'ഇവര്‍ തമ്മില്‍ എന്താണ് ബന്ധം..?'; സുന്ദരി സീരിയൽ ഫെയിം അഞ്ജലിയുടെ കുഞ്ഞിനെ സന്ദർശിച്ച് വാണി വിശ്വനാഥ്!
സുന്ദരി എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജലി ശരത്ത്. ഏഷ്യനെറ്റിലെ പളുങ്ക് സീരയിലിലാണ് നടി അവസാനമായി അഭിനയിച്ചത്. അതിനിടയിലാണ് ഗര്‍ഭിണിയായ വിവരം അഞ്ജലി ശരത്ത് പങ്കുവെച്ചത്.
ഗർഭകാല അവസ്ഥകളും സന്തോഷങ്ങളുമെല്ലാം താരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. അടുത്തിടെയായിരുന്നു താരത്തിന് കുഞ്ഞ് പിറന്നത്. പെൺകുഞ്ഞാണ് താരത്തിന് പിറന്നത്. പ്രസവത്തിനും വളരെ നാളുകൾക്ക് മുമ്പ് തന്നെ അഞ്ജലി ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.
ഒരുപാട് കഷ്ടപ്പെട്ടതിന് ശേഷമാണ് അഞ്ജലിക്ക് കുഞ്ഞിനെ ലഭിച്ചത്. ഒരുപാട് പേരുടെ പ്രാര്‍ത്ഥന തന്റെ ആശുപത്രി വാസത്തെ കുറിച്ച് അഞ്ജലി പങ്കുവെച്ചപ്പോൾ മുതൽ ലഭിക്കുന്നുണ്ടായിരുന്നു. പ്രസവത്തില്‍ ഒരുപാട് കോംപ്ലിക്കേഷന്‍സ് ഉണ്ടായിരുന്നു അത് കാരണമാണ് പ്രസവ തിയ്യതി അടുക്കും മുമ്പ് തന്നെ ആശുപത്രിയില്‍ അഞ്ജലിക്ക് അഡ്മിറ്റാകേണ്ടി വന്നത്.

തനിക്ക് പിറന്ന പെൺകുഞ്ഞിന് മഴ എന്നാണ് അഞ്ജലി പേരിട്ടിരിക്കുന്നത്. സോഷ്യൽമീഡിയയിൽ സജീവമായ അഞ്ജലിയുടെ ഇൻസ്റ്റഗ്രാം പേജ് ഇപ്പോൾ കയ്യേറിയിരിക്കുന്നത് മഴയുടെ ചിത്രങ്ങളാണ്. അതേസമയം അഞ്ജലി കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ഫോട്ടോയാണ് ആരാധകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്.
ഒരു കാലത്ത് മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥിനൊപ്പമുള്ള ചിത്രമാണ് അഞ്ജലി പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുന്ന അഞ്ജലി എങ്ങനെ വാണി വിശ്വനാഥിനെ കണ്ടുമുട്ടി എന്ന സംശയമായിരുന്നു ആരാധകർക്ക്.
അഞ്ജലിയേയും കുഞ്ഞിനേയും സന്ദർശിക്കാൻ വാണി വിശ്വനാഥ് എത്തിയതായാണ് ചിത്രങ്ങളിൽ നിന്നും മനസിലാകുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധമെന്താണെന്നാണ് ആരാധകരുടെ കമന്റുകളിൽ ഏറെയും. അഞ്ജലിയുടെ ഭർത്താവ് ശരത്ത് സിനിമാ സംവിധാന മേഖലയിലേക്ക് മാറിയതിനാൽ ആ വഴി വാണി വിശ്വനാഥിനെ പരിചയപ്പെട്ടതാവുമോ എന്ന് സംശയം പ്രകടിപ്പിച്ച ആരാധകരുമുണ്ട്.
വാണി വിശ്വനാഥ് സോഷ്യൽമീഡിയയിൽ സജീവമല്ല. ഭർത്താവ് ബാബുരാജ് വഴിയാണ് ആരാധകർ വാണി വിശ്വനാഥിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത്. സോഷ്യല്‍ മീഡിയിയലെ നേരം പോക്കുകള്‍ എനിക്കറിയേണ്ടതില്ല.

അറിയേണ്ടത് നേരിട്ട് അറിയുന്നുണ്ട് എന്നാണ് സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിൽക്കുന്നതിനെ കുറിച്ച് ചോദിച്ചാൽ വാണി വിശ്വനാഥ് നൽകാറുള്ള മറുപടി. വാണി വിശ്വനാഥ് നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുന്ന ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു.
നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണ് നിർമ്മിക്കുന്നത്. സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
അഞ്ജലിയും ശരത്തും പ്രണയിച്ച് വിവാഹിതരായവരാണ്. സുന്ദരിയുടെ സഹസംവിധായകനായിരുന്നു ശരത്ത്. ലൊക്കേഷനില്‍ വെച്ച് ഉണ്ടായ പ്രണയമാണ് ഒളിച്ചോട്ടത്തിലും വിവാഹത്തിലും എത്തിച്ചത്. അഞ്ജലിയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു ഇരുവരുടെയും. വിവാഹത്തോടെ അഞ്ജലിയെ സുന്ദരി സീരിയലിൽ നിന്നും പുറത്താക്കി. തരാനുള്ള ശമ്പളം പോലും തരാതെയാണ് പുറത്താക്കിയതെന്ന് അന്ന് അഞ്ജലി വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











