ഭർത്താവിന്റെ മുസ്ലിം കുടുംബം, മക്കൾക്ക് സുന്നത്ത്; എനിക്ക് ഉൾക്കൊള്ളാനായില്ല; നടിയായത് പ്രശ്നമായിരുന്നു; വിചിത
അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് വിചിത്ര. കരിയറിൽ തിരക്കേറിയ സമയത്താണ് നടി വിവാഹം ചെയ്ത് സിനിമാ രംഗത്ത് നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ടെലിവിഷൻ രംഗത്ത് സാന്നിധ്യം അറിയിച്ചു. സിനിമാ രംഗവുമായി ഒരു ബന്ധവുമില്ലാത്തയാണ് വിചിത്രയുടെ ഭർത്താവ്. മൂന്ന് ആൺമക്കളാണിവർക്ക്. തുടക്കത്തിൽ ഈ വ്യത്യാസം ഉൾക്കൊള്ളാൻ രണ്ട് പേർക്കും സമയമെടുത്തിട്ടുണ്ടെന്ന് വിചിത്ര ഒരിക്കൽ പറയുകയുണ്ടായി. നടിയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
വിവാഹം കഴിഞ്ഞ് പെട്ടെന്ന് ഞാൻ കരിയർ നിർത്തി. മീഡിയയിൽ സ്റ്റാറായി നിന്ന് പെട്ടെന്ന് ഒരു കുടുംബത്തിലേക്ക് കടക്കുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. ഒരു വ്യക്തിയായി കാണില്ല. നടിയാണെന്ന ചിന്തയായിരിക്കും ആദ്യം. നമ്മൾ അഭിനയിച്ച കഥാപാത്രങ്ങളും വായിച്ച ഗോസിപ്പുകളുമായിരിക്കും മനസിൽ. എന്റെ ഭർത്താവ് മാത്രമല്ല. കുടുംബവും. ബന്ധുക്കൾക്കും അവരുടെ സുഹൃത്തുക്കൾക്കുമെല്ലാം നെഗറ്റീവായ ഇൻപുട്ടുകളാണ് നമ്മളെക്കുറിച്ച് ലഭിക്കുന്നത്. കാരണം അത്രയും സിനിമാ താരങ്ങളുടെ പരാജയപ്പെട്ട വിവാഹ ജീവിത കഥ മുന്നിലുണ്ട്.

ഒരു ആർട്ടിസ്റ്റിന്റെ വിവാഹ ജീവിതം ഇങ്ങനെയായിരിക്കുമെന്ന ചിന്ത ശക്തമായി എല്ലാവരുടെ മനസിലും പതിഞ്ഞിട്ടുണ്ട്. വിവാഹം ചെയ്യുമ്പോൾ എത്ര വലിയ താരമായാലും ഭർത്താവിന്റെ കുടുബത്തിന് അഡ്ജസ്റ്റ് ചെയ്യാനുള്ള സമയവും സ്പേസും കൊടുക്കണം. അപ്പോൾ കരിയർ കുറച്ച് നാളത്തേക്ക് മാറ്റി വെച്ച് വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ നൽകണം. ഇപ്പോൾ അവർ ഒന്നിനും സ്വകാര്യത നൽകുന്നില്ല. എല്ലാം പബ്ലിക് ആണ്. എത്രത്തോളം പബ്ലിക് ആകുന്നോ അത്രയും നിങ്ങളുടെ കുടുംബത്തിൽ പ്രശ്നമുണ്ടാകും. അതിനാൽ സ്വകാര്യത വേണം. കരിയറിലേക്ക് തിരിച്ച് വരുമ്പോഴും കുടുംബത്തിൽ പ്രശ്നമുണ്ടാകും.
ഞാൻ തിരിച്ച് വന്നപ്പോഴും അങ്ങനെയുണ്ടായി. കാരണം അതുവരെ 24 മണിക്കൂറും എന്റെ ശ്രദ്ധ കുടുംബത്തിന് ലഭിക്കുന്നുണ്ടായിരുന്നു. മക്കളുടെ കാര്യങ്ങളും കുക്കിംഗുമെല്ലാം ഞാനാണ് നോക്കിയിരുന്നത്. ആ മാറ്റം ഉൾക്കൊള്ളാൻ കുടുംബത്തിന് സമയം വേണം. ഒരു നടിയായ എന്നെ വിവാഹം ചെയ്തപ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ ഭർത്താവിന് കുറച്ച് ബുദ്ധിമുട്ടായിരുന്നു. കുടുംബത്തെയും സമൂഹത്തെയും അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ശരിയായ ആളെയാണോ കല്യാണം കഴിച്ചതെന്ന ചോദ്യമുണ്ടായിരുന്നു. ഞങ്ങൾക്ക് അത് തെളിയിക്കണമായിരുന്നു. മേഡ് ഫോർ ഈച്ച് അദർ ആയിരുന്നു എപ്പോഴും ഞങ്ങൾ. പക്ഷെ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഒരു പ്രശ്നവുമില്ലെങ്കിൽ മൂന്നാമതൊരാൾ ഉണ്ടാക്കും. വലിയ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.

എന്റെ ഭർത്താവ് മുസ്ലിം ആണ്. അമ്മായിയമ്മ എന്നോട് നമസ്കരിക്കാൻ പറയും. അവരുടെ സന്തോഷത്തിന് ഞാൻ ചെയ്യും. അല്ലാതെ എന്റെ അമ്മ ഹിന്ദുവാണ്, അച്ഛൻ ക്രിസ്ത്യനാണ് എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല. ആരും എന്നെ ഫോഴ്സ് ചെയ്തിട്ടില്ല. നിർബന്ധിച്ചാൽ ചെയ്യുന്ന ആളല്ല ഞാൻ. രാവിലെ തന്നെ ഭർത്താവിന്റെ വീട്ടിൽ നോൺ വെജ് ആയിരിക്കും. ഒരുപാട് ഒത്തുചേരലുകൾ ഉണ്ടാകും.
എന്റെ ആൺമക്കൾക്ക് സുന്നത്ത് ചടങ്ങ് നടന്നു. എനിക്കത് അംഗീകരിക്കാനേ പറ്റിയില്ലായിരുന്നു. പിന്നെ അതിന് പിന്നിലെ മെഡിക്കൽ കാര്യങ്ങൾ നോക്കി. ഇത് കൊണ്ട് മക്കൾക്ക് നെഗറ്റീവായൊന്നും സംഭവിക്കില്ലെന്ന് മനസിലാക്കി. അങ്ങനെയാണ് ഞാൻ സമ്മതിച്ചത്. മതപരമായ കാര്യങ്ങൾ കൊണ്ടല്ല താൻ സമ്മതിച്ചതെന്ന് വിചിത്ര അന്ന് വ്യക്തമാക്കി. ഷാജു എന്നാണ് വിചിത്രയുടെ ഭർത്താവിന്റെ പേര്. ഇവരുടെ മൂന്ന് ആൺമക്കളിൽ രണ്ട് പേർ ഇരട്ടക്കുട്ടികളാണ്. ബിഗ് ബോസ് തമിഴിൽ വിചിത്ര മത്സരാർത്ഥിയായിരുന്നു.


Click it and Unblock the Notifications