19ാമത്തെ വയസ്സില്‍ 51 കാരനെ വിവാഹം ചെയ്ത ഉഷാറാണി! ദാമ്പത്യ ജീവിതം മനോഹരമായിരുന്നു! അന്ന് പറഞ്ഞത്
സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ വേദനിപ്പിച്ച് മറ്റൊരു വിയോഗം കൂടി. തെന്നിന്ത്യന്‍ സിനിമകളിലെല്ലാമായി ഒരുപോലെ തിളങ്ങിയ നായികമാരിലൊരാളായിരുന്നു ഉഷാറാണി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടയിലായിരുന്നു താരം യാത്രയായത്. സിനിമാലോകവും ആരാധകരുമൊക്കെയായി നിരവധി പേരാണ് താരത്തിന് ആദരാഞ്ജലി നേര്‍ന്ന് എത്തിയിട്ടുള്ളത്. അടുത്തിടെ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും മകനെക്കുറിച്ചുമൊക്കെ വാചാലയായിരുന്നു ഉഷാറാണി.
ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും അവയെ അതിജീവിക്കേണ്ടി വന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു താരം പറഞ്ഞത്. മൂന്ന് മുഖ്യമന്ത്രിക്കാര്‍ക്കൊപ്പം അഭിനയിക്കാനുള്ള അപൂര്‍വ്വ ഭാഗ്യം കൂടി ലഭിച്ചിരുന്നു താരത്തിന്. നടനും സംവിധായകനുമായ ബാലചന്ദ്രമേനോനായിരുന്നു ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. അമ്മയുടെ മരണശേഷമുള്ള ഒറ്റപ്പെടലിനെ അതിജീവിക്കുന്നതിനിടയിലായിരുന്നു ശങ്കരന്‍ നായരെ വിവാഹം ചെയ്തത്. വിവാഹത്തെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

അച്ഛന്‍ ഉപേക്ഷിച്ച് പോയി
തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി അഭിനയിച്ചിട്ടുണ്ട് ഉഷാറാണി. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചിരുന്നു. അമ്മയുടെ ഓര്‍മ്മകളിലാണ് താന്‍ ജീവിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. പ്രണയിച്ച് വിവാഹിതരായവരായിരുന്നു അച്ഛനും അമ്മയും. അനിയത്തി ജനിച്ചതിന് ശേഷം അച്ഛന്‍ അമ്മയേയും ഞങ്ങളേയും ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്ന് അന്ന് താരം പറഞ്ഞിരുന്നു. അവര്‍ വേര്‍പിരിഞ്ഞതിന് പിന്നിലെ കാരണത്തെക്കുറിച്ചും തനിക്ക് അറിയില്ലെന്നും ഉഷാറാണി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ബാലതാരമായി സിനിമയിലേക്ക്
അച്ഛന്‍ പോയതിന് ശേഷം അമ്മയായിരുന്നു എല്ലാം. വളരയെദഇകം കഷ്ടപ്പാടുകള്‍ സഹിച്ചാണ് അമ്മ ഉഷയേയും അനിയത്തിയേയും വളര്‍ത്തിയത്. ഒരു കാര്യത്തിനും കുറവ് വരാതെയായിരുന്നു അമ്മ നോക്കിയത്. ജയില്‍ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചാണ് അഭിനയരംഗത്തേക്ക് എത്തിയത്. പ്രേം നസീറിന്റെ അനിയത്തിയായും മകളായും നായികയായും ഉഷാറാണി അഭിനയിച്ചിരുന്നു.
Recommended Video

വെള്ള സാരി
ചെന്നൈയിലെ മികച്ച സ്‌കൂളിലയച്ചാണ് അമ്മ ഉഷാറാണിയെ പഠിപ്പിച്ചത്. സാരിയുടുത്ത് തുടങ്ങിയ പ്രായമായപ്പോള്‍ അമ്മ വെള്ള നിറത്തിലുള്ള സാരിയിലേക്ക് മാറുകയായിരുന്നു. കളര്‍ സാരി ഉടുക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇനി എല്ലാ സാരിയും നിനക്കുള്ളതാണെന്നും വെള്ള സാരി ഞാന്‍ ഉടുത്തോളാമെന്നുമുള്ള മറുപടിയായിരുന്നു അമ്മ മകള്‍ക്ക് നല്‍കിയത്. അസുഖാവസ്ഥയില്‍ കഴിയുന്നതിനിടയില്‍ മരണശേഷമുള്ള ചെലവിനുള്ള പണവും അമ്മ മക്കളെ ഏല്‍പ്പിച്ചിരുന്നു.

അമ്മയുടെ മരണം
അസുഖത്തെത്തുടര്‍ന്ന് അമ്മ മരിച്ചപ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു. 19 വയസ്സായിരുന്നു അന്നത്തെ പ്രായം. അനിയത്തിയെ വളര്‍ത്താനുള്ള ഉത്തരവാദിത്തമുണ്ടായിരുന്നു. അവളുടെ പഠനകാര്യങ്ങളും നോക്കേണ്ടതുണ്ടായിരുന്നു. മാനസികമായൊരു പിന്തുണ ആവശ്യമായിത്തോന്നിയ നാളുകളായിരുന്നു അത്. അങ്ങനെയാണ് ഉഷ ശങ്കരന്‍ നായരെ ജീവിതത്തിലേക്ക് കൂടെക്കൂട്ടിയത്. ഉഷയെ ബേബി ഉഷയായി സിനിമയിലേക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു.

വിവാഹത്തെക്കുറിച്ച്
അദ്ദേഹത്തിന് ഗോഡ് ഫാദറിന്റെ സ്ഥാനമായിരുന്നു. അങ്കിളെന്നാണ് വിളിക്കാറുള്ളതും. ഷൂട്ടിംഗിനിടയിലെ ബ്രേക്കിനിടയിലാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്ന് വിവാഹത്തെക്കുറിച്ച് പറഞ്ഞത്. അങ്കിള്‍, എനിക്ക് നിങ്ങളെ വിവാഹം ചെയ്യണമെന്നുണ്ടെന്നായിരുന്നു പറഞ്ഞത്. ഇത് കേട്ടതും ചിരിയായിരുന്നു അദ്ദേഹത്തിന്. 51കാരനായ അദ്ദേഹത്തോടാണ് 19 കാരിയായ ഉഷ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. താന്‍ സീരിയസാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. അവിവാഹിതനായി തുടരുന്നതിനിടയിലായിരുന്നു ഉഷ വിവാഹത്തെക്കുറിച്ച് സംസാരിച്ചത്.

പ്രായവ്യത്യാസം പ്രശ്‌നമായിരുന്നില്ല
വിവാഹത്തിന് പ്രായവ്യത്യാസം പ്രശ്‌നമായിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. എടാ മോനേ എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നത്. വിവാഹത്തിന് പിന്നാലെയായാണ് ഉഷ സിനിമയില്‍ നിന്നും മാറി നിന്നത്. കുടുംബജീവിതത്തിനായി സമയം മാറ്റിവെക്കുകയായിരുന്നു. ഭര്‍ത്താവ് അദ്ദേഹത്തിന്റെ സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. മകന് 8 വയസ്സായപ്പോഴായിരുന്നു പിന്നീട് താരം തിരിച്ചെത്തിയത്.


Click it and Unblock the Notifications