വേദിക ക്യൂട്ടാണ് അതിലും ഹോട്ടാണ്! അന്ന് ദിലീപിന്റെ നായിക ഇനി ഫഹദിന്റെ നായിക! ചിത്രങ്ങള്‍ കാണൂ..
ദിലീപിന്റെ നായികയായി മലയാളത്തിലേക്ക് എത്തിയതോടെയാണ് തെന്നിന്ത്യന്‍ താരസുന്ദരിയായ വേദിക മലയാളികള്‍ക്കും സുപരിചതയായത്. തമിഴില്‍ നിന്നും കരിയര്‍ ആരംഭിച്ച വേദിക മലയാളം, തെലുങ്ക്, കന്നഡ എന്നിങ്ങനെ ദക്ഷിണേന്ത്യയിലെ വിവിധഭാഷകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. കൈനിറയെ സിനിമകളുമായി തിരക്കില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ്.
നാലോളം മലയാള സിനിമകളില്‍ അഭിനയിച്ച നടി വീണ്ടും തിരിച്ചെത്തുകയാണ്. ഇത്തവണ ഫഹദ് ഫാസിലിന്റെ നായികയായിട്ടാണ് അഭിനയിക്കുന്നത്. 2018 ല്‍ ഒരു സിനിമയില്‍ പോലും വേദിക അഭിനയിച്ചിട്ടില്ലെങ്കിലും അടുത്ത വര്‍ഷം വരാനിരിക്കുന്നത് അഡാറ് സിനിമകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ ബോളിവുഡ് സിനിമയിലും നടി അഭിനയിക്കുന്നുണ്ട്.

തമിഴ് ചിത്രമായ 'മദ്രാസി'യില്‍ അര്‍ജുന്‍ സാര്‍ജയോടൊപ്പം അഭിനയിച്ചാണ് വേദിക സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. പിന്നീടിങ്ങോട്ട് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നിങ്ങനെയുള്ള വിവിധ ഭാഷകളില്‍ നടിയെ തേടി അവസരങ്ങള്‍ വന്നിരുന്നു. ഒരു ഇന്‍ഡ്‌സട്രിയില്‍ മാത്രമല്ല എല്ലാ മേഖലകളിലും ദേവിക സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണിപ്പോള്‍. സിനിമയില്‍ അഭിനയിക്കുന്നതിനൊപ്പം ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കാനും വേദിക മറക്കാറില്ല.

ട്വിറ്ററിലൂടെ അടുത്തിടെ വേദിക പുറത്ത് വിട്ട വീഡിയോ വൈറലായിരുന്നു. വര്‍ക്കൗട്ട് വീഡിയോ ആയിരുന്നു പുറത്ത് വന്നത്. തന്റെ ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കാന്‍ കഠിനമായ വര്‍ക്കൗട്ടുകളാണ് വേദിക ചെയ്യാറുള്ളതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. ഇന്ന് നിങ്ങള്‍ അനുഭവിക്കുന്ന വേദന നാളെ നിങ്ങളെ കൂടുതല്‍ ശക്തരാക്കും എന്നും പറഞ്ഞായിരുന്നു നടി വീഡിയോ പങ്കുവെച്ചിരുന്നത്.

2013 ലായിരുന്നു വേദിക ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. ദിലീപ് നായകനായി അഭിനയിച്ച ശൃംഗാരവേലനിലൂടെയായിരുന്നു നടി മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയത്. ശേഷം കസിന്‍സ്, ജെയിംസ് ആന്‍ഡ് ആലീസ്, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്നീ സിനിമകളില്‍ നായികയായിട്ടും ടൊവിനോ തോമസിന്റെ തരംഗം, എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തിയിരുന്നു. മലയാളത്തിന് പുറമേ ഒട്ടനവധി ഭാഷകളിലായി നിരവധി സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്.

വരാനിരിക്കുന്ന ചിത്രങ്ങള്‍
2017 ലെത്തിയ തരംഗത്തിന് ശേഷം വേദിക വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. ഇത്തവണ ഫഹദ് ഫാസിലിന്റെ നായികയായി ട്രാന്‍സ് എന്ന സിനിമയിലൂടെയാണ് വേദിക എത്തുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമയില്‍ ഇഷ എന്ന കഥാപാത്രത്തെയാണ് വേദിക അവതരിപ്പിക്കുന്നത്.

ട്രാന്‍സില്‍ മാത്രമല്ല വേദിക തമിഴ്, ഹിന്ദി, കന്നഡ, ഭാഷകളിലായിട്ട് അഞ്ചോളം സിനിമകളാണ് വേദികയുടേതായിട്ട് വരാനിരിക്കുന്നത്. കാഞ്ചന 3, വിനോദന്‍, ഹോം മിനിസ്റ്റര്‍, ദ ബോഡി, ഹോം മിനിസ്റ്റര്‍, എന്നിവയാണ് സിനിമകള്‍. പ്രഭുദേവ നിര്‍മ്മിക്കുന്ന വിനോദന്‍ എന്ന ചിത്രത്തില്‍ വേദിക അറുപതുകാരിയുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിലെ വളരെയധികം പ്രധാന്യമുള്ള കഥാപാത്രമായിരിക്കുമിത്.


Click it and Unblock the Notifications











