മൂകാംബികയിൽ പ്രണയസാഫല്യം; നടി വീണ നായരുടെ മുൻ ഭർത്താവ് ആർജെ അമൻ വീണ്ടും വിവാഹിതനായി, ഫോട്ടോ വൈറൽ!

നടി വീണ നായരുടെ മുൻ ഭർത്താവും റേഡിയോ ജോക്കിയും നർത്തകനുമായ ആർ‌ജെ അമൻ ഭൈമി എന്ന സ്വാതി സുരേഷ് വീണ്ടും വിവാഹിതനായി. പ്രണയിനി റീബ റോയിയെ ചരിത്ര പ്രസിദ്ധമായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വെച്ചാണ് അമൻ താലി ചാർത്തി സ്വന്തമാക്കിയത്. വളരെ ലളിതമായി നടന്ന വിവാഹ​ത്തിന്റെ ചിത്രങ്ങൾ ആർജെ അമൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

ഏറെക്കാലമായി ദുബായിൽ ഇരുവരും ലിവിങ് റിലേഷൻഷിപ്പിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ​ത്തിൽ പങ്കെടുത്തത്. വൈബ്രന്റ് പർപ്പിൾ നിറത്തിലുള്ള പട്ടുസാരിയും അതിനിണങ്ങുന്ന മിനിമൽ ആഭരണങ്ങളും അണിഞ്ഞാണ് വധു റീബ എത്തിയത്.

RJ Aman Bhymi second marraige
Photo Credit: Rj Aman Bhymi / Instagram

ഓഫ് വൈറ്റ് നിറത്തിലുള്ള കസവ് മുണ്ടും ഷർട്ടുമായിരുന്നു അമന്റെ വേഷം. അമന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ആര്യ ബഡായി അടക്കമുള്ളവർ നവദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തി. നിങ്ങൾ ഒന്നായിരിക്കാൻ അർഹിക്കുന്നവരാണ്. നിങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തിൽ ഞാൻ വളരെ സന്തോഷവതിയാണ്. നിങ്ങൾ രണ്ടുപേർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു.

റീബയെ ഞങ്ങളുടെ കുടുംബത്തിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്യുന്നു എന്നാണ് ആര്യ അമനും ഭാര്യയ്ക്കും ആശംസകൾ അറിയിച്ച് കുറിച്ചത്. അടുത്തിടെ നടന്ന ആര്യയുടെ വിവാഹത്തിൽ സജീവ സാന്നിധ്യമായി അമൻ പങ്കെടുത്തിരുന്നു. സോഷ്യൽമീഡിയ വഴി പ്രണയം അമൻ പരസ്യപ്പെടുത്തിയപ്പോൾ മുതൽ വിവാഹം എപ്പോഴാണെന്ന ചോദ്യം ഉയർന്നിരുന്നു.

അന്ന് റീബയെ ടാ​ഗ് ചെയ്തുകൊണ്ട് പണിപ്പുരയിലാണ് എന്നായിരുന്നു അമൻ നൽകിയ മറുപടി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അമനും വീണയും ഔദ്യോ​ഗികമായി വേർപിരിഞ്ഞത്. ഏറെ കാലത്തെ പ്രണയത്തിനുശേഷമായിരുന്നു വീണയും അമനും വിവാഹിതരായത്. കലോത്സവ വേദികൾ മുതലുള്ള പരിചയവും അടുപ്പവും പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. 2014ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. ഇരുവർക്കും അമ്പാടി എന്നൊരു മകനുണ്ട്.

ബന്ധം വേർപ്പെടുത്തിയശേഷം കുഞ്ഞിന്റെ സംരക്ഷണം വീണയ്ക്കാണ്. എങ്കിലും കോ-പാരന്റിങ് രീതിയാണ് ഇരുവരും പിന്തുടരുന്നത്. വീണ പ്രോ​ഗ്രാമുകളും ഷൂട്ടുകളുമായി തിരക്കിലാകുമ്പോൾ കു‍ഞ്ഞിനെ നോക്കുന്നത് അമനാണ്. മകനൊപ്പം തിരുവോണം ആഘോഷിച്ചതിന്റെ ഫോട്ടോകൾ അമൻ പങ്കിട്ടിരുന്നു. അമന്റെ പുതിയ പങ്കാളിയുമായി വീണയ്ക്കും സൗഹൃദമുണ്ട്.

RJ Aman Bhymi
Photo Credit: Rj Aman Bhymi / Veena Nair

അമാന് ചേർന്ന പങ്കാളിയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ വന്നതെന്നാണ് റീബയെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ വീണ പറഞ്ഞത്. അദ്ദേഹം ഇപ്പോൾ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാണ്. കണ്ണന്റെ പുതിയ പങ്കാളി നല്ല സ്ത്രീയാണ്. ഞാനും ചെറിയ രീതിയിൽ അന്വേഷിച്ചിരുന്നു. കണ്ണൻ ഇപ്പോൾ ഹാപ്പിയായിട്ടാണ് പോകുന്നത്. ചേരേണ്ടത് ചേരണം എന്ന് പറയില്ലേ?. മുപ്പതുകളിൽ എത്തിയിട്ട് വിവാഹം കഴിച്ചാൽ മതിയായിരുന്നുവെന്ന് തോന്നാറുണ്ട്.

എനിക്ക് സൗഹൃദമുള്ള കുട്ടികളോടും ഞാൻ ഇതേ ഉപദേശമാണ് നൽകാറ്. പക്വത വരാൻ അത്രയെങ്കിലും കാലം എടുക്കും. വിവാഹമോചനമെന്ന തീരുമാനത്തിലും വിഷമമില്ല. എന്നിൽ ഒരുപാട് മാറ്റങ്ങൾ വന്നു. പഴയ ഞാൻ അല്ല ഇപ്പോഴുള്ളതെന്ന് എനിക്ക് അറിയാം. മുമ്പ് കുലസ്ത്രീ പരിവേഷം ആയിരുന്നു എനിക്ക്. അങ്ങനെയായിരുന്നു ഞാൻ.

അതൊന്നുമല്ല ജീവിതമെന്ന് എനിക്കിപ്പോഴാണ് മനസിലായത്. ഇപ്പോൾ ഞാൻ എന്തിനേയും അഭിമുഖീകരിക്കുമെന്നുമാണ് വീണ പറഞ്ഞത്. എടുത്ത് ചാട്ടവും മുൻ കോപവുമെല്ലാം ഉള്ള ആളായിരുന്നു താനെന്നും വീണ തുറന്ന് പറഞ്ഞിരുന്നു. വീണയും അമനും വേർപിരിഞ്ഞുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ ബി​ഗ് ബോസ് ഷോയിൽ പങ്കെടുത്തതുകൊണ്ടാണ് വീണയുടെ ദാമ്പത്യം തകർന്നതെന്നും പ്രചരിച്ചിരുന്നു. നടി തന്നെ അത് നിഷേധിച്ച് എത്തിയിരുന്നു.

More from Filmibeat

Read more about: veena nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X