നടി വേദികയുടെ സൗന്ദര്യ രഹസ്യം പുറത്ത്! ഹെവി വര്‍ക്കൗട്ടെന്ന് പറഞ്ഞാല്‍ ഇതാണ്! വീഡിയോ വൈറല്‍, കാണൂ..
തെന്നിന്ത്യന്‍ താരസുന്ദരിയായ വേദിക മലയാളികള്‍ക്കും സുപരിചതയാണ്. തമിഴ് ചിത്രമായ 'മദ്രാസി'യില്‍ അര്‍ജുന്‍ സാര്‍ജയോടൊപ്പം അഭിനയിച്ചാണ് നടി സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. പിന്നീടിങ്ങോട്ട് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നിങ്ങനെയുള്ള വിവിധ ഭാഷകളില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് വേദികയിപ്പോള്‍.
അതിനിടെ ട്വിറ്ററിലൂടെ വേദിക പുറത്ത് വിട്ട വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. തന്റെ ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കാന്‍ കഠിനമായ വര്‍ക്കൗട്ടുകളാണ് നടി നടത്തുന്നത്. അതിന്റെ വീഡിയോ ആയിരുന്നു പുറത്ത് വന്നത്. ഇന്ന് നിങ്ങള്‍ അനുഭവിക്കുന്ന വേദന നാളെ നിങ്ങളെ കൂടുതല്‍ ശക്തരാക്കും എന്നാണ് നടി വീഡിയോയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

2013 ലായിരുന്നു വേദിക ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. ദിലീപ് നായകനായി അഭിനയിച്ച ശൃംഗാരവേലനിലൂടെയായിരുന്നു നടി മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയത്. ശേഷം കസിന്‍സ്, ജെയിംസ് ആന്‍ഡ് ആലീസ്, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, തരംഗം, എന്നിങ്ങനെ മലയാളത്തില്‍ ഒട്ടനവധി സിനിമകളില്‍ വേദിക അഭിനയിച്ചിരുന്നു.
ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ട്രാന്‍സ്. ട്രാന്‍സിലും നായികയായെത്തുന്നത് വേദികയാണ്. കാഞ്ചന 3, വിനോദന്‍, ഹോം മിനിസ്റ്റര്‍, ദ ബോഡി എന്നിങ്ങനെ തമിഴ്, ഹിന്ദി, കന്നഡ മൂന്ന് ഭാഷകളിലുമായിട്ടാണ് വേദികയുടെ സിനിമകള്‍ വരാനിരിക്കുന്നത്.


Click it and Unblock the Notifications











