വായ തുറന്നാൽ വർഗീയത! നിങ്ങളുടെ ശവം കാണാൻ താൽപര്യമില്ല! ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി ഉഷ

അമ്മയുടെ യോഗത്തിലെ പൊട്ടിത്തെറിയും, കൂട്ട രാജിയുമെല്ലാം സോഷ്യല്‍മീഡിയയിലും ചര്‍ച്ചയാണ്. മാധ്യമങ്ങളിലൂടെയായി ഇതേക്കുറിച്ചൊക്കെ പറഞ്ഞതാണ് തിരിച്ചടിയായതെന്നായിരുന്നു ലക്ഷ്മി പ്രിയ ആരോപിച്ചത്. ഞാന്‍ പ്രാഥമിക അംഗത്വം രാജി വെച്ചു. യൂട്യൂബേഴ്‌സിനെതിരെ പരാതി കൊടുക്കുന്നതിനെക്കുറിച്ച് പോസ്റ്റിട്ടിരുന്നു. അതും വളച്ചൊടിച്ചു. ഇവിടെ നിയമവും, കോടതിയുമൊക്കെയുണ്ടല്ലോ എന്നായിരുന്നു ലക്ഷ്മി പ്രിയ പ്രതികരിച്ചത്. സംഘടനയില്‍ വര്‍ഗീയത കൊണ്ടുവരാമെന്നുള്ള മോഹം പൊലിഞ്ഞുപോയതിന്‍രെ നിരാശയിലാണ് ലക്ഷ്മി. അവരുടെ പ്രതികരണത്തെ അങ്ങനെയേ കാണുന്നുള്ളൂ എന്നായിരുന്നു ഉഷ കുറിച്ചത്.

ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു മെസേജ് അയച്ചിട്ടുണ്ട്. അതിലെ മാറ്റർ തന്നെ ഫേസ്ബുക്കിലും അവർ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിക്കാനോ ഞങ്ങൾക്ക് മനസ്സില്ല. അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം ഞങ്ങൾ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു.

Actress Usha about Lakshmi Priya
Photo Credit: Usha / Facebook

അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ. അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട് അതാണ്‌ ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു. ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു.

ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും, ജനിച്ച മതത്തെയും, ഖുറാനെയും തള്ളിപ്പറഞ നിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻ എന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ, മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾ എന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പര്യവും ഇല്ല എന്നുമായിരുന്നു കുറിപ്പ്.

Read more about: lakshmi priya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X