എനിക്ക് പ്രസവവേദന വന്നപ്പോൾ ജോത്സ്യനെ വിളിച്ച് അമ്മ, അമ്മയോ കുഞ്ഞോ രക്ഷപ്പെടൂയെന്ന് ഡോക്ടർ: വനിത

തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നയാളാണ് വനിത വിജയകുമാർ. പലപ്പോഴും പല വിവാ​ദങ്ങളിലും വനിത അകപ്പെട്ടിട്ടുമുണ്ട്. കുടുംബവുമായി ഏറെക്കാലമായി അകൽച്ചയിലാണ് വനിത. നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി വനിത വിജയകുമാറിന്റെയും മകളാണ് വനിത. ഇവർ രണ്ട് പേരും പരസ്യമായി വനിതയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ മാതാപിതാക്കൾക്കൊപ്പം സന്തോഷകരമായി കഴിഞ്ഞ ഒരു കാലം വനിതയ്ക്കുണ്ട്. അക്കാലഘട്ടത്തിലാണ് വനിത മകൻ വിജയ് ശ്രീഹരിക്ക് ജന്മം നൽകുന്നതും. മകന്റെ ജനനത്തെക്കുറിച്ച് വനിത വിജയകുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരു രൂപപോലും ‍ഞാനെടുത്തിട്ടില്ല, ചാരിറ്റിക്ക് ഉപയോ​ഗിച്ചു; വിവാദത്തിനിടെ സബ്സ്ക്രിപ്ഷൻ നിരക്ക് ഉയർത്താൻ കാരണം!
ഒരു രൂപപോലും ‍ഞാനെടുത്തിട്ടില്ല, ചാരിറ്റിക്ക് ഉപയോ​ഗിച്ചു; വിവാദത്തിനിടെ സബ്സ്ക്രിപ്ഷൻ നിരക്ക് ഉയർത്താൻ കാരണം!

അമ്മയ്ക്ക് മൂന്ന് പെൺകുട്ടികളും ജനിച്ചത് സിസേറിയനിലൂടെയാണ്. കുഞ്ഞ് സുരക്ഷിതമായിരിക്കണം എന്നായിരുന്നു അമ്മയ്ക്ക്. അതിനാൽ നോർമൽ ഡെലിവറി ഭയമായിരുന്നു അമ്മയ്ക്ക്. എനിക്കും ഭയമായിരുന്നു. ജൂൺ 9 നാണ് ഡോക്ടർ പറഞ്ഞ തിയതി. മെയ് 28 ന് പ്രസവം നടന്നു. പ്രസവ വേദന വന്നപ്പോൾ അമ്മയോട് പറഞ്ഞു. അമ്മ നേരെ ജോത്സ്യനെ വിളിച്ചു. ഇപ്പോൾ രാഹുകാലമാണ്, ഇപ്പോൾ പ്രസവിച്ചാൽ ദോഷമാണെന്ന് പറഞ്ഞു. എനിക്ക് വീർപ്പുമുട്ടലായി. അപ്പോഴേക്കും അച്ഛൻ വന്നു. അമ്മയോട് അച്ഛൻ വഴക്കിട്ടു. തമാശയാണോ മെന്റൽ പോലെ പെരുമാറുന്നു എന്നെല്ലാം ചോദിച്ച് അച്ഛൻ അമ്മയോട് വഴക്കി‌ട്ടു. കാറിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

Actress Vanitha Vijayakumar

വഴിയിലുടനീളം അമ്മ ശകുനം ശരിയല്ല എന്നെല്ലാം പറഞ്ഞ് കൊണ്ടിരുന്നു. എത്തിയ ഉടനെ ‍ഡോക്ടർ പറഞ്ഞത്, മഞ്ജൂ, നിനക്കൊന്ന് മിണ്ടാതിരിക്കാമോ എന്നാണ്. എന്നെ ഉള്ളിലേക്ക് കൊണ്ട് പോയ ശേഷം ഡോക്ടർ പുറത്ത് വന്ന് പറഞ്ഞത് ഒന്നുകിൽ അമ്മയെ രക്ഷിക്കാൻ പറ്റും, ഇല്ലെങ്കിൽ കുഞ്ഞിനെ എന്നാണ്. കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾകൊടി കുടുങ്ങിയിരുന്നു. ഒപ്പം മറിഞ്ഞാണ് കുഞ്ഞുള്ളത്. കുഞ്ഞ് വേണ്ട എന്റെ മകളെ രക്ഷിക്കെന്ന് പറഞ്ഞ് അമ്മ കരച്ചിൽ. ദെെവാനു​ഗ്രഹം കൊണ്ട് സിസേറിയൻ നടന്നു. എന്നും ഓർമയുള്ളതും ഭയപ്പെടുത്തുന്നതുമായ അനുഭവമായിരുന്നു അതെന്നും വനിത വിജയകുമാർ പറയുന്നു.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X