ഡിവോഴ്സിനുശേഷം ആദ്യം ഓടി എത്തിയത് ഇവിടേക്ക്; അടിച്ചുപൊളിച്ച് മുന്നോട്ട് പോകാൻ വീണയെ ആശംസിച്ച് ആരാധകർ!

By Desk

മലയാളി പ്രേക്ഷകർക്കിടയിൽ എന്നും സജീവമാണ് നടി വീണ നായർ. നടി, നർത്തകി, ബിഗ് ബോസ് മത്സരാർത്ഥി എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരം എന്നും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. മിനി സ്ക്രീനിലും വെള്ളിത്തിരയിലും വീണയുടെ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ഒരുപോലെ സ്വീകാര്യമായി മാറുകയുമുണ്ടായി. ബിഗ് ബോസ് മത്സരത്തിന് ശേഷമാണ് വീണയുടെ വ്യക്തി ജീവിതം പ്രേക്ഷരുടെ മുന്നിലേക്കെത്തിയത്.

സിനിമയിലും സീരിയലിലും സജീവമായി നിൽക്കുന്ന വീണയ്ക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്. അടുത്തിടെയായിരുന്നു നടിയുടെ വിവാഹമോചനം. ആര്‍ജെ അമനായിരുന്നു വീണയുടെ ജീവിത പങ്കാളി. 2014ലാണ് ഇരുവരും വിവാഹിതരായത്. ഇരുവർക്കും ഒരു മകനുണ്ട്. കുഞ്ഞ് ഇരുവരും ബന്ധം വേർപ്പെടുത്തിയശേഷം വീണയുടെ സംരക്ഷണയിലാണ്.

Actress Veena Nair

ഒരുമിച്ചല്ല ജീവിക്കുന്നതെന്നും നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും വീണ നേരത്തേ വ്യക്തമാക്കിയിരുന്നു. മൂന്ന് വര്‍ഷമായി ഇരുവരും വേറിട്ട് ജീവിക്കുകയായിരുന്നു. അതിനിടയിലാണ് കോടതിയിലെത്തി നിയമപരമായി ബന്ധം വേർപ്പെടുത്തിയത്. അഭിനയവും മോഡലിങ്ങും മകനും യാത്രകളുമെല്ലാമാണ് വീണയുടെ ഇപ്പോഴത്തെ സന്തോഷം.

ഇപ്പോഴിതാ സ്വന്തം യുട്യൂബ് ചാനലിൽ വീണ പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്. ഡിവോഴ്‌സിന് ശേഷം ഞാൻ ആദ്യം ഓടി എത്തിയത്? എന്ന തലക്കെട്ടോടെയാണ് വീഡിയോ വൈറലാകുന്നത്. കുറേ നാളുകൾക്കുശേഷമാണ് ഞാൻ വീണ്ടും വീഡിയോ ചെയ്യുന്നത്. എല്ലാവരുടെയും പിന്തുണ വേണമെന്ന് പറഞ്ഞുകൊണ്ടാണ് വീണ സംസാരിച്ച് തുടങ്ങുന്നത്. വിവാഹമോചനശേഷം വീണ ആദ്യം നടത്തിയ യാത്ര ഊട്ടിക്കാണ്.

ഇവിടെയുള്ള ബെത്ലഹേം എന്നൊരു പ്രോപ്പർട്ടിയാണ് വീണ വീഡിയോയിലൂടെ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത്. ഊട്ടിയിലേക്ക് വിനോദ സ‍ഞ്ചാരത്തിനായി എത്തുന്നവർക്ക് എന്തുകൊണ്ടും താമസിക്കാൻ ഉചിതമായൊരു സ്റ്റേക്കേഷനാണ് വീണ പരിചയപ്പെടുത്തിയ ബെത്ലഹേം എന്ന പ്രോപ്പർട്ടി. ഫ്രണ്ട്സും ഫാമിലിയുമായും കാമുകി കാമുകന്മാർക്കും എല്ലാം വന്ന് അടിച്ചുപൊളിക്കാൻ പറ്റിയ സ്ഥലാമണെന്നാണ് വീണയും വീഡിയോയിൽ പറയുന്നു.

