'എന്റെ സായിഅച്ഛനും പ്രസന്നാമ്മയും'; സായി കുമാറിന്റെയും ആദ്യ ഭാര്യയുടെയും പഴയചിത്രം പങ്കുവെച്ച് മകള്‍ വൈഷ്ണവി
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് വൈഷ്ണവി സായി കുമാര്‍. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന കൈയെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകപ്രീതി നേടിയത്. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ വേറിട്ട കഥ പറയുന്ന സീരിയലില്‍ കനകദുര്‍ഗ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് വൈഷ്ണവി സ്‌ക്രീനില്‍ നിറയുന്നത്.
പ്രശസ്ത നടന്‍ സായി കുമാറിന്റെ മകള്‍ എന്ന വിശേഷണവും വൈഷ്ണവിക്ക് ഉണ്ട്. സായി കുമാറിന്റെ ആദ്യ ഭാര്യ പ്രസന്നകുമാരിയില്‍ ജനിച്ച മകളാണ് വൈഷ്ണവി. വിവാഹശേഷമാണ് വൈഷ്ണവി അഭിനയരംഗത്തെത്തുന്നത്. അച്ഛന്റെ മുത്തച്ഛന്റെയും പാരമ്പര്യം പിന്തുടര്‍ന്ന് അഭിനയരംഗത്തെത്തിയ വൈഷ്ണവിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ വൈഷ്ണവി തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ നടി തന്റെ അച്ഛനും അമ്മയും ഒന്നിച്ചു നില്‍ക്കുന്ന ഒരു പഴയകാല ചിത്രം പങ്കുവെച്ച് ഓര്‍മ്മ പുതുക്കുകയാണ്.
സായി അച്ഛനും പ്രസന്നാമ്മയും എന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ ഒരുമിച്ച് നില്‍ക്കുന്ന ഒരു പഴയചിത്രം വൈഷ്ണവി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കമന്റുകളിലൊന്ന് ഇരുവരും വീണ്ടും ഒന്നിച്ചോ എന്നായിരുന്നു. വൈഷ്ണവി അതിന് മറുപടിയും കൊടുക്കുന്നു. എന്റെ മനസ്സില്‍ അവര്‍ ഇപ്പോഴും ഒന്നിച്ച് തന്നെയാണ് എന്നായിരുന്നു മറുപടി.

1988-ലായിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്നകുമാരിയെ സായി കുമാര്‍ വിവാഹം ചെയ്തത്. ഈ ദാമ്പത്യബന്ധത്തിലെ മകളാണ് വൈഷ്ണവി സായി കുമാര്‍. 2008-ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
പിന്നീട് സായി കുമാര്‍ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു. ബിന്ദു പണിക്കരുടെയും രണ്ടാം വിവാഹമായിരുന്നു. ഇപ്പോള്‍ ബിന്ദുവിനും മകള്‍ കല്യാണിയ്ക്കുമൊപ്പമാണ് സായി കുമാര്‍.

സായി കുമാറുമായുള്ള വിവാഹമോചനക്കേസ് നടക്കുന്നതിനിടെ പ്രസന്നകുമാരി നടി ബിന്ദു പണിക്കര്‍ക്കെതിരെ രംഗത്തെത്തിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ബിന്ദു പണിക്കര്‍ തന്റെ ജീവിതം തകര്‍ത്തു എന്നായിരുന്നു പ്രസന്ന അന്ന് ആരോപിച്ചത്. എന്നാല്‍ ഈ ആരോപണത്തെ ബിന്ദുവും സായി കുമാറും അന്ന് നിഷേധിച്ചിരുന്നു.
മാത്രമല്ല ആദ്യ ഭാര്യയും വീട്ടുകാരും ചേര്‍ന്ന് താന്‍ അധ്വാനിച്ചുണ്ടാക്കിയ പണമെല്ലാം തട്ടിയെടുത്തെന്നും വയസ്സ് കുറച്ച് പറഞ്ഞാണ് വിവാഹം കഴിച്ച് നല്‍കിയതെന്നും സായി കുമാര്‍ ആരോപിച്ചിരുന്നു. ഭാര്യയുടെ അത്യാഗ്രഹവും ബഹുമാനക്കുറവും തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്നും സായി കുമാര്‍ പറഞ്ഞു. വിവാഹമോചനത്തിന് പിന്നിലെ കാരണം ബിന്ദു പണിക്കര്‍ അല്ലെന്നും സായികുമാര്‍ വ്യക്തമാക്കിയിരുന്നു.
Recommended Video

അച്ഛനുമായി വേര്‍പിരിഞ്ഞെങ്കിലും അമ്മയ്‌ക്കൊപ്പം തന്നെ നില്‍ക്കാനായിരുന്നു മകള്‍ വൈഷ്ണവി താത്പര്യപ്പെട്ടത്. അച്ഛന്റെ മകള്‍ എന്ന് പറയുന്നതില്‍ തനിക്ക് എന്നും അഭിമാനമേയുള്ളൂവെന്ന് വൈഷ്ണവി മുന്‍പ് പറഞ്ഞിട്ടുണ്ട്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിക്കുന്നത്.
ചെറുപ്പത്തിലേ തനിക്ക് അഭിനയത്തേക്കാള്‍ ഡബ്ബിങ് വലിയ ഇഷ്ടമായിരുന്നുവെന്നും എന്നാല്‍ അതേക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോള്‍ പഠിക്കൂ എന്നിട്ട് നോക്കാമെന്നായിരുന്നു മറുപടിയെന്നും നടി മുന്‍പ് പറഞ്ഞിരുന്നു. 2018-ല്‍ വിവാഹിതയായ വൈഷ്ണവി ഇപ്പോള്‍ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് അഭിനയരംഗത്ത് തുടരുന്നത്.


Click it and Unblock the Notifications