ഒരു തുള്ളി ദേഷ്യം പോലും അവരിൽ കണ്ടിട്ടില്ല, ഷൂട്ട് കഴിഞ്ഞ് എനിക്കൊരു സമ്മാനം തന്നു; നടി വസന്തി
തമിഴകത്ത് തിരക്കേറുകയാണ് നടി മഞ്ജു വാര്യർക്ക്. വേട്ടെെയാനാണ് നടിയുടെ പുതിയ തമിഴ് ചിത്രം. രജിനികാന്താണ് ചിത്രത്തിലെ നായകൻ. രജിനികാന്തിനൊപ്പം ആദ്യമായാണ് മഞ്ജു വാര്യർ അഭിനയിക്കുന്നത്. ഇതിന്റെ സന്തോഷത്തിലാണ് നടി. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബതി, അഭിരാമി തുടങ്ങി വലിയ താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ മനസിലായോ എന്ന ഗാനം ഇതിനോടകം വൈറലായിട്ടിട്ടുണ്ട്.
മഞ്ജുവിന്റെയും രജിനികാന്തിന്റെയും ചുവടുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. മഞ്ജുവിന്റെ ചടുലമായ ചുവടുകളെക്കുറിച്ച് ഏവരും എടുത്ത് പറയുന്നു. ഇപ്പോഴിതാ ഗാന രംഗത്തിൽ മഞ്ജുവിനെ ചുവടുകൾ പഠിപ്പിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി വസന്തി. വളരെ നല്ല വ്യക്തിയാണ് മഞ്ജു വാര്യരെന്ന് വസന്തി പറയുന്നു.

സോങ് ഷൂട്ട് കഴിഞ്ഞ ശേഷം അവർ കെമിക്കലൊന്നുമില്ലാത്ത ആയുർദേവിക്ക് പ്രൊഡക്ടുകളുടെ കിറ്റ് എനിക്ക് ഗിഫ്റ്റായി തന്നു. ഇപ്പോഴും ഞാനത് ഉപയോഗിക്കുന്നുണ്ട്. അവർ വളരെ സ്വീറ്റാണ്. എല്ലാവരോടും ജോളിയായി സംസാരിക്കും. ഒരു തുള്ളി ദേഷ്യം പോലും അവരിൽ ഞാൻ കണ്ടിട്ടില്ല. റിഹേഴ്സലിന് വനപ്പോൾ എന്തിനാണ് മാഡം നിങ്ങൾക്ക് റിഹേഴ്സലെന്ന് ഞാൻ ചോദിച്ചു. അത് വേണമെന്ന് മാഡം. ഒരു മണിക്കൂറിനുള്ളിൽ എല്ലാ സ്റ്റെപ്പും പഠിച്ചു.
പാട്ട് വൈറലായപ്പോൾ ഞങ്ങൾ പരസ്പരം സംസാരിച്ചു. പാട്ട് സൂപ്പറായി എന്നൊക്കെ പറഞ്ഞു. ഓഡിയോ ലോഞ്ചിൽ അവർ സംസാരിക്കുന്നത് ഞാൻ കേട്ടു. എത്ര ഭംഗിയായി, നിർത്തി നിർത്തിയാണ് അവർ സംസാരിക്കുന്നത്. ഇങ്ങനെയൊക്കെ എനിക്കെപ്പോൾ സംസാരിക്കാൻ പറ്റുമെന്ന് ഞാൻ ചോദിച്ചു. അതെല്ലാം ഒഴുക്കിൽ വരുന്നതാണ് അക്കായെന്ന് അവർ പറഞ്ഞു.

ഞങ്ങൾ സ്റ്റേജിൽ ഡാൻസ് ചെയ്തത് സൂം ചെയ്ത് ഫോട്ടോ എനിക്ക് അയച്ച് തന്നു. വളരെ നല്ല പെരുമാറ്റമാണ് മഞ്ജു വാര്യർക്കെന്നും വസന്തി ആവർത്തിച്ചു. ധനുഷ്, അജിത്ത് എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച ശേഷമാണ് മഞ്ജു വാര്യർ രജിനികാന്തിനൊപ്പം അഭിനയിക്കുന്നത്. ധനുഷിനൊപ്പം ചെയ്ത അസുരനാണ് നടിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം.
വെട്രിമാരൻ സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. അജിത്തിനൊപ്പം അഭിനയിച്ച തുനിവും സൂപ്പർഹിറ്റായി. വേട്ടെെയാന് പുറമെ വിടുതലൈ 2, മിസ്റ്റർ എക്സ് എന്നീ തമിഴ് സിനിമകൾ മഞ്ജുവിന്റേതായി പുറത്തിറങ്ങാനുണ്ട്. സ്വന്തം ശബ്ദത്തിൽ തമിഴിൽ ഡബ്ബ് ചെയ്യുന്നത് നടിക്ക് കരിയറിൽ ഗുണം ചെയ്യുന്നു.
തമിഴിലെ മുൻനിര നായികമാരിൽ ഭൂരിഭാഗം പേരും സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യാറില്ല. ഇവിടെയാണ് നടി വ്യത്യസ്തയാകുന്നത്. തിരിച്ച് വരവിൽ മലയാളത്തിലേക്കാൾ തമിഴകത്ത് നിന്നാണ് മഞ്ജുവിന് കൂടുതൽ മികച്ച സിനിമകൾ ലഭിക്കുന്നതെന്ന് അഭിപ്രായമുണ്ട്. മലയാളത്തിൽ ഫൂട്ടേജ് ആണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. എമ്പുരാൻ ആണ് മലയാളത്തിൽ നടിയുടെ വരാനിരിക്കുന്ന സിനിമ. ഒക്ടോബർ പത്തിനാണ് സിനിമ റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications