തന്റെ മകനെ പഠിപ്പിച്ചത് മോഹന്‍ലാലാണെന്ന് നടി ഉഷ റാണി; അഭിനയിക്കുമ്പോള്‍ നേരിട്ട വേദനയെ കുറിച്ചും നടി

മുന്‍കാലങ്ങളില്‍ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയാണ് ഉഷ റാണി. തമിഴിലും മലയാളത്തിലും സിനിമയ്ക്ക് പുറമേ സീരിയലുകളിലും ഉഷ റാണി സജീവമായിരുന്നു. സംവിധായകന്‍ ശങ്കരന്‍ നാരയണനെ വിവാഹം കഴിച്ച് അതിലൊരു മകനും നടിയ്ക്കുണ്ട്. 2020 ലാണ് നടി അന്തരിച്ചത്.എന്നാല്‍ ഭര്‍ത്താവിന് സുഖമില്ലാതെ ആയത് മുതല്‍ തന്റെ കുടുംബത്തെ സംരക്ഷിച്ചത് നടന്‍ മോഹന്‍ലാല്‍ ആണെന്നാണ് ഉഷ റാണി മുൻപ് വെളിപ്പെടുത്തിയിരുന്നു.

തന്റെ മകനെ പഠിപ്പിച്ചത് മുതല്‍ മറ്റ് കാര്യങ്ങളൊക്കെ ചെയ്ത് തന്നിരുന്നത് മോഹന്‍ലാലാണ്. അദ്ദേഹത്തിന്റെ സിനിമകളൊക്കെ ഹിറ്റാവാന്‍ താന്‍ പ്രാര്‍ഥിക്കുകയാണെന്നും അമൃതയ്ക്ക് നല്‍കിയ പഴയ അഭിമുഖത്തിലൂടെ ഉഷ റാണി പറഞ്ഞിരുന്നു. നടിയുടെ വാക്കുകളിങ്ങനെ..

ഇന്ന് ഞാന്‍ കഴിക്കുന്ന ആഹാരം മോഹൻലാലിന്റേതാണെന്ന് നടി ഉഷ

'ശങ്കരേട്ടന്‍ അസുഖമായി കിടന്നപ്പോള്‍ മോഹന്‍ലാലാണ് സഹായിച്ചത്. ശങ്കരേട്ടനോട് അവര്‍ക്ക് കടപ്പാട് ഒന്നുമില്ല. എങ്കിലും വലിയൊരു സംവിധായകന്‍ എന്ന നിലയില്‍ അവരെല്ലാം ഒരുപാട് സഹായിച്ചു. ചേട്ടന്‍ മരിച്ച് പോകും എന്ന സമയം വന്നപ്പോള്‍ എല്ലാവരും ഉണ്ടായിരുന്നു. എന്റെ സ്വന്തം ആള്‍ക്കാരെക്കാളും കൂടുതല്‍ സ്‌നേഹിച്ചത് സിനിമാക്കാരാണ്. എന്റെ മകനെ പഠിപ്പിച്ചത് മോഹന്‍ലാലാണ്. ബിബിഎ മുതല്‍ എംബിഎ വരെ അവനെ പഠിപ്പിച്ചത് ലാലാണ്. അതിന് വേണ്ടി കുറേ ലക്ഷങ്ങള്‍ ചിലവാക്കിയിരുന്നു. ഇന്ന് ഞാന്‍ കഴിക്കുന്ന ആഹാരം ലാലിന്റേതാണ്.

മോഹൻലാലാണ് മകനെ പഠിപ്പിച്ചത്

മോഹന്‍ലാല്‍ അന്ന് മകനെ പഠിപ്പിച്ചില്ലായിരുന്നെങ്കിലും എന്തേലും ചെറിയ ജോലിയെ കിട്ടുമായിരുന്നുള്ളു. ഇന്ന് മകന് കൈനിറയെ പണം ലഭിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് കുഴപ്പമില്ലാതെ ജീവിക്കുന്നത് മോഹന്‍ലാലിനെ പോലെ നല്ലൊരു മനുഷ്യന്‍ കാരണമാണ്. ലാലിന് എല്ലാവിധ സൗഭാഗ്യങ്ങളും കൊടുക്കണമെന്ന് പ്രാര്‍ഥിക്കുകയാണ്. അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും ഓടണം. എന്നാലേ മറ്റുള്ളവരെ സഹായിക്കാനൊക്കെ സാധിക്കൂ. ലാലിന് ദീര്‍ഘായൂസ് കൊടുക്കണേ എന്നുള്ള പ്രാര്‍ഥനയാണ് തനിക്കെന്നും' ഉഷ റാണി പറയുന്നു.

താന്‍ അമ്മ റോളില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായൊരു സംഭവം

താന്‍ അമ്മ റോളില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായൊരു സംഭവത്തെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. 'അന്ന് തന്റെ മകനായി അഭിനയിക്കുന്ന നടന്‍ അവരുടെ കാലില്‍ ഞാനെന്തിനാണ് തൊടുന്നത് എന്ന് ചോദിച്ചു. അതെനിക്ക് വലിയ വിഷമം ഉണ്ടാക്കി. പൊള്ളച്ചിയില്‍ വെച്ചാണ് ഷൂട്ടിങ്. ഞാന്‍ ആ സ്‌പോട്ടില്‍ നില്‍ക്കുകയാണ്. സംവിധായകന്‍ വന്ന് സീന്‍ പറഞ്ഞ് തന്നു. ശേഷം നായകനും അമ്മയും തമ്മിലുള്ള സംഭാഷണമാണ്. എന്നാല്‍ കാലില്‍ വീഴാനൊന്നും പറ്റില്ല. കണ്ണ് കൊണ്ട് അനുഗ്രഹിച്ചു എന്ന് കാണിച്ചാല്‍ മതി എന്നാണ് അദ്ദേഹം പറഞ്ഞത്. അത് കേട്ട് വിഷമമായി.

അമ്മയെ പോലൊരാളുടെ കാലില്‍ വീഴാന്‍ പോലും ചിലര്‍ക്ക് സാധിക്കുന്നില്ല

എത്രയോ സൂപ്പര്‍സ്റ്റാറുകളുടെ കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഒരു സൂപ്പര്‍സ്റ്റാറാണ് എന്റെ മകനെ പഠിപ്പിച്ചതും. അയാളെന്തിനാ അങ്ങനെ പറഞ്ഞത് എന്നൊര്‍ത്ത് മനസിന് ഭയങ്കര വിഷമമായി. അപ്പോഴും ഞാനൊര്‍ത്തത് മോഹന്‍ലാലിനെയാണ്. കാലാപാനി എന്ന സിനിമയില്‍ അദ്ദേഹം ഷൂവില്‍ നക്കി ക്ലീന്‍ ചെയ്യുന്ന സീനുണ്ട്. അതൊക്കെ എന്ത് ബുദ്ധിമുട്ടാണ്. അങ്ങനെയുള്ളപ്പോള്‍ അമ്മയെ പോലൊരാളുടെ കാലില്‍ വീഴാന്‍ പോലും ചിലര്‍ക്ക് സാധിക്കുന്നില്ല. ശിവാജി ഗണേശനോടും തനിക്ക് അതേ ബഹുമാനമാണ് ഉള്ളതെന്ന് ഉഷ റാണി പറയുന്നു.

Recommended Video

12th Man Teaser Reaction | Mohanlal | Unni Mukundan | Jeethu Joseph | FilmiBeat Malayalam

അഭിമുഖത്തിൻ്റെ പൂർണരൂപമിങ്ങനെ

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X