എന്റെ മുഖം മാത്രമേയുള്ളൂ, ആ സീനുകളിൽ ഞാനല്ല; മോശം കമന്റിടുന്നവരോട് ഉഷ തെങ്ങിൻതൊടിയിൽ
തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകളെക്കുറിച്ച് സംസാരിച്ച് നടി ഉഷ തെങ്ങിൻതൊടിയിൽ. ആസൂത്രിതമായി നടത്തുന്നതാണിതെന്നും തന്നെ ഇത് ബാധിക്കില്ലെന്നും ഉഷ പറയുന്നു. അമ്മ അസോസിയേഷനിൽ ഞാൻ അവസാനം പോയത് തല മൂടിയാണ്. കാരണം മീഡിയ ക്യാമറയുമായി വന്ന് ഇവരെ അറിയുമോ എന്നെല്ലാം ചോദിക്കും. എന്താണ് അറിയാനുള്ളത്. പണ്ടെപ്പോഴോ അഭിനയിച്ച സിനിമകളിലെ ഭാഗങ്ങൾ വെട്ടിയെടുത്ത് ഇവർ ഇതല്ലേ എന്ന് പറയുമ്പോൾ അതിൽ എന്ത് അർത്ഥമാണുള്ളത്.
നമ്മൾ അഭിനയിക്കുകയാണ്. 1987-88 കാലത്തിൽ അഭിനയിച്ച എല്ലാ നടീ നടൻമാരും അഭിനയിക്കുന്നത് പോലെയേ ഞങ്ങളും അഭിനയിച്ചിട്ടുള്ളൂ. രണ്ട് മണിക്കും മൂന്ന് മണിക്കും പടം ഇടുന്നു എന്ന് പറയും. അതൊന്നും നമ്മളല്ല. അത് കാണാനും നമ്മുടെ മുഖം കാണിക്കും ബാക്കിയെല്ലാം വിദേശികളുടെയും മറ്റും ദൃശ്യങ്ങൾ വെട്ടിയെടുത്താണ് നൂൺ ഷോകൾ കാണിച്ചിരുന്നത്. അത് പോലും തിരിച്ചറിയാൻ പറ്റാത്ത ഒരു കൂട്ടും ജനതയാണ് നമുക്ക് ചുറ്റിലും എന്ന് ഉഷ പറയുന്നു.

എനിക്ക് സങ്കടമില്ല. ഞാൻ ഒറ്റയ്ക്ക് മാർക്കറ്റിൽ പോകുന്നുണ്ട്. നിങ്ങളിൽ ഒരാളായി ഞാൻ ജീവിക്കുന്നു. ആളുകൾക്ക് സന്തോഷമേയുള്ളൂ. ചേച്ചീ, അമ്മേ എന്നീ വിളികളാണ്. പക്ഷെ ഒരു പറ്റം ആളുകൾ എന്നെ ടാർഗറ്റ് ചെയ്യുന്നുണ്ട്. അത് ഇന്നും ഇന്നലെയുമില്ല. ഒരേ പോലെയുള്ള കമന്റുകളായിരിക്കും വരിക. ഒരു കോൾ പോകും. അവളുടെ ഇന്റർവ്യൂ വന്നിട്ടുണ്ടെന്ന്. താഴെ കുറേ കമന്റുകൾ അപ്പോൾ വരുമെന്നും ഉഷ തെങ്ങിൻതൊടിയിൽ പറഞ്ഞു.


Click it and Unblock the Notifications