കുറച്ച് ദിവസം ഊട്ടിയിൽ ചിലവഴിക്കാൻ തീരുമാനിച്ച് തന്നെയാണ് വീണ എത്തിയിരിക്കുന്നത്. ബാക്കിയുള്ള വിശേഷങ്ങൾ മറ്റ് വീഡിയോകളിലൂടെ പങ്കുവെക്കാമെന്നും ഉറപ്പ് നൽകിയാണ് വീഡിയോ വീണ അവസാനിപ്പിച്ചത്. നടിയുടെ പുതിയ വ്ലോ​ഗ് അതിവേ​ഗത്തിൽ ശ്രദ്ധനേടി. മകനൊപ്പം അടിച്ചുപൊളിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വീണയ്ക്ക് ആശംസകൾ നേർന്നുള്ളതാണ് പുതിയ വീഡിയോയ്ക്ക് താഴെ വന്ന ഏറെയും കമന്റുകൾ.

Actress Veena Nair

വിദേശത്ത് ആർജെയായിട്ടാണ് നടിയുടെ മുൻ ഭർത്താവ് അമൻ ജോലി ചെയ്യുന്നത്. അവധി ആഘോഷിക്കാൻ ഭർത്താവിന് അടുത്തേക്ക് ഇടയ്ക്ക് മകനെ വീണ അയക്കാറുണ്ട്. എന്‍റെ മകൻ സന്തോഷവാനാണ്. അവൻ ഞങ്ങളെ രണ്ടുപേരെയും മിസ് ചെയ്യുന്നില്ല. കണ്ണൻ വരുമ്പോൾ അവൻ അദ്ദേഹത്തിനൊപ്പം പുറത്തുപോകാറുണ്ട്. അവന് അച്ഛന്‍റെ സ്നേഹം കിട്ടുന്നുണ്ട്. എനിക്ക് ഒരമ്മയുടെ സ്നേഹം മാത്രമെ കൊടുക്കാൻ പറ്റൂ. അച്ഛന്‍റെ സ്നേഹം കൊടുക്കാൻ പറ്റില്ല.

അതവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്. ഞങ്ങൾ തമ്മിലുള്ള പ്രശ്നം അത് ഞങ്ങൾക്കിടയില്‍ മാത്രമാണ്. എല്ലാവരുടെയും ജീവിതത്തിൽ എല്ലാ കാര്യത്തിനും ഒരു ഫുൾ സ്റ്റോപ്പ് ഉണ്ടാകും. അതുപോലൊരു ഫുൾ സ്റ്റോപ്പ് ഇക്കാര്യത്തിലും ഉണ്ടാകും. അതെങ്ങനെയാണ് എന്നുള്ളത് വൈകാതെ അറിയിക്കും. സുഹൃത്തിനൊപ്പമുള്ള അദ്ദേഹത്തിന്‍റെ പോസ്റ്റ് ഞാനും കണ്ടിരുന്നു. അതിനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്.

മ​റ്റൊരു സ്ത്രീയാണ് അദ്ദേഹത്തിന് ശരിയായി തോന്നുതെങ്കിൽ ഞാനെന്ത് പറയാനാണ്. നേരത്തെ ഇങ്ങനെയൊക്കെ ചോദിക്കുമ്പോൾ ബുദ്ധിമുട്ട് തോന്നുമായിരുന്നു. എനിക്കൊരു മകനുണ്ട്. അവന്‍റെ കാര്യങ്ങൾ നോക്കി നടത്തണം. പ്രഫഷനുമായി മുന്നോട്ടുപോകണം എന്നാണ് വിവാഹമോചനത്തെ കുറിച്ച് സംസാരിച്ച് അടുത്തിടെ വീണ പറഞ്ഞത്.

Read more about: veena nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X