അവർ നിക്കിനോടാണ് കൂടുതൽ സംസാരിക്കുന്നത്, എന്നെക്കാൾ നല്ല സൗത്ത് ഇന്ത്യനായി അദ്ദേഹം മാറി കഴി‍ഞ്ഞു; വരലക്ഷ്മി

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നപ്പോഴാണ് വരലക്ഷ്മി ശരത്കുമാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും ഉടൻ വിവാഹമുണ്ടാകുമെന്നും ആരാധകർ അറിഞ്ഞത്. ബിസിനസുകാരനായ നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയെ വിവാഹം ചെയ്തത്. മലേഷ്യയില്‍ ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആയിരുന്നു വരലക്ഷ്മിയുടേയും നിക്കോളയ് സച്ച്ദേവിന്റെയും. ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യന്‍ ആചാര പ്രകാരവും നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

പതിനാല് വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാ​ഹിതരായത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ വിവാഹമോചിതൻ എന്ന പേരിലും രൂപത്തിന്റെ പേരിലും വലിയ രീതിയിൽ നിക്കോളായ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഹൾക്ക് എന്നൊക്കെയായിരുന്നു അന്ന് നിക്കോളായ്ക്ക് സോഷ്യൽമീഡിയയിൽ വീണ പേരുകൾ.

Varalaxmi Sarathkumar Husband

മരുമകനേക്കാൾ ചെറുപ്പവും സൗന്ദര്യവുമുള്ളത് ശരത്കുമാറിനാണെന്ന് വരെ കമന്റുകൾ വന്നിരുന്നു. എന്നാൽ എനിക്ക് അദ്ദേഹം സുന്ദരനാണെന്ന് പറഞ്ഞ് വരലക്ഷ്മി എല്ലാ നെ​ഗറ്റീവ് കമന്റുകളും ഇല്ലാതാക്കി. കൗമാരക്കാരിയായ ഒരു മകളും ആദ്യ വിവാഹത്തിൽ നിക്കോളായ്ക്കുണ്ട്. സ്വന്തം മകളെപ്പോലെയാണ് ഭർത്താവിന്റെ മകളെ വരലക്ഷ്മി സ്നേഹിക്കുന്നതും.

ഇപ്പോഴിതാ ഭർത്താവിനെ കുറിച്ച് അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ കുടുംബം ഇപ്പോൾ തന്നെക്കാൾ സ്നേഹിക്കുന്നത് നിക്കിനെയാണെന്ന് വരലക്ഷ്മി പറയുന്നു. വിവാഹ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഭർത്താവിനെ കുറിച്ച് നടി വാചാലയായത്. വിവാഹ ജീവിതം നോർമലായി മുന്നോട്ട് പോകുന്നു. എന്നെക്കാൾ നല്ല സൗത്ത് ഇന്ത്യനായി മാറി കഴി‍ഞ്ഞു നിക്ക്.

അതിന്റെ പേരിൽ ഇടയ്ക്കൊക്കെ ഞാൻ കളിയാക്കാറുണ്ട്. പൊങ്കലിനും ദീപവലിക്കുമെല്ലാം വീട്ടിൽ തന്നെയുണ്ടാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. ഇതെല്ലാം മാർക്ക് ചെയ്ത് വെച്ചിട്ടുമുണ്ട്. അതിനായി എല്ലാം ചെയ്യുകയും ചെയ്യും. എന്റെ അച്ഛനും അദ്ദേഹവും ഒരുമിച്ചാണ് പ്ലാനിങ്ങെല്ലാം. കുടുംബത്തിന്റെ കാര്യങ്ങൾ വളരെ നന്നായി നോക്കുന്നയാളാണ് എന്നാണ് ഞാൻ മനസിലാക്കിയത്. എന്റെ കുടുംബവും അദ്ദേഹത്തെ അതിന് അനുസരിച്ച് സ്നേഹിക്കുന്നുമുണ്ട്.

