'അമൻ എന്ന് എന്നെ ആദ്യം വിളിച്ചവൾ... എനിക്ക് ഈ പേര് തന്നവൾ ഇനി ഓർമ്മ... ഒരു വേദനയും ചെറുതായി കാണരുത്'

മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ സജീവമായി നിൽക്കുന്ന അഭിനേത്രിയാണ് വീണ നായർ. ഹാസ്യ കഥാപാത്രങ്ങൾ മനോഹരമായി കൈകാര്യം ചെയ്തതാണ് വീണ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. ടെലിവിഷനിലൂടെയാണ് വീണയെ മലയാളികൾ അടുത്തറിയുന്നത്. ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. അഭിനേത്രി എന്നതിലുപരിയായി അവതാരകയായും നര്‍ത്തകിയും ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്.

അടുത്തിടെ അന്തരിച്ച നടി ശ്രീവിദ്യയുടെ എന്റെ സൂര്യപുത്രിക്ക് സിനിമയിലെ സീൻ റിക്രിയേറ്റ് ചെയ്ത് വീണ കയ്യടിനേടിയിരുന്നു. നിരവധി ഹിറ്റ് സീരിയലുകള്‍ ചെയ്ത വീണ പിന്നീട് ഹാസ്യ കഥപാത്രങ്ങൾ ചെയ്താണ് ബിഗ് സ്‌ക്രീനിലേക്ക് ചുവടുവെച്ചത്. വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലെ വേഷം വലിയ ശ്രദ്ധ നേടിയതോടെ നിരവധി അവസരങ്ങളാണ് പിന്നീട് സിനിമയിൽ വീണയ്ക്ക് ലഭിച്ചത്.

Veena Nair Rj Aman Bhymi

ബിഗ് ബോസ് റിയാലിറ്റി ഷോയും വീണയുടെ കരിയറിലും ജീവിതത്തിലും വലിയ മാറ്റങ്ങൾക്ക് കാരണമായി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ആർ ജെ അമനെ പ്രണയിച്ച് വിവാഹം ചെയ്തതെല്ലാം എല്ലാവരോടും പങ്കുവെച്ചിരുന്നു. 2014ലായിരുന്നു ഗായകനും സംഗീതജ്ഞനും ഡാൻസറും റേഡിയോ ജോക്കിയുമായ ആർജെ അമൻ എന്നറിയപ്പെടുന്ന സ്വാതി സുരേഷ് ഭൈമിയും വീണയും വിവാഹിതരായത്.

അമ്പാടിയെന്ന് വിളിപ്പേരുള്ള ധൻവിനെന്നൊരു മകനും വീണയ്ക്കും അമനുമുണ്ട്. ബി​ഗ് ബോസ് ഷോയിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ വീണ ഹൗസിൽ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് ഭർത്താവിനേയും മകനേയും കുറിച്ചാണ്. അതുകൊണ്ട് തന്നെ താനും ഭർത്താവും വേർപിരി‍ഞ്ഞുവെന്ന് വീണ അറിയിച്ചപ്പോൾ ഉൾക്കൊള്ളാൻ പ്രേക്ഷകർക്കും ആദ്യം കഴിഞ്ഞിരുന്നില്ല.

മൂന്ന് വർഷത്തോളമായി ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്. എന്നാൽ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വീണ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ മകനെ ബുദ്ധിമുട്ടിക്കാനോ കഷ്ടപ്പെടുത്താനോ ഇരുവർക്കും ഉദ്ദേശമില്ല.

മാതാപിതാക്കൾ എന്ന രീതിയിൽ മകന് വേണ്ടി ഒരുമിച്ച് നിൽക്കേണ്ടപ്പോൾ അങ്ങനെ ചെയ്യുമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും വീണ പറഞ്ഞിരുന്നു. ദുബായിൽ എഫ്എമ്മിൽ ആർജെയായി ജോലി ചെയ്യുന്ന അമനെ കാണാൻ ഇടയ്ക്കിടെ മകനെ വീണ പറഞ്ഞ് വിടാറുണ്ട്. അമന്റെ സോഷ്യൽമീഡിയ പേജിൽ ഏറെയും ചിത്രങ്ങളും വീഡിയോകളും മകനെ കുറിച്ചുള്ളതാണ്.

കഴിഞ്ഞ അധ്യായം വായിച്ചുകൊണ്ടിരുന്നാൽ നിങ്ങൾക്ക് ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങാനാവില്ല. എന്റെ വിവാഹമോചനത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ കഥകൾ മെനയാതിരിക്കാൻ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സമയമായെന്ന് തോന്നുന്നു. അതെ ഞങ്ങൾ വേർപിരിഞ്ഞു.

Veena Nair Rj Aman Bhymi

എന്നാൽ മകനെ ആലോചിച്ച് ഞങ്ങൾ ഇതുവരെ വിഹാമോചനം നേടിയിട്ടില്ല. ഒരു അച്ഛന്റെ ചുമതലകളിൽ നിന്നും ഒഴിഞ്ഞ് മാറാൻ അതൊരു കാരണമാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. മകന് വേണ്ടി ഞാനെന്നും അവിടെയുണ്ടാകും. ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല. ജീവിതം ചിലപ്പോൾ കഠിനമാകും. നമ്മൾ കരുത്ത് നേടണം.

സാഹചര്യം മനസിലാക്കി മുന്നോട്ടു പോകാനുള്ള പിന്തുണ എനിക്ക് നൽകണമെന്ന് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അഭ്യര്‍ഥിക്കുന്നു എന്നാണ് വീണയുമായി വേർപിരിഞ്ഞ വിവരം പങ്കിട്ട് അമൻ കുറച്ചുനാൾ മുമ്പ് കുറിച്ചത്. ഇപ്പോഴിതാ അമൻ പങ്കിട്ട പുതിയൊരു കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.

അമാന്റെ സുഹൃത്തും ആർജെയും വീഡിയോ ക്രിയേറ്ററുമായ ലാവണ്യയുടെ അപ്രതീക്ഷിത വേർപാടിനെ കുറിച്ചുള്ളതാണ് പോസ്റ്റ്. അമൻ എന്ന് എന്നെ ആദ്യം വിളിച്ചവൾ... എനിക്ക് ഈ പേര് തന്നവൾ ഇനി ഓർമ്മ...അളിയാ... വിട.

ഒരു വേദനയും ചെറുതായി കാണരുത്. വർഷത്തിൽ ഒരിക്കലെങ്കിലും ഒരു ഫുൾ ബോഡി ചെക്കപ്പ് നടത്തുക. മൂന്ന് ആഴ്ചക്കുള്ളിൽ ഇവൾക്കിത് സംഭവിച്ചു എന്നാണ് കാൻസർ ബാധിച്ച് മരിച്ച സുഹൃത്തിന്റെ വേർപാടിൽ ആദരാഞ്ജലികൾ നേർന്ന് അമൻ കുറിച്ചത്.

ഒട്ടും പ്രതീക്ഷിക്കാതെയാണ് ലാവണ്യയിൽ കാൻസർ കണ്ടെത്തിയതെന്നാണ് അമന്റെ കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്. വീണയും ലാവണ്യയുടെ വേർപാടിൽ കുറിപ്പുമായെത്തി. നടിയുടേയും അടുത്ത സുഹൃത്തായിരുന്നു ലാവണ്യ.

Read more about: veena nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X