'ജോവിക നിങ്ങളെപ്പോലെ അല്ല... പക്വതയുണ്ട്..., അതുകൊണ്ട് അവളിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്'; വനിതയോട് ആരാധകർ!

ഒട്ടനവധി പ്രത്യേകതകളുമായി ബി​ഗ് ബോസ് തമിഴ് സീസൺ 7 ആരംഭിച്ചു. ഒന്നിന് പകരം രണ്ട് വീടുകളാണ് ഇത്തവണ മത്സരാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്. കമൽഹാസൻ തന്നെയാണ് സീസൺ 7ന്റെയും അവതാരകൻ.

ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലും സോഷ്യൽമീഡിയയിലും നിറഞ്ഞ് നിൽക്കുന്ന ചില മുഖങ്ങളാണ് സീസൺ 7നിൽ മത്സരിക്കാൻ എത്തിയിരിക്കുന്നത്. വിക്രം സിനിമയിൽ ശ്രദ്ധേയവേഷം ചെയ്ത മായ കൃഷ്ണൻ വരെ സീസൺ 7നിൽ മത്സരാർത്ഥിയാണ്.

കൂടാതെ നടിയും അവതാരകയുമെല്ലാമായ വനിത വിജയകുമാറിന്റെ മകൾ ജോവിക വിജയകുമാറും ഇത്തവണ മത്സരാർത്ഥിയായി ഹൗസിൽ പ്രവേശിച്ച് കഴിഞ്ഞു. വനിതയും മുമ്പ് ബി​ഗ് ബോസ് തമിഴ് മത്സരാർത്ഥിയായിരുന്നു. ഹൗസിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഒരു മത്സരാർത്ഥി കൂടിയായിരുന്നു വനിത വിജയകുമാർ.

Jovika

ജോവികയും സീസൺ 7നിൽ മത്സരിക്കാനെത്തുന്നുണ്ടെന്ന പ്രവചനം വന്നത് മുതൽ ആരാധകരും കാത്തിരിക്കുകയായിരുന്നു. സിനിമാ കുടുംബത്തിൽ നിന്നും വന്ന് എപ്പോഴും വിവാദങ്ങളുടെ തോഴിയായി മാറിയ നടിയാണ് വനിത. അച്ഛനും സഹോദരങ്ങളുമായി വനിത പിണക്കത്തിലാണ്. നാല് തവണ വിവാഹിതയായ വനിത നാല് പങ്കാളികളിൽ നിന്നും വിവാഹമോചനം നേടി.

2000ൽ നടൻ ആകാശിനെ വിവാഹം ചെയ്ത നടി 2006 ൽ വിവാഹമോചനം നേടി. 2007ൽ വ്യവസായിയായ ആനന്ദ് രാജുമായി വിവാഹം നടന്നെങ്കിലും 2012 ൽ വേർപിരിഞ്ഞു. 2013ൽ നൃത്തസംവിധായകനായ റോബർട്ടുമായി ജീവിതമാരംഭിച്ച വനിത 2017ലാണ് ആ ബന്ധം ഉപേക്ഷിച്ചത്.

2020 ജൂണിൽ പീറ്റർ പോൾ എന്ന വ്യക്തിയുമായി വനിതയുടെ വിവാഹം നടന്നെങ്കിലും മൂന്ന് മാസങ്ങൾ പിന്നിടുമ്പോഴേയ്ക്കും ആ ബന്ധവും ഇല്ലാതായി. തന്നോടൊപ്പം താമസിക്കുന്ന മൂന്ന് മക്കൾക്ക് വേണ്ടിയാണ് ഇനിയുള്ള കാലം ജീവിക്കുന്നതെന്ന് കുറച്ചു നാളുകൾക്ക് മുമ്പ് വനിത ഒര അഭിമുഖത്തിൽ പറഞ്ഞിരുന്നു. വനിതയ്ക്കൊപ്പം എപ്പോഴും ഉണ്ടാകാറുള്ളത് ജോവികയാണ്.

പതിനെട്ട് വയസുകാരിയായ ജോവികയ്ക്ക് സോഷ്യൽമീഡിയയിൽ നിരവധി ആരാധകരുണ്ട്. ജോവിക നിലവിൽ തന്റെ അമ്മയുടെ യൂട്യൂബ് ചാനലിലൂടെ പാചക വീഡിയോകൾ നിരവധി പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്.

Vanitha Vijaykumar

വിജയകുമാറിന്റെ കുടുംബത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും താരപുത്രിക്ക് ജോവികയ്ക്കാണ്. അമ്മ വനിത വിജയകുമാറിൽ നിന്നും വളരെ വ്യത്യസ്തയാണ് ജോവികയെന്നാണ് ആരാധകർ അഭിപ്രായപ്പെടാറുള്ളത്. മകൾ ബി​ഗ് ബോസിൽ മത്സരിക്കാൻ കയറിയ വിവരം വനിത മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ചാണ് ആരാധകരെ അറിയിച്ചത്.

'എന്റെ രണ്ട് പെൺമക്കളും രണ്ട് അമ്മമാരും... നിങ്ങൾ രണ്ടുപേരും ഇല്ലായിരുന്നെങ്കിൽ ഞാൻ എന്തുചെയ്യുമായിരുന്നു... നിങ്ങളെയോർത്ത് അഭിമാനിക്കുന്നു', എന്നാണ് മക്കളായ ജോവികയുടെയും ജയനിതയുടെയും സെൽഫി പങ്കുവെച്ച് വനിത കുറിച്ചത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ ജോവികയിൽ പ്രതീക്ഷയുണ്ടെന്നാണ് ബി​ഗ് ബോസ് ആരാധകരുടെ കമന്റുകൾ.

ജോവിക നിങ്ങളെപ്പോലെ അല്ല... പക്വതയുണ്ട്... അതുകൊണ്ട് അവളിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്, ജോവിക ബി​ഗ് ബോസിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു, ജോവികയെ കാണുമ്പോൾ വനിതയുടെ സഹോദരി പ്രീതയേയും വനിതയുടെ അമ്മയേയും ഓർമ വരുന്നുവെന്നും നിരവധി കമന്റുകളുണ്ട്. പതിനെട്ട് വയസ് മാത്രമാണ് ജോവികയുടെ പ്രായം. തനിക്ക് അക്കാദമിക്കായി ഉയരാൻ കഴിവില്ലെന്നും അതിനാൽ തന്നെ പണ്ട് മുതൽ അഭിനയകത്തോടാണ് താൽപര്യമെന്നും ജോവിക പറയാറുണ്ട്.

തന്റെ അമ്മ കുടുംബം നോക്കാൻ കഷ്ടപ്പെടുന്നത് താൻ കണ്ടിട്ടുള്ളതാണെന്നും ഇനി അമ്മയുടെ ചുമലിലെ ഭാരം കുറയ്ക്കുക എന്നതാണ് തന്റെ ഉദ്ദേശമെന്നും ജോവിക ഹൗസിലേക്ക് പ്രവേശിക്കും മുമ്പ് സംസാരിക്കവെ പറഞ്ഞു. ബി​ഗ് ബോസിൽ മത്സരാർത്ഥിയായ ശേഷം അമ്മയിൽ ഒരുപാട് മാറ്റങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും അതുകൊണ്ട് ബി​ഗ് ബോസ് ഷോയോട് തനിക്ക് എന്നും അടുപ്പമുണ്ടാകുമെന്നും ജോവിക കൂട്ടിച്ചേർത്തു.

Read more about: actress bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X