മാത്രമല്ല എല്ലാവരും അദ്ദേഹവുമായി ഒരുപാട് സംസാരിക്കും. അതുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ എന്റെ കുടുംബം എന്നോട് കുറവാണ് സംസാരിക്കുന്നത്. ചില കാര്യങ്ങളൊക്കെ എന്നോട് വന്ന് പറയുമ്പോൾ‍ ഞാൻ ചോദിക്കും ഇതൊക്കെ എവിടെ നിന്ന് അറിഞ്ഞുവെന്ന്. എല്ലാവരുമായും ഞാൻ സംസാരിക്കാറുണ്ട് എന്നാണ് ഒരിക്കൽ അദ്ദേഹം പറഞ്ഞ മറുപടി.

Varalaxmi Sarathkumar Husband

എന്റെ കുടുംബാം​ഗങ്ങളുമായെല്ലാം എപ്പോഴും ടച്ചിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്നയാളുമാണ് നിക്കെന്നുമാണ് വരലക്ഷ്മി പറഞ്ഞത്. കഴിഞ്ഞ ദിവസം പൊങ്കൽ ആശംസകൾ നേർന്ന് വരലക്ഷ്മി പങ്കുവെച്ച റീൽ വൈറലായിരുന്നു. അതിന് പ്രധാന കാരണം റീലിലെ നിക്കോളായിയുടെ പ്രകടനം തന്നെയായിരുന്നു. ശരത്കുമാറിന്റെ പഴയകാല ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സൂര്യവംശത്തിലെ സീനാണ് വരലക്ഷ്മിയും നിക്കും വരലക്ഷ്മിയുടെ കുടുംബത്തോടൊപ്പം റീക്രിയേറ്റ് ചെയ്തത്.

റീൽ കൂടി വൈറലായതോടെ വരലക്ഷ്മിയെക്കാൾ ആരാധകർ ഇപ്പോൾ നിക്കോളായ്ക്കാണ്. മുംബൈ സ്വദേശിയാണ് നിക്കോളായ്. വിവാഹത്തിനുശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ വിവാഹത്തോടെ ഭാര്യ സർനെയിം മാറ്റുന്നതിനെ കുറിച്ച് നിക്ക് പറഞ്ഞ വാക്കുകളും കയ്യടി നേടിയിരുന്നു. താന്‍ ചെന്നൈയിലേക്ക് താമസം മാറ്റുകയാണെന്നും വരലക്ഷ്മിയുടെ പേര് തന്റേയും മകളുടേയും പേരിനൊപ്പം ചേര്‍ക്കുമെന്നുമാണ് അന്ന് നിക്കോളായ് പറഞ്ഞത്.

വിവാഹത്തിന് ശേഷം പേര് മാറ്റുമെന്ന് വരലക്ഷ്മി എന്നോട് പറഞ്ഞിരുന്നു. ശരത്കുമാര്‍ എന്ന പേര് മധ്യത്തില്‍ നിലനിര്‍ത്തിക്കൊണ്ട് അവസാന ഭാഗത്ത് സച്ച്‌ദേവ് എന്ന് മാറ്റാനാണ് അവര്‍ ആഗ്രഹിക്കുന്നത്. പക്ഷെ എനിക്ക് അതിനോട് താത്പര്യമില്ല. അവര്‍ അവരുടെ പേര് വരലക്ഷ്മി ശരത്കുമാര്‍ എന്നുതന്നെ നിലനിര്‍ത്തണം. അവള്‍ പേര് മാറ്റുന്നതിന് പകരം ഞാന്‍ അവളുടെ പേര് സ്വീകരിക്കുകയാണ്. ഞാന്‍ ഇനി മുതല്‍ നിക്കോളായ് വരലക്ഷ്മി ശരത്കുമാര്‍ സച്ച്‌ദേവ് എന്നാണ് അറിയപ്പെടുക എന്നാണ് നിക്കോളായ് പറഞ്ഞത്.

More from Filmibeat

Read more about: varalakshmi sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X