'സിനിമകൾ ശ്രമിക്കുന്ന കാലത്താണ് ആ ചിത്രം ചെയ്തത്'; മരക്കാറിലെ കഥാപാത്രത്തിന് ലഭിച്ച പരിഹാസത്തെ കുറിച്ച് വീണ!

2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന ചിത്രത്തിലെ ജീനയെ അവതരിപ്പിച്ചുകൊണ്ടാണ് വീണ മലയാള സിനിമാരംഗത്ത് സജീവമാകുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിന് വേണ്ടി നടത്തിയ ഓഡിഷനിൽ പങ്കെടുത്തെങ്കിലും അവസരം ലഭിച്ചില്ല. പല തവണ ശ്രമിച്ചിട്ടും കാര്യമായി ശോഭിക്കാൻ തുടക്കകാലത്ത് വീണയ്ക്ക് സാധിച്ചിരുന്നില്ല. നായികയായി അവസരം ലഭിക്കുന്നതിന് മുമ്പ് നിരവധി സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ വളരെ ചെറിയ വേഷങ്ങൾ പോലും വീണ അവതരിപ്പിച്ചിട്ടുണ്ട്.

2017ൽ സിനിമയിൽ എത്തിയെങ്കിലും 2019 വരെ കാത്തിരിക്കേണ്ടി വന്നു വീണയ്ക്ക് സിനിമയിൽ ഒരു കരിയർ ബ്രേക്കുണ്ടാകാൻ. അത് സംഭവിച്ചതാകട്ടെ ആസിഫ് അലി ചിത്രം കെട്ട്യോളാണ് എന്റെ മാലാഖയിലൂടെയും. റിൻസി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ‌ വീണ അവതരിപ്പിച്ചത്. ആസിഫ് അലിയുടെ കഥാപാത്രമായ സ്ലീവാച്ചന്റെ ഭാര്യ കഥാപാത്രമായിരുന്നു വീണയുടേത്. മാരിറ്റൽ റേപ്, ലൈംഗികതയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ എന്നിവ ‌ അശ്ലീലചുവയോ ദ്വയാർഥ പ്രയോഗങ്ങളുടെ പിന്തുണയോ ഇല്ലാതെ അവതരിപ്പിച്ച സിനിമ കൂടിയായിരുന്നു കെട്ട്യോളാണെന്റെ മാലാഖ.

സ്ലീവാച്ചന്റെ റിൻസി

ആ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമ കൂടിയായിരുന്നു കെട്ട്യോളാണെന്റെ മാലാഖ. വീണ നായികയായി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ഈ ചിത്രം പുറത്തിറങ്ങിയ ശേഷമാണ്. കോഴിപ്പോര്, ഭീഷ്മ പർവം, ലവ്, മരക്കാർ തുടങ്ങിയവയാണ് വീണ അഭിനയിച്ച മറ്റ് സിനിമകൾ. മോഹൻലാൽ ചിത്രം മരക്കാർ റിലീസ് ചെയ്തപ്പോൾ ഏറ്റവും കൂടുതൽ പരിഹാസം നേരിട്ടിരുന്ന നടി കൂടിയായിരുന്ന വീണ നന്ദകുമാർ. ആൾക്കൂട്ടത്തിൽ എവിടെയോ കാണപ്പെടുന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തിൽ വീണ അഭിനയിച്ചത്. അത്രയേറെ പ്രാധാന്യം കുറവായിരുന്നു വീണയുടെ കഥാപാത്രത്തിന്. മരക്കാറിലെ അപ്രധാനമായ കഥാപാത്രം ചെയ്യാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ വീണ നന്ദകുമാർ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ.

