സെമിത്തേരിയില്‍ കിടന്നത് പോലും പെറുക്കി എടുത്തു! അത്രയും കൊതി തോന്നിയ കാര്യത്തെ കുറിച്ച് നടി വീണ നായര്‍

സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായി നില്‍ക്കുകയാണ് നടി വീണ നായര്‍. അടുത്തിടെ നടി ശ്രീവിദ്യയെ അനുകരിച്ചുകൊണ്ട് എത്തിയതോടെ വീണ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു. ഇതിനിടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

നടനും മിമിക്രി താരവുമായ പാഷാണം ഷാജിയ്‌ക്കൊപ്പം ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വീണ. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ ജീവിതത്തിലുണ്ടായ രസകരമായ ചില സംഭവങ്ങളെ പറ്റിയാണ് നടി പറഞ്ഞത്.

veena-nair

'ചെറിയ പ്രായത്തില്‍ പെര്‍ഫ്യൂമുകള്‍ ഒന്നും കിട്ടാത്തതുകൊണ്ട് താനടക്കമുള്ള കൂട്ടുകാര്‍ ചേര്‍ന്ന് നടത്തിയ കുസൃതിയെ കുറിച്ചാണ് വീണ പറഞ്ഞത്. തന്റെ വീടിനടുത്തായി ഒരു പള്ളിയുടെ സെമിത്തേരി ഉണ്ട്. ആരെങ്കിലും മരിച്ചാല്‍ പള്ളിയില്‍ മണി അടിക്കുമ്പോഴേക്കും ഞങ്ങള്‍ക്ക് സന്തോഷമാണ്.

ശേഷം അവിടെ ഡെഡ് ബോഡിയില്‍ അടിച്ചിട്ട് പോകുന്ന പെര്‍ഫ്യൂമും പൗഡറും ഒക്കെ ഉണ്ടാവും. ബാക്കി വരുന്നത് അവരവിടെ കളഞ്ഞിട്ടേ പോകൂ. ശവസംസ്‌കാരം കഴിഞ്ഞ് എല്ലാവരും പോയതിനു ശേഷം ഞങ്ങള്‍ കുട്ടികളെല്ലാവരും മതില്‍ ചാടി പോയി അതൊക്കെ എടുക്കും. എന്നിട്ട് അവിടെവച്ച് തന്നെ ആവശ്യത്തിലധികം ദേഹത്ത് പുരട്ടും. അച്ഛന്റെ കയ്യില്‍ നിന്ന് അടി കിട്ടുന്നത് കൊണ്ട് വീട്ടിലേക്ക് കൊണ്ടുവരാന്‍ പറ്റില്ല. അതിനാല്‍ അവിടെ വെച്ച് മാക്‌സിമം ഉപയോഗിക്കും. അന്നൊന്നും അത്രയും മണമുള്ള പെര്‍ഫ്യൂമകള്‍ തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് വീണ പറയുന്നത്.

അങ്ങനെ പെര്‍ഫ്യൂമിനനോടുള്ള താല്പര്യം കാരണം വിലകൂടിയ ബ്രാന്‍ഡിന്റെ പെര്‍ഫ്യൂം വാങ്ങി അത് നഷ്ടപ്പെടുത്തിയ ഒരു കഥ കൂടിയുണ്ട്. ഒരിക്കല്‍ വിദേശത്ത് പരിപാടിയുമായി ബന്ധപ്പെട്ട് പോയതായിരുന്നു. അവിടുന്ന് നാട്ടിലെ 39,000 രൂപ വിലവരുന്ന പെര്‍ഫ്യൂം വാങ്ങി. കൂടെയുള്ളവരൊക്കെ അതൊന്ന് തരുമോ എന്ന് ചോദിച്ചിട്ട് പോലും കൊടുത്തില്ല. അത്രയും വില കൊടുത്തു വാങ്ങിയതിനാല്‍ കയ്യില്‍ തന്നെ പിടിച്ചു കൊണ്ട് നടക്കുകയായിരുന്നു.

veena-nair

പാഷാണം ഷാജി അടക്കമുള്ളവരും ചോദിച്ചിട്ട് കൊടുത്തില്ല. അങ്ങനെ ബാഗിനൊപ്പം അത് കയ്യില്‍ പിടിച്ചു കൊണ്ടാണ് തിരികെ വന്നത്. എയര്‍പോര്‍ട്ടില്‍ ഇറങ്ങി കാറില്‍ കയറിയപ്പോഴാണ് കയ്യില്‍ അതില്ലെന്നുള്ളത് അറിയുന്നത്. എയര്‍പോര്‍ട്ടിലെ ട്രോളിയില്‍ ബാഗിനൊപ്പം വെച്ചിരുന്നെങ്കിലും അത് വീണ് പോയത് മാത്രം കണ്ടില്ല. ആര്‍ക്കും കൊടുക്കാതെ സൂക്ഷിച്ച് കൊണ്ട് വന്ന സാധനം നഷ്ടപ്പെട്ടതോടെ താന്‍ അലറി കരയുകയായിരുന്നു.

ആരെങ്കിലും മരിച്ചാല്‍ കരയുന്നത് എങ്ങനെയാണോ അതുപോലെയായിരുന്നു തന്റെ അവസ്ഥ. അവിടുന്ന് തുടങ്ങിയ കരച്ചില്‍ അന്ന് പ്രോഗ്രാം അവതരിപ്പിക്കാന്‍ പോകുന്നിടം വരെയുണ്ടായിരുന്നു. അത്രയധികം സങ്കടപ്പെട്ട് പോയൊരു സാഹചര്യമായിരുന്നു അതെന്നാണ് വീണ പറയുന്നത്.

എന്നാല്‍ ആ പെര്‍ഫ്യൂം നഷ്ടപ്പെട്ടു പോയിട്ടില്ല എന്നാണ് പാഷാണം ഷാജി പറയുന്നത്. വീണയുടെ കയ്യില്‍ നിന്നും അത് കളഞ്ഞു കിട്ടിയത് തനിക്കാണ്. തന്റെ വീട്ടില്‍ പണിക്ക് വരുന്ന ബംഗാളി പോലും അത് അടിച്ചു നോക്കിയിട്ടുണ്ട്. ഒന്ന് അടിക്കാന്‍ തരുമോ എന്ന് ചോദിച്ചിട്ട് അവള്‍ തരാത്തതില്‍ ഉള്ള പ്രതികാരമാണെന്നായിരുന്നു തമാശ രൂപേണ നടന്‍ പറയുന്നത്.

ഈ പറയുന്നത് സത്യമാണോ എന്ന് വിശ്വസിക്കാന്‍ കഴിയാതെ വീണ ഞെട്ടുകയാണ്. ശരിക്കും അങ്ങനെ ഒന്നും സംഭവിച്ചാല്‍ ഇന്ന് തന്നെ ഷാജിയുടെ വീട്ടിലേക്ക് താന്‍ പോകുമെന്നും അദ്ദേഹത്തിന്റെ അവസാനമായിരിക്കുമെന്നും നടി പറയുന്നു.

Read more about: veena nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X