വേറെയാരുമില്ലല്ലോ, ഞാനും മകനും മാത്രമല്ലേ; പുതിയ വീടിനെക്കുറിച്ച് വരദ; അപ്പോൾ ജിഷിനോയെന്ന് കമന്റുകൾ
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി വരദ. പൃഥിരാജിന്റെ വാസ്തവം എന്ന സിനിമയിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്. സഹോദരിയുടെ വേഷമായിരുന്നു സിനിമയിൽ. പിന്നീട് യെസ് യുവർ ഓണർ, സുൽത്താൻ, മകന്റെ അച്ഛൻ, ഉത്തരാസ്വയംവരം, വലിയങ്ങാടി തുടങ്ങി ഒരുപിടി സിനിമകളിൽ വരദ അഭിനയിച്ചു. സിനിമകളിൽ കാര്യമായി ശ്രദ്ധിക്കപ്പെടാൻ വരദയ്ക്ക് കഴിഞ്ഞില്ല. ടെലിവിഷൻ രംഗത്തേക്ക് കടന്നതോടെയാണ് നടിക്ക് കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്.
സ്നേഹക്കൂട് എന്ന സീരിയലായിരുന്നു ആദ്യം ചെയ്തത്. അമല എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനും വരദയ്ക്ക് കഴിഞ്ഞു. അടുത്തിടെയാണ് വരദ കൊച്ചിയിലൊരു ഫ്ലാറ്റ് സ്വന്തമാക്കിയത്. ഗൃഹപ്രവേശന ചടങ്ങിന്റെ ഫോട്ടോ വരദ പങ്കുവെച്ചിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി വരദയുടെ വ്യക്തി ജീവിതം സംബന്ധിച്ച് ചില അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. വരദയും ഭർത്താവ് ജിഷിനും അകൽച്ചയിലാണെന്നാണ് വിവരം. ഇരുവരും വേർപിരിഞ്ഞെന്ന് ഗോസിപ്പുകൾ വന്നിരുന്നു.
വരദ ഇതേക്കുറിച്ച് പരസ്യമായി എവിടെയും പ്രതികരിച്ചിട്ടില്ല. എന്നാൽ നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും അഭിമുഖങ്ങളിൽ നിന്നും ഭർത്താവുമായി അകൽച്ചയിലാണെന്ന് വ്യക്തമാണെന്ന് ആരാധകർ പറയുന്നു. ഇതിന് ആക്കം കൂട്ടുന്ന മറ്റൊരു വീഡിയോയും കൂടെ പുറത്ത് വന്നിരിക്കുകയാണ്.

ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ കൊച്ചിയിൽ വാങ്ങിയ തന്റെ പുതിയ ഫ്ലാറ്റ് പരിചയപ്പെടുത്തിയിരിക്കുകയാണ് വരദ. തൃശൂരിൽ വീടുണ്ടെങ്കിലും ജോലിക്ക് എറണാകുളത്ത് നിൽക്കുന്നതിനാൽ സ്വന്തമായി ഇവിടെ ഒരു വീട് വേണമെന്നുണ്ടായിരുന്നെന്ന് വരദ പറയുന്നു. മകൻ തൃശൂരിൽ തന്നെയാണ് സ്കൂളിൽ പഠിക്കുന്നത്. വൈകാതെ പുതിയ വീട്ടിലേക്ക് വരുമെന്ന് നടി പറഞ്ഞു.
കോടികളുടെ ആഡംബര ഫ്ലാറ്റ് വാങ്ങി വരദ എന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തയെക്കുറിച്ചും വരദ സംസാരിച്ചു. എല്ലാവർക്കും അറിയാം ഞാൻ സീരിയലാണ് ചെയ്യുന്നതെന്നും കോടികളുടെ ഫ്ലാറ്റുണ്ടാക്കാനുള്ള സെറ്റപ്പൊന്നും എനിക്കില്ലെന്നും.
ഞങ്ങൾ സാധാരണ ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫ്ലാറ്റ് വാങ്ങിച്ചതാണ്. ഗോസിപ്പുകൾ തുടക്ക കാലത്ത് വിഷമമുണ്ടാക്കാറുണ്ടായിരുന്നു. ചില സമയത്ത് കമന്റുകൾ വായിക്കും. മോശം കമന്റുകളിൽ ചിലതിന് മറുപടി നൽകാമെന്ന് കരുതിയാലും വേണ്ടെന്ന് വെക്കും. അവരെ ബ്ലോക്ക് ചെയ്യാറാണ് പതിവെന്നും നടി പറഞ്ഞു.
ഫ്ലാറ്റിന്റെ അകമെല്ലാം നടി കാണിക്കുന്നുണ്ട്. ചെറിയ ഫ്ലാറ്റാണ്. വേറെ ആരുമില്ലല്ലോ ഞാനും മകനുമല്ലേയുള്ളൂയെന്നും നടി പറയുന്നു, ഗൃഹ പ്രവേശനത്തിന് പപ്പയും മമ്മയും ഞാനും മകനും വെഞ്ചരിക്കാൻ വന്ന പള്ളിയിലച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂയെന്നും നടി പറഞ്ഞു. വീഡിയോ സോഷ്യൽ മീഡിയതോടെ ആരാധകരുടെ കമന്റുകളും വരുന്നുണ്ട്.

ഞാനും മകനും മാത്രം എന്ന് പറയുന്നതെന്താണ്. അപ്പോൾ ജിഷിനോ എന്നാണ് ഒരാളുടെ കമന്റ്. ജിയാൻ എന്നാണ് വരദയുടെയും ജിഷിന്റെയും മകന്റെ പേര്. മുമ്പൊരിക്കൽ തന്റെ വിവാഹ മോചന വാർത്തകളോട് ജിഷിൻ പ്രതികരിച്ചിരുന്നു. ഡിവോഴ്സായാൽ നിങ്ങൾക്കെന്താണ്. നിങ്ങളാണോ കല്യാണം നടത്തിയതെന്നായിരുന്നു ജിഷിന്റെ ചോദ്യം. ഡിവോഴ്സായില്ല ആവുമ്പോൾ പറയാം. കുറച്ച് കൂടി സമയം വേണമെന്നും ജിഷിനന്ന് പറഞ്ഞു.
അമല എന്ന പരമ്പരയ്ക്കിടെയായിരുന്നു ജിഷിനും വരദയും പ്രണയത്തിലായത്. 2014 ൽ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. അടുത്തിടെ മകന്റെ പിറന്നാൾ ദിനത്തിലും ഇരുവരും പങ്കുവെച്ച ഫോട്ടോ ശ്രദ്ധ നേടിയുരുന്നു. രണ്ട് പേരും മകന്റെയൊപ്പം ഒറ്റയ്ക്ക് നിൽക്കുന്ന ഫോട്ടോയാണ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത്. രണ്ട് പേരും ഇപ്പോൾ കരിയറിന്റെ തിരക്കുകളിലാണ്. തങ്ങൾ വേർപിരിഞ്ഞോ ഇല്ലോയോ എന്ന കാര്യത്തിൽ വരദ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.


Click it and Unblock the Notifications