For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിശ്ചയത്തിന് നിതേഷ് ഞെട്ടിച്ചതിനെ കുറിച്ച് ഉത്തര ഉണ്ണി, ''വലിയ സർപ്രൈസ് ആയിപ്പോയി''

  |

  2021 ഏപ്രിൽ 5 നായിരുന്നു നടി ഉത്തര ഉണ്ണിയുടേയും നിതേഷിന്റേയും വിവാഹം. 2020 ൽ ആയിരുന്നു ആദ്യം വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് വിവാഹം മാറ്റി വയ്ക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു 2021 ഫെബ്രുവരി5 ന് വിവാഹം നടത്തുന്നത് .ഗംഭീര ആഘോഷത്തോടെ നടത്തിയ വിവാഹ ചടങ്ങിൽ സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. ദിലീപും കാവ്യ മാധവനും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.

  uthara unni

  ഒരു വീട്ടിൽ നിന്ന് രണ്ട് ബന്ധം വേണ്ടെന്ന് പ്രകാശൻ,മകളെ ഒഴിയാൻ വിക്രമിനോട് രൂപ,മൗനരാഗം എപ്പിസോഡ്

  ഇപ്പോഴിത കൊവിഡ് മാനദണ്ഡം പാലിച്ച് നടന്ന വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഉത്തര ഉണ്ണി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം വിവാഹ വിശേഷം പങ്കുവെച്ചത്. ''സത്യം പറഞ്ഞാൽ 2020 ഏപ്രിലിലേക്ക് തീരുമാനിച്ച വിവാഹമാണ് ഞങ്ങളുടേത്. കൊറോണ ഞെട്ടിച്ചതു കൊണ്ട് ഒരു വർഷം കൂടി വിവാഹം നീട്ടി വച്ചു. 2021 ഏപ്രിൽ അഞ്ചിനാണ് വിവാഹം നടന്നത്. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ ഈ കാലം സഹായിച്ചു.

  മിനിസ്ക്രീനിലേയ്ക്ക് മുകേഷിന്റെ തിരിച്ചു വരവ്, പ്രമുഖ ചാനൽ കൈവിട്ടപ്പോൾ താരത്തെ സ്വീകരിച്ച് മറ്റൊരു ചാനൽ

  പൂജ ഉൾപ്പെടെ മൂന്നു ദിവസങ്ങളിലായി ഏഴ് ചടങ്ങുകളാണ് ഉണ്ടായിരുന്നത്. ആദ്യ ദിവസം മെഹന്ദി. നിധീഷും അടുത്ത ബന്ധുക്കളും വീട്ടിലേക്ക് വന്നു. അന്ന് വൈകുന്നേരമായിരുന്നു സംഗീത് നൈറ്റ്. പിറ്റേ ദിവസമായിരുന്നു ഹൽദി. എന്റെ സുഹൃത്തുക്കളെല്ലാമെത്തി. മഞ്ഞനിറമായിരുന്നു തീം. കുറേ ഗെയിംസ് നടത്തി. സത്യം പറഞ്ഞാൽ എനിക്ക് എന്റെ വിവാഹമാണെന്ന് പോലും തോന്നിയിരുന്നില്ല. എല്ലാവരും ചേർന്നുള്ള ഒത്തുചേരൽ പോലെയായിരുന്നു.

  കടവന്ത്രയിലുള്ള പൊന്നേത്ത് ക്ഷേത്രത്തിൽ വച്ചായിരുന്നു താലികെട്ട്. ഉത്തരാസ്വയംവരം കഥ വരച്ച കേരളാ സാരിയായിരുന്നു ഞാൻ ഉടുത്തത്. താലികെട്ടിയ ശേഷം ക്രൗൺപ്ലാസയിലായിരുന്നു ബാക്കിയുള്ള ചടങ്ങ് നടന്നത്. വൈകുന്നേരം റിസപ്ഷനും അതേ സ്ഥലത്തു തന്നെ. സിനിമാ മേഖലയിലെ സുഹൃത്തുക്കളെല്ലാം എത്തിയത് റിസപ്ഷനാണ്എന്റെ വിവാഹത്തെ കുറിച്ച്. അമ്മ കുറേയേറെ കാലമായി മനസിൽ കരുതി വയ്ക്കുന്ന കുറച്ച് ആഗ്രഹങ്ങളുണ്ട്, അതിന്റെയെല്ലാം പൂർണത കൂടിയായിരുന്നു ഓരോ ചടങ്ങും.

  സിനിമയിൽ മൂന്ന് ഹെവി ഫൈറ്റ് ഉണ്ടായിരുന്നു, സർജറിക്ക് ശേഷം പോയി ഫൈറ്റ് ചെയ്ത കഥ പറഞ്ഞ് സുധീർ

  ഒരുപാട് പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വലിയൊരു ആഘോഷത്തിന് പകരം വിവിധ പരിപാടികളാക്കി വിവാഹത്തെ മാറ്റിയത് കോവിഡ് ആണ്. ഓരോ പരിപാടിക്കും 50 ആളുകളെ വീതം പങ്കെടുപ്പിച്ചു. എല്ലാവരോടും സംസാരിക്കാനും വിശേഷം പറയാനും കഴിയുന്ന നല്ല നിമിഷങ്ങളായി മാറി ഓരോ പരിപാടിയും''; ഉത്തര പറയുന്നു.

  അവസാനം കരീനയും സെയ്ഫും ആ തീരുമാനം മാറ്റിയോ, 'ജെ'യുടെ ചിത്രം പുറത്ത്, കാരണം തേടി ആരാധകർ

  Recommended Video

  Uthara Unni Exclusive Interview | Filmibeat Malayalam

  അമ്മയുടെ നിർബന്ധം മൂലമാണ് നിതേഷിനോട് സംസാരിക്കുന്നത്. സിംഗപ്പൂരിൽ സ്വന്തം ബിസിനസ് ചെയ്യുകയാണ് അദ്ദേഹം. പരസ്പരം സംസാരിക്കാൻ പോകുമ്പോൾ മനസ്സിൽ ആകെയൊരു ആശയക്കുഴപ്പമായിരുന്നു , പക്ഷേ, ആദ്യ കാഴ്ചയിൽ തന്നെ ഒരിഷ്ടം തോന്നി. സിംഗപ്പൂരിൽ നിന്ന് ഇടയ്ക്കിടയ്ക്ക് കൊച്ചിയിലും വരാറുണ്ട്. പല തവണ സംസാരിച്ച് ഒരേ വേവ് ആണെന്ന് മനസ്സിലാക്കിയതോടെ പിന്നെ, എല്ലാം പെട്ടെന്നായിരുന്നു എന്നാണ് ഉത്തര ഉണ്ണി പറയുന്നു. വിവാഹനിശ്ചയത്തിന് ചിലങ്ക കെട്ടി പ്രപോസ് ചെയ്തത് വലിയ സർപ്രൈസ് ആയിപ്പോയെന്നും ഉത്തര ഉണ്ണി പറയുന്നു. വീട്ടുകാരുടെ മുന്നിൽവെച്ച് പ്രപോസ് ചെയ്യുമെന്ന് നേർത്തെ പറഞ്ഞിരുന്നു, എന്നാൽ ചിലങ്ക കെട്ടി പ്രപോസ് ചെയ്തത് ശരിക്കും ഞെട്ടിപ്പോയെന്നും നടി കൂട്ടിച്ചേർത്തു

  Read more about: urmila unni
  English summary
  Actress Utthara Unni Oepns Up Husband Nithesh Nair's Engagement Surprise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X