എന്റെ വേഷം കണ്ടിട്ടും മറ്റും ആളുകള്‍ അടുത്ത് പോലും വരില്ലായിരുന്നു, ഒരു ഭയം ഉണ്ടായിരുന്നതായി വാണി വിശ്വനാഥ്

മലയാള സിനിമയുടെ ആക്ഷന്‍ റാണി എന്ന വിളിപ്പേര് സ്വന്തമാക്കിയ നടിയാണ് വാണി വിശ്വനാഥ്. ഒരുകാലത്ത് സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്ന വാണി നായകന്മാരെ പോലും കടത്തിവെട്ടുന്ന തരത്തില്‍ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുമായിരുന്നു. താര രാജാക്കന്മാരുടെ ഒക്കെ നായികയായിരുന്ന നടി പിന്നീട് സിനിമയും അഭിനയവും ഒക്കെ ഉപേക്ഷിക്കുകയായിരുന്നു.

നടന്‍ ബാബുരാജുമായിട്ടുള്ള വിവാഹത്തോട് കൂടി പൂര്‍ണ്ണമായും അഭിനയം വിട്ട് കുടുംബിനിയായി ജീവിച്ചു. ഇതിനിടെ രണ്ട് മക്കള്‍ക്കും വാണി ജന്മം നല്‍കിയിരുന്നു. ഇത്രയും കാലത്തിനിടയില്‍ അഭിനയിക്കാന്‍ വരാതിരുന്നത് എന്താണെന്ന് ചോദ്യത്തിന് താന്‍ ഒരു മടിച്ചിയായിരുന്നു എന്നാണ് നടി പറയുന്നത്. ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ച് വന്നതുപോലും മക്കളുടെ നിര്‍ബന്ധത്തിലൂടെയാണ്.

vani-viswanath

മഞ്ജു പിള്ള അടക്കമുള്ളവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന സിനിമയിലാണ് പ്രധാന കഥാപാത്രമായി വാണി വിശ്വനാഥ് അഭിനയിക്കുന്നത്. റിലീസിന് ഒരുങ്ങുന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ചും തിരിച്ചുവരവിനെ കുറിച്ചുമൊക്കെ നടി സംസാരിക്കുന്നു.

'അക്കാലത്ത് സ്ത്രീകള്‍ ആരും തന്നെ ചെയ്യാത്ത കഥാപാത്രങ്ങളും വസ്ത്രവുമൊക്കെ ധരിച്ചതിനാല്‍ ആളുകള്‍ക്ക് തന്നെ ഒരു ഭയമായിരുന്നു. എപ്പോഴും എന്നോട് ഒരു അകലം പാലിച്ചിരുന്നു. എന്നെ കണ്ടാല്‍ ആരും എന്റെ അടുത്തേക്ക് ഓടി വരുന്ന പതിവില്ലായിരുന്നു. അതെനിക്ക് സന്തോഷമുള്ള കാര്യമാണ്. എവിടെപ്പോയാലും എന്റെ അടുത്ത് വരാന്‍ ആളുകള്‍ക്ക് മടിയുണ്ടാവും. ഞാന്‍ എല്ലാവരോടും വളരെ സൗഹൃദത്തില്‍ ആയിരുന്നെങ്കിലും എന്നോടുള്ള ഭയം പലര്‍ക്കും ഉണ്ടായിരുന്നു.

vani-viswanath

സിനിമയില്‍ നിന്നും വലിയ ഇടവേള എടുത്തതിനുശേഷം തിരിച്ചുവരവ് നടത്തിയതിന് പിന്നില്‍ മക്കളാണ്. അമ്മ എന്താണ് അഭിനയിക്കാത്തത് എന്നാണ് മക്കള്‍ ചോദിച്ചത്. അവര്‍ കൂടുതലും തമിഴ് സിനിമകളാണ് കാണാറുള്ളത്. ഇടയ്ക്ക് എന്റെ സിനിമകള്‍ കാണും. അത് കണ്ടതിനുശേഷം എന്തിനാണ് അമ്മാ... ഇപ്പോള്‍ അഭിനയം നിര്‍ത്തിയത് എന്നാണ് അവരുടെ ചോദ്യം...

ഞാന്‍ ഭയങ്കര മടിച്ചിയായി പോയി. എനിക്ക് മക്കളെ നോക്കാന്‍ തന്നെ 24 മണിക്കൂര്‍ തികയാതെ വരാറുണ്ടായിരുന്നു. ആ മടിയിലൂടെയാണ് ഇടവേള നീണ്ടു പോയത്. പിന്നെ നല്ല നല്ല കഥാപാത്രങ്ങള്‍ വന്നപ്പോള്‍ ചെയ്യണോ വേണ്ടയോ എന്ന സംശയമായിരുന്നു. ഈ സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ വാണി തന്നെ ഇത് ചെയ്യണമെന്നും എങ്കിലേ അത് ശരിയാവുകയുള്ളൂ എന്നും സംവിധായകന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഉറപ്പിലും വിശ്വാസത്തിലുമാണ് ഞാന്‍ വീണ്ടും അഭിനയിക്കാന്‍ വരുന്നത്...'

ഇതിനിടെ മക്കളെ കുറിച്ചും വാണി വിശ്വനാഥ് സംസാരിച്ചു. 'മകള്‍ ഇപ്പോള്‍ മെഡിസിന് പഠിക്കുകയാണ്. ദുബായില്‍ നിന്നും പോളണ്ടിലേക്ക് അവള്‍ പോയി. മകന്‍ 11-ാം ക്ലാസില്‍ പഠിക്കുന്നു. അവര്‍ ഏകദേശം സ്വന്തം കാലില്‍ നില്‍ക്കാനായി എന്ന് തോന്നല്‍ വന്നപ്പോഴാണ് താന്‍ അഭിനയിക്കാമെന്ന് തീരുമാനിച്ചതെന്നും' വാണി പറയുന്നു.

Read more about: vani viswanath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X