മരക്കാറിലെ വേഷം

'മരക്കാർ ഞാൻ സിനിമകളിൽ അവസരം തിരക്കി നടന്നിരുന്ന കാലത്ത് ചെയ്ത കഥാപാത്രമാണ്. ആ സിനിമ ചെയ്തതിൽ എനിക്ക് വിഷമം തോന്നിയിട്ടില്ല. പരിഹാസങ്ങളും എന്നെയോ എന്റെ പിന്നീടുള്ള സിനിമാ ജീവിതത്തെയോ ബാധിച്ചിട്ടില്ല. മരക്കാർ ചെയ്ത ശേഷമാണ് കെട്ട്യോളാണെന്റെ മാലാഖയും ഭീഷ്മ പർവവുമൊക്കെ എനിക്ക് ലഭിച്ചത്. എന്റെ കഥാപാത്രത്തെ എങ്ങനെ മനോഹരമാക്കാം എന്നാണ് ചിന്തിക്കാറുള്ളത്. സഹതാരങ്ങളോട് മത്സരിക്കാറില്ല. ഒരാളെ കാസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇയാൾ ഇങ്ങനെയായിരിക്കും ഇതാണ് ക്യാരക്ടർ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവും അണയറപ്രവർത്തകർക്ക്. കിട്ടുന്ന കഥാപാത്രം എങ്ങനെ വ്യത്യസ്തമായി ചെയ്യാം എന്നാണ് ചിന്തിക്കാറുള്ളത്. എനിക്ക് പേഴ്‌സണലി അത് കണക്റ്റ് ചെയ്യാൻ പറ്റുന്നുണ്ടോയെന്നാണ് നോക്കാറുള്ളത്. നായികാ റോൾ തന്നെയാണ് ഫോക്കസ് ചെയ്യുന്നത്. അല്ലാത്ത ക്യാരക്ടേഴ്‌സ് കിട്ടിയാലും ചെയ്യും. ഓരോന്നിലും ബെസ്റ്റ് കൊടുത്താൽ മാത്രമേ നമുക്ക് വളരാൻ പറ്റുകയുള്ളൂ.'

സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ

'കഥാപാത്രങ്ങൾ ചെയ്യണമോ വേണ്ടയോ എന്ന് ഞാൻ തന്നെയാണ് തീരുമാനിക്കുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയുടെ സമയത്താണ് സിനിമയെ സീരിയസായി സമീപിച്ച് തുടങ്ങിയത്. എന്റെ എകസ്റ്റിറ്റൻസ് എങ്ങനെയാണ് ആ സിനിമയിൽ എന്റെ കഥാപാത്രത്തിന്റെ ഗുണവും ദോഷവും എനിക്ക് കണക്റ്റ് ചെയ്യാൻ പറ്റുന്നുണ്ടോയെന്നാണ് നോക്കാറുള്ളത്. അമൽ ചേട്ടനെപ്പം ഭീഷ്മ പർവം ചെയ്യാൻ സാധിച്ചത് വളരെ നല്ല അനുഭവമായിരുന്നു. അദ്ദേഹം അങ്ങനെ ചെയ്യൂ... ഇങ്ങനെ ചെയ്യൂ.. എന്ന് പറ‍ഞ്ഞോണ്ടിരിക്കുന്ന വ്യക്തിയല്ല അഭിനേതാവിന് ഫ്രീഡം തരും. മമ്മൂക്കയുടെ എനർജി ലെവലും ആറ്റിറ്റിയൂഡുമൊക്കെ അദ്ദേഹത്തിന് മാത്രമേയുള്ളൂ.'

Recommended Video

ബോക്‌സോഫീസില്‍ ലാലേട്ടനെ പിന്നിലാക്കി മമ്മൂക്കയുടെ ഭീഷ്മ | FilmiBeat Malayalam
ഭീഷ്മപർവം ചെയ്തപ്പോൾ‌

'പുള്ളിയെ കാണുമ്പോൾത്തന്നെ നമ്മൾ ഇൻസ്പയർ ആകും നമ്മുടെ എനർജി ലെവലും മാറും. പുള്ളി പണ്ടെങ്ങനെയാണോ അതേ പോലെ തന്നെയാണ് ഇപ്പോഴും. ആളുടെ ഡെഡിക്കേഷൻ ലെവലാവും അത്. തമാശയൊക്കെ പറഞ്ഞാണ് അദ്ദേഹം ലൊക്കേഷനിലേക്ക് വരുന്നത്. അമലേട്ടനും നല്ല കൂളാണ്. നല്ല സിനിമകളുടെ ഭാ​ഗമാകുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ഇങ്ങനത്തെ കഥാപാത്രമെ അവതരിപ്പിക്കൂ എന്ന വാശിയൊന്നും ഇല്ല. നേരത്തെ ചെയ്തിട്ടുള്ള കഥാപാത്രമാണെങ്കിൽ കൂടിയും പഴയതുമായ സാമ്യം തോന്നിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും.' വീണ നന്ദകുമാർ പറയുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X