ഗര്‍ഭിണിയായപ്പോള്‍ വന്ന മാറ്റം; മകളെയും എടുത്ത് ഉത്തര ഉണ്ണിയുടെ വ്യായാമം! 76 ൽ നിന്നും 61 കിലോ എത്തിയെന്ന് നടി
നടി ഊര്‍മിള ഉണ്ണിയും മകളും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. നടി എന്നതിലുപരി നൃത്തലോകത്ത് സജീവമായ ഉത്തര രണ്ട് വര്‍ഷം മുന്‍പാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉത്തര ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു.
മകളുടെ ജനനത്തെ കുറിച്ചും പിന്നീടുള്ള വിശേഷങ്ങളുമൊക്കെ ഉത്തര സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. എന്നാലിപ്പോള്‍ വീണ്ടും ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെച്ച വീഡിയോയും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ശ്രദ്ധേയമായിരിക്കുന്നത്. ഗര്‍ഭിണിയാവുന്ന സമയത്ത് ശരീരത്തിന് വന്ന മാറ്റവും പിന്നീട് മേക്കോവര്‍ നടത്തിയതിനെ കുറിച്ചുമാണ് വീഡിയോയില്‍ ഉത്തര സൂചിപ്പിച്ചിരിക്കുന്നത്.

2021 ലായിരുന്നു ഉത്തര ഉണ്ണി വിവാഹിതയാവുന്നത്. ബിസിനസുമാനായ നിതീഷ് നായരായിരുന്നു നടിയുടെ ഭര്‍ത്താവ്. ഇരുവരുടെയും ആദ്യത്തെ കണ്മണിയാണ് മകള്‍ ധീമഹി. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് ധീമഹിയുടെ ജനനം. മകള്‍ ജനിച്ചതിന് പിന്നാലെ കുഞ്ഞിന്റെ പരിപാലനവുമായി ഉത്തര തിരക്കിലായിരുന്നു.
മാത്രമല്ല സാധാരണ ഗര്‍ഭിണിമാരെ പോലെ മകളെ ഗര്‍ഭം ധരിച്ചതിന് ശേഷം ഉത്തരയ്ക്കും ശരീരഭാരം കൂടിയിരുന്നു. ഗര്‍ഭിണിയായിരിക്കെ 76 കിലോഗ്രാമാണ് ഭാരം കൂടിയതെന്ന് നടി പറയുന്നു. പിന്നെ നര്‍ത്തകിയായതിനാല്‍ നൃത്തം ചെയ്യുന്നതിലൂടെ അമിതഭാരം കുറയുമല്ലേ എന്നൊരു ചിന്ത എല്ലാവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ താന്‍ ഭാരം കുറഞ്ഞത് അങ്ങനെയല്ലെന്നാണ് നടി പറയുന്നത്.
ഗര്‍ഭകാലത്തുള്ള തന്റെ ചിത്രങ്ങളും ഇപ്പോഴുള്ള ചിത്രങ്ങളും കോര്‍ത്തിണക്കിയൊരു വീഡിയോയുമായിട്ടാണ് ഉത്തര എത്തിയിരിക്കുന്നത്. നിറവയറിലുള്ള ചിത്രങ്ങളും വീഡിയോസും അതിനൊപ്പം മെലിഞ്ഞ് സുന്ദരിയായിരിക്കുന്ന ചിത്രങ്ങളുമൊക്കെയാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം. മാത്രമല്ല വ്യായമത്തിനിടയില്‍ മകളെ എടുത്തോണ്ട് ചെയ്യുന്നതുമൊക്കെ ശ്രദ്ധേയമാണ്.
മാത്രമല്ല ഇങ്ങനൊരു മാറ്റത്തിന് കാരണമായ ഡോക്ടര്‍ക്കുള്ള നന്ദിയും നടി രേഖപ്പെടുത്തിയിരിക്കുകയാണ്. 'ഗര്‍ഭധാരണത്തിനു ശേഷമുള്ള ശരീരഭാരം കുറഞ്ഞത്. ഹേയ് ഡോക്ടര്‍, നിങ്ങള്‍ ഒരു മികച്ച ജോലിയാണ് ചെയ്തത. നിങ്ങളുടെ സ്ഥിരതയ്ക്കും ഭക്ഷണക്രമത്തിനും നിങ്ങളുടെ അര്‍പ്പണബോധം എന്നിവയെ ഞാന്‍ അഭിനന്ദിക്കുന്നു.' എന്നാണ് ഉത്തര പറയുന്നത്.
ഉത്തരയുടെ വീഡിയോയുടെ താഴെ അമ്മ ഊര്‍മിള ഉണ്ണി മാത്രമാണ് കമന്റിട്ടിരിക്കുന്നത്. 'കൊള്ളാം, നല്ല ശ്രമം' എന്നായിരുന്നു ഊര്‍മിളയുടെ കമന്റ്.

ഗര്‍ഭകാലത്ത് ശരീരത്തിന് വന്ന മാറ്റങ്ങളും അമിതഭാരവും നൃത്തം ചെയ്തത് കൊണ്ട് മാത്രം മാറില്ലെന്ന ഉത്തമബോധ്യത്തിലാണ് ജിമ്മിലേക്ക് കൂടി ഉത്തര പോയത്. മകള്‍ക്ക് അഞ്ചു മാസം പ്രായമുള്ളപ്പോള്‍ മുതലാണ് ഫിറ്റ്‌നെസ് നിലനിര്‍ത്താനും നടി ശ്രമിച്ചത്. ശരീരഭാരം 76 ല്‍ നിന്നും 61 കിലോയായി നടി കുറിച്ചിരിക്കുകയാണ്. 15 കിലോ കുറയ്ക്കാന്‍ നടിയ്ക്ക് സാധിച്ചു.
പ്രസവശേഷം താന്‍ ആദ്യമായി ചെയ്ത നൃത്തവും അതിനു മുന്‍പേ ചെയ്തിരുന്നതുമായി ഏറെ അന്തരമുണ്ടായിരുന്നു എന്നും ഉത്തര പറയുന്നു. വ്യായാമത്തിന് പുറമേ ഭക്ഷണക്കാര്യത്തിലും വലിയ മാറ്റം വരുത്താന്‍ ഉത്തര ശ്രമിച്ചിരുന്നു. മുട്ടയും പച്ചക്കറികളും മറ്റും ചേര്‍ന്ന സ്‌പെഷ്യല്‍ ഡയറ്റാണ് ഉത്തര ഫോളോ ചെയ്തത്. ഇക്കാര്യങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടും നടി പങ്കുവെച്ചിരുന്നു.
ഇതിനിടെ ഗര്‍ഭകാലത്തെ ഓര്‍മ്മകള്‍ പങ്കിട്ട് കൊണ്ട് 'എ പ്രെഗ്‌നന്‍സി മെമോയര്‍' എന്ന പുസ്തകവും ഉത്തര ഉണ്ണി നിതീഷ് എന്ന പേരില്‍ നടി എഴുതി പ്രസിദ്ധീകരിച്ചിരുന്നു.


Click it and Unblock the Notifications











