For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് വിവാ​ഹങ്ങളും പരാജയപ്പെട്ടു, മകൻ അകന്നു, മകൾ മുൻ ഭർത്താവിനൊപ്പം; ഇനി വിവാഹത്തിനില്ലെന്ന് വനിത

  |

  ബി​ഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം തമിഴ് ടെലിവിഷൻ രം​ഗത്ത് പ്രശസ്ത ആയ താരമാണ് വനിത വിജയകുമാർ. നിരന്തരം വിവാ​ദങ്ങളിൽ അകപ്പെടുന്ന വനിതയുടെ കുടുംബ ജീവിതം പ്രശ്ന കലുഷിതമായിരുന്നു. മൂന്ന് വിവാഹം കഴിച്ചെങ്കിലും ഇവ മൂന്നും പിന്നീട് വേർപെടുത്തി. ആദ്യ രണ്ട് വിവാ​ഹങ്ങളിലായി ശ്രീഹരി, ജയനിത, ജോവിക എന്നീ മക്കളും വനിതയ്ക്കുണ്ട്.

  2000 ൽ നടൻ ആകാശിനെ വനിത വിവാഹം കഴിച്ചു. ഈ ബന്ധ അവസാനിച്ച ശേഷം 2007 ൽ ബിസിന്കാരൻ ആനന്ദ് രാജിനെ വിവാഹം കഴിച്ചു. ഇതും പരാജയപ്പെട്ടപ്പോഴാണ് പീറ്റർ പോളിനെ വനിത വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധവും വേർപിരിഞ്ഞു. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് വനിത.

  Also Read: മൂത്താപ്പ എന്ന് വിളിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞത്; ലാലേട്ടന്‍ വലിച്ച സിഗരറ്റിന്റെ കവര്‍ എനിക്ക് തന്നു!

  'മകൾ ജയ ഹൈദരാബാദിലാണ് ഉള്ളത്. അവളിപ്പോൾ 14ാം വയസ്സിലേക്ക് കടന്നു. ജയയുടെ അച്ഛനും എനിക്കും തമ്മിൽ മകളുടെ സംരക്ഷണ അവകാശം സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നു. ബി​ഗ് ബോസെല്ലാം കഴിഞ്ഞ് ഞാൻ തിരക്കുകളിലേക്ക് നീങ്ങിയ ഘട്ടത്തിൽ അദ്ദേഹവുമായി സൗഹൃദ സംഭാഷണം നടന്നു'

  'മകളെ കാണാൻ വരുമായിരുന്നു. നീ ഇപ്പോൾ തിരക്കിലല്ലേ മകളുടെ പഠിപ്പ് ഞാൻ നോക്കാം, നീ ഇടയ്ക്ക് വന്ന് കണ്ടോളൂ എന്ന് പറഞ്ഞു. ഞാൻ മകളോട് ഇക്കാര്യം പറഞ്ഞു. എനിക്കവരുടെ സ്നേഹം മനസ്സിലായി'

  Also Read: 'ജെയ് കാരണം കരിയർ ഇല്ലാതെയായി, വിവാഹത്തിന് ശേഷം അമേരിക്കയിൽ സെറ്റിൽ ചെയ്തു'; സത്യം അഞ്ജലി പറയുന്നു!

  'അച്ഛനോടുണ്ടാവുന്ന സ്നേഹം എനിക്ക് മനസ്സിലാവും. അദ്ദേഹവും തനിച്ചായതിനാൽ മകൾ കുറച്ച് ഇമോഷണൽ ആയി. ഞാൻ അച്ഛന്റെ കൂടെ പോവുന്നതിൽ കുഴപ്പമുണ്ടോ എന്ന് മകൾ ചോദിച്ചു. ദയാവായി പോവൂ എന്ന് ഞാൻ പറഞ്ഞു. അച്ഛൻ ഒറ്റയ്ക്കാണ് ഞാനവരുടെ കൂടെ ഉണ്ടെങ്കിൽ സപ്പോർട്ട് ആയിരിക്കും എന്ന് ആലോചിക്കാൻ ഒരു നല്ല കുട്ടിക്കേ കഴിയൂ. ഞാൻ ഇടയ്ക്ക് അവളെ പോയി കാണും. അവൾ എല്ലാ ദിവസവും വീഡിയോ കോളിൽ വരും'

  'പെൺമക്കളുമായി തനിക്ക് നല്ല സൗഹൃദം ആണെന്നും വനിത വിജയകുമാർ പറഞ്ഞു. ഒരു ദിവസം ഞാൻ പറഞ്ഞു, എനിക്ക് ബോറടിക്കുന്നു, ഡേറ്റിം​​ഗ് ആപ്പിൽ അക്കൗണ്ട് എടുക്കണമെന്ന്. ജോവികയും ജയയും ഞെട്ടി. അമ്മേ നിങ്ങളൊന്ന് മിണ്ടാതിരിക്കുമോ അത് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് മക്കൾ പറഞ്ഞത്. നീ പഠിച്ച് കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണം എന്ന് ഞാൻ ഒരിക്കൽ ജോവികയോട് പറഞ്ഞു. ഞാൻ ഹാപ്പി ആയിരിക്കണമെങ്കിൽ നിങ്ങൾക്ക് ഒരു പങ്കാളി വേണമെന്നാണ് മകൾ പറഞ്ഞത്,' വനിത പറഞ്ഞു,

  മകൻ ശ്രീഹരി വനിതയിൽ നിന്ന് അകന്നാണ് കഴിയുന്നത്. വനിതയെക്കെതിരെ രൂക്ഷമായ ഭാഷയിൽ ശ്രീഹരി സംസാരിച്ചിട്ടുമുണ്ട്. ഇതേക്കുറിച്ചും വനിത സംസാരിച്ചു. ആൺകുട്ടികൾ അമ്മയുടെ കാര്യത്തിൽ സ്വാർത്ഥരാണ്. അമ്മ മറ്റൊരു ബന്ധത്തിലാവുന്നത് ആൺ മക്കൾക്ക് സഹിക്കില്ല. അമ്മയെ അവർ അത്ര ഇഷ്ടപ്പെടുന്നു. തന്റെ മകൻ അങ്ങനെ അല്ലെന്നാണ് കരുതിയത്. കുടുംബം തന്നെ അവനിൽ നിന്നും അകറ്റിയതാണെന്നും വനിത പറഞ്ഞു.

  ‌‌ആദ്യ വിവാഹം പരാജയപ്പെട്ടിട്ടും എന്തിനാണ് പിന്നെയും വിവാഹം കഴിച്ചതെന്ന ചോദ്യത്തിനും വനിത വിജയ കുമാർ മറുപടി നൽകി. വിവാഹം തനിക്ക് പ്രധാനമായിരുന്നു. വിവാഹ ജീവിതം അനുഭവിച്ചാലേ അതിന്റെ പ്രാധാന്യം മനസ്സിലാവൂ എന്നും വനിത പറഞ്ഞു. തനിക്ക് കുട്ടികൾ വേണമായിരുന്നു. അതിനാലാണ് വിവാഹം കഴിച്ചതെന്നും വനിത വ്യക്തമാക്കി. ഇനിയൊരു വിവാഹ ബന്ധത്തെക്കുറിച്ച് ആലോചിക്കുന്നില്ല. ജീവിതത്തിൽ അത്തൊരമൊരു ഘട്ടത്തിലല്ല താനുള്ളതെന്നും വനിത പറഞ്ഞു.

  Read more about: tamil
  English summary
  Actress Vanitha Vijayakumar Open Up About Her Kids; Says Daughter Moved Out With Ex Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X