞ് കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ ഉണ്ണിച്ചേട്ടന്‍ വീട്ടില്‍ വന്നിട്ട് പറഞ്ഞു, കിരീടത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുകയാണ് എന്ന്. എനിക്ക് അഡ്വാന്‍സ് തന്നിട്ട് ഡേറ്റ് ബ്ലോക്ക് ചെയ്തു. ആ സിനിമയുടെ ലൊക്കേഷന്‍ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. കവിയൂര്‍ പൊന്നമ്മ ചേച്ചിയുമായി വലിയ അടുപ്പമാണ്.

ഞങ്ങള്‍ ഒത്തിരി ആസ്വദിച്ച് ചെയ്ത സിനിമയാണ് ചെങ്കോല്‍. കഥ ട്രാജഡിയാണെങ്കിലും ഞങ്ങള്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. പവിത്രം എന്ന സിനിമയുടെ സെറ്റില്‍ എന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഓഡിയോ കാസറ്റിന്റെ കാര്യം പറയുന്നതിനായി ഞാനും അച്ഛനും കൂടി ലാലേട്ടനെ കാണാന്‍ പോയി.
അപ്പോള്‍ ചെങ്കോലിന്റെ ഡബ്ബിംഗും എഡിറ്റിംഗും ഒക്കെ കഴിഞ്ഞിരുന്നു. ഈ സമയത്ത് ലാലേട്ടന്‍ എന്നോട് പറഞ്ഞു, ഉഷ ഗംഭീരമായിട്ടുണ്ട്. ഇത് ഉഷയുടെ സിനിമയാണ് എന്ന് പറഞ്ഞു. അത് എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിന് തുല്യമായിരുന്നു എന്നും ഉഷ ഓര്‍ത്തെടുത്തു.


Click it and Unblock the Notifications











