ദയയും എളിമയുമുള്ള വ്യക്തി, ദിലീപ് സാർ ദി ബെസ്റ്റ്; പൃഥ്വിക്കൊപ്പം അഭിനയിച്ചിട്ടും പ്രിയപ്പെട്ട നടൻ ദിലീപ്!

ഇരുപത് വർഷത്തോളമായി തെന്നിന്ത്യൻ സിനിമയിൽ സജീവമാണ് നടി വേദിക. അഞ്ചോളം മലയാള സിനിമകളിൽ അഭിനയിച്ച താരം ഒരിടവേളയ്ക്കുശേഷം വീണ്ടും ആട് ത്രിയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഒരു ഡാൻസ് നമ്പറിൽ മാത്രമാണ് അഭിനയിച്ചെതെങ്കിലും വൻ സ്വീകരണമാണ് നടിയുടെ പ്രകടനത്തിന് ലഭിച്ചത്. മലയാളവും തമിഴും തമ്മിൽ സാമ്യതകൾ ഉള്ളതുകൊണ്ട് മലയാളം കേട്ടാൽ എനിക്ക് മനസിലാകും.

പക്ഷെ ഒരുപാട് സംസാരിക്കാൻ അറിയില്ല. കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. മലയാളികൾക്ക് തമിഴ് മനസിലാകുമെന്ന് അറിയാം. ആളുകൾക്ക് ഒരുപാട് പ്രതീക്ഷയുള്ള സിനിമയാണ് ആട് 3 എന്ന് എനിക്ക് അറിയാം. നല്ലൊരു എന്റർടെയ്നിങ് സിനിമയാണ്. ഫാമിലി ഓഡിയൻസിന് വലിയൊരു റിലീഫ് കൊടുക്കുന്ന സിനിമയായിരിക്കും.

Actress Vedhika

ചിത്രത്തിൽ ഭാ​ഗമാകാൻ കഴിഞ്ഞത് ഭാ​ഗ്യമായി കരുതുന്നു. ​പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് സുഖമില്ലായിരുന്നു. കടുത്ത ജലദോഷവും ചുമയും പനിയും തൊണ്ടവേദനയും എല്ലാമായിരുന്നു. മാത്രമല്ല മണൽ വിരിച്ച ടെന്റിനുള്ളിലായിരുന്നു ഷൂട്ട്. അതിനാൽ തന്നെ പൊടിയായിരുന്നു മുഴുവൻ. മൂക്ക് മുഴുവൻ അടഞ്ഞിരിക്കുകയായിരുന്നു. പക്ഷെ ഭാ​ഗ്യമെന്ന് പറയട്ടെ അതൊന്നും സോങിൽ വിസിബിൾ ആയില്ല. മരിച്ചതുപോലെയായിരുന്നു ഞാൻ.

ഷൂട്ടിനുശേഷം കാലുപോലും നിലത്ത് കുത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ആ സോങ് ചെയ്തതിൽ എനിക്ക് ഒരു കുറ്റബോധവുമില്ല. യുട്യൂബിൽ ട്രെന്റിങ് ലിസ്റ്റിൽ സോങ് ഇടംപിടിച്ച് കഴിഞ്ഞു എന്നാണ് ആട് 3യിൽ അഭിനയിച്ചതിനെ കുറിച്ച് വേദിക പറഞ്ഞത്. മലയാള സിനിമയിൽ ​ഗ്യാപ്പ് വരാനുണ്ടായ കാരണവും നടി പറഞ്ഞു.

തെലുങ്ക്, തമിഴ് സിനിമകളിൽ ഞാൻ സജീവമായിരുന്നു. മലയാളത്തിൽ ഓഫർ വരുമ്പോൾ ചെയ്യാറുമുണ്ടായിരുന്നു. കേരളത്തിലെ പ്രേക്ഷകരെ എനിക്ക് ഇഷ്ടമാണ്. അവർ‌ എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്ത് എവിടെ പോയാലും മലയാളികളെ കാണാം. ശൃംഖാരവേലന് ശേഷമാണ് മലയാളികളുടെ സ്നേഹം ലഭിച്ച് തുടങ്ങിയത്.

ശൃംഖാരവേലനിലെ കഥാപാത്രമായാണ് പല പ്രേക്ഷകരും എന്നെ തിരിച്ചറിയുന്നത്. വെൽക്കം ടു സെൻട്രൽ ജയിൽ അടക്കം​ ​ഹിറ്റായിരുന്നല്ലോ. മം​ഗ്ലീഷിലോ ഹിന്ദിയിലോ എഴുതിയാണ് ഡയലോ​ഗുകൾ പഠിക്കുന്നത്. എന്നിരുന്നാലും ഭാഷകളിൽ എനിക്ക് പ്രാവീണ്യമുണ്ടെന്ന് തോന്നാറുണ്ട്. ജെയിംസ് ആന്റ് ആലീസിലെ വലിയൊരു ഡയലോ​ഗ് ഇപ്പോഴും എനിക്ക് ഓർമയുണ്ട്. ആ മുഴുനീള ഡയലോ​ഗ് പറഞ്ഞ് ഞാൻ സീൻ പെർഫോം ചെയ്ത് കഴിഞ്ഞപ്പോൾ പൃഥ്വിരാജ് കയ്യടിച്ചു.

Actress Vedhika

ഒറ്റ ടേക്കിലാണ് എടുത്തത് എന്ന് നടി പറഞ്ഞത്. മലയാളത്തിൽ ഏറ്റവും പ്രിയപ്പെട്ട നടനാരാണെന്ന് ചോദിച്ചപ്പോൾ ദിലീപിന്റെ പേരാണ് വേദിക പറഞ്ഞത്. പൃഥ്വിരാജ് വളരെ നല്ല നടനാണ്. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് എന്റെ ലക്കാണ്. കാവ്യ തലൈവനിലും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. വളരെ ടാലന്റഡാണ്. ജയസൂര്യയും നല്ല നടനാണ്.

അദ്ദേഹത്തിന്റെ സിനിമകൾ എനിക്ക് ഇഷ്ടമാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട മലയാള നടൻ ദിലീപ് സാറാണ്. ദി ബെസ്റ്റാണ് അദ്ദേഹം. എന്റെ ആദ്യ നായകനാണ്. ഒരു മനുഷ്യനെന്ന നിലയിൽ അദ്ദേഹം അത്ഭുതകരമായ വ്യക്തിത്വത്തിന് ഉടമയാണെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹം എന്നോട് വളരെ ദയയുള്ളവനും എളിമയുള്ളവനുമായിരുന്നു. ഒരു ആർട്ടിസ്റ്റിനെ എപ്പോഴും ഒരു റോസിനെപ്പോലെയാണ് കാണേണ്ടതെന്ന് അദ്ദേഹം പറയാറുണ്ട്.

കാരണം അവരിൽ നിന്നും പലവിധത്തിലുള്ള ഇമോഷൻസ് വരേണ്ടതാണ്. അവരെ വളരെ ഭദ്രമായി നോക്കണം എന്നത് കൊണ്ടാണത്രെ. വളരെ ശാന്തമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത് എന്നുമാണ് വേദിക പറഞ്ഞത്. നടിയുടെ വാക്കുകൾ ദിലീപ് ഫാൻസ് സോഷ്യൽമീഡിയകളിൽ പ്രചരിപ്പിക്കുന്നുണ്ട്.

Read more about: vedhika dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X