ഇപ്പോഴും അതിലൊരു സങ്കടമില്ല; വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കാനുള്ള കാരണത്തെ കുറിച്ച് വാണി വിശ്വനാഥ്

മലയാളികള്‍ ഒരു നടിയുടെ തിരിച്ച് വരവ് കാത്തിരുന്നിട്ടുണ്ടെങ്കില്‍ അത് വാണി വിശ്വനാഥിന്റേതാണ്. ഒരു കാലത്ത് ആക്ഷന്‍ നായികയായി തിളങ്ങി നിന്ന വാണി വിശ്വനാഥ് നടന്‍ ബാബുരാജുമായിട്ടുള്ള വിവാഹത്തോടെ അഭിനയത്തോട് വിട പറയുകയായിരുന്നു. ഇടക്കാലത്ത് ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിച്ചെങ്കിലും സജീവമായിരുന്നില്ല. എന്നാല്‍ പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള തിരിച്ച് വരവിന് ഒരുങ്ങുകയാണ് നടിയിപ്പോള്‍. തിരിച്ച് വരവ് ഭര്‍ത്താവ് ബാബുരാജിനൊപ്പമുള്ള സിനിമയിലാണെന്നതും ശ്രദ്ധേയമാണ്.

പാർട്ടി വെയറിൽ നടി പ്രിയങ്ക അരുൾ മോഹൻ, അതീവ സുന്ദരിയായെന്ന് ആരാധകരും

ത്രില്ലര്‍ മൂവി ഗണത്തിലൊരുക്കുന്ന ചിത്രത്തില്‍ വലിയ ആക്ഷന്‍ സീനുകളൊന്നും തനിക്കില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് വര്‍ഷങ്ങളോളം സിനിമയില്‍ന നിന്ന് മാറി നില്‍ക്കാനുണ്ടായ കാരണത്തെ കുറിച്ചും തിരിച്ച് വരവിനെ കുറിച്ചും വാണി പറയുന്നത്.

പതിമൂന്ന് വര്‍ഷത്തിന് ശേഷം വാണി വിശ്വനാഥ് തിരിച്ച് വരുന്നു

സിനിമയില്‍ നിന്ന് മാറി നിന്ന പതിനാല് വര്‍ഷം മക്കളെ സ്‌കൂളില്‍ കൊണ്ട് പോയി വിടുന്നതും അവരെ കൂട്ടി കൊണ്ട് വരുന്നതുമടക്കം ഞാനായിരുന്നു. ഇപ്പോള്‍ മക്കളൊക്കെ വലുതായി. മകള്‍ ആര്‍ച്ച ദുബായിലെ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിന് ചേര്‍ന്നു, മകന്‍ എട്ടാം ക്ലാസിലും പഠിക്കുന്നതായി വാണി വ്യക്തമാക്കുന്നു. രണ്ടാളും സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തരായത് കൊണ്ട് ഞാനും ഫ്രീയായി. അന്നേരമാണ് തിരിച്ച് വന്നാലോന്ന് ആലോചിക്കുന്നത്. ഇപ്പോഴത്തെ മലയാള സിനിമയിലെ ട്രെന്‍ഡിന് അനുസരിച്ചുള്ള കഥാപാത്രവും അത് എന്റെ പ്രായം കൂടി നോക്കി ആവണം രണ്ടാം വരവെന്ന് ആഗ്രഹിച്ചിരുന്നു.

വാണി വിശ്വനാഥിന് ചേരുന്നൊരു കഥാപാത്രം

വാണി വിശ്വനാഥിന് ചേരുന്നൊരു കഥാപാത്രം ആണോ അത് എന്നതിനെ കുറിച്ച് പ്രേക്ഷകരുടെ മനസിലും ഒരു സങ്കല്‍പ്പമുണ്ടാവും. അങ്ങനെയുള്ളപ്പോള്‍ പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. ആഗ്രഹിച്ചിരുന്നത് പോലെ ഒരു വേഷം തന്നെയാണ് കിട്ടിയത്. വാണി അഭിനയിക്കുന്ന പുതിയ സിനിമയാണ് 'ദി ക്രിമിനല്‍ ലോയര്‍'യ അതിന്റെ കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. ഞാനും ബാബുവേട്ടനും (ബാബുരാജ്) രണ്ടു പേരും വക്കീലന്മാരുടെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും നടി വ്യക്തമാക്കുന്നു.

ആക്ഷന്‍ സീനുകള്‍ക്കിടയിലെ അപകടത്തെ കുറിച്ച്

പണ്ട് ആക്ഷന്‍ സീനുകള്‍ അഭിനയിച്ചപ്പോള്‍ അപകടം പറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് വാണി പറയുന്നത്. ഒരുപാട് ഉണ്ടായിട്ടുണ്ട്. ഞാന്‍ ഒരു മൂന്നോ നാലോ മാസം ഗ്ലാമര്‍ വേഷമൊക്കെ ചെയ്ത് പാട്ടു സീനുകളില്‍ അഭിനയിച്ചതിന് ശേഷമാവും ഫൈറ്റ് സീനുകളില്‍ അഭിനയിക്കുക. പാട്ടു സീനുകള്‍ക്ക് വേണ്ടി നഖമൊക്കെ നീട്ടി വളര്‍ത്തിയിട്ടുണ്ടാവും. അന്നൊക്കെ ഇന്നത്തെ പോലെ ഡാന്‍സ് സീനുകളിലേക്ക് നഖം ഒട്ടിക്കുന്ന പരിപാടിയില്ല. അടുത്ത സീന്‍ ഫൈറ്റാണെന്ന് പറയുമ്പോള്‍ ഞാന്‍ നഖം വെട്ടാന്‍ തുടങ്ങും. വാണി ഇത്രയും കഷ്ടപ്പെട്ട് നഖം വളര്‍ത്തിയിട്ട് അത് വെട്ടി കളയുന്നത് കാണുമ്പോള്‍ സങ്കടം തോന്നുവെന്ന് തെലുങ്കിലെ പ്രശസ്ത ഫൈറ്റ് മാസ്റ്റര്‍ വിജയന്‍ മാസ്റ്റര്‍ പറഞ്ഞിട്ടുണ്ട്.

Recommended Video

ബാബുരാജിനൊപ്പം വാണി വിശ്വനാഥ് സിനിമയിലേക്ക്..കണ്ടോ ദൃശ്യങ്ങൾ| Filmibeat Malayalam
സംഘട്ടനത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ

സംഘട്ടന രംഗം ചെയ്യുമ്പോള്‍ നഖം മുഴുവനായും വെട്ടി കളയണം. അല്ലെങ്കില്‍ കൈ ചുരുട്ടി പിടിച്ച് ഇടിക്കുമ്പോള്‍ നല്ല വേദനയാവും. നഖം കൊണ്ട് എന്റെ കയ്യില്‍ തന്നെ മുറിവ് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഷൂട്ടിങ്ങിനിടെ ചെറുതും വലുതുമായി ഇത്തരത്തിലുള്ള ഒരുപാടു പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ടൈമിംഗ് തെറ്റി ഒത്തിരി തവണ ഇടി കൊണ്ടിട്ടുണ്ട്. ചാടുമ്പോള്‍ കൈ എവിടേലും കൊണ്ടിടിക്കും. എന്റെ വലത്തെ കൈയുടെ ഷോള്‍ഡര്‍ എപ്പോഴും പണി തരാറുള്ള ചങ്ങാതിയാണ്.'ഹിറ്റ്ലറിന്റെ' ഷൂട്ടിംഗ് സമയത്തു പോലും ഷോള്‍ഡര്‍ തെന്നിയിറങ്ങിയെന്നും അഭിമുഖത്തില്‍ വാണി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X