For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേംനസീറിന്റെ അഭിനയം കണ്ടാല്‍ നമുക്ക് പോലും പ്രണയം തോന്നും; നസീറിനെക്കുറിച്ചുള്ള അറിയാക്കഥകള്‍ പറഞ്ഞ് വിധുബാല

  |

  ഒരുകാലത്ത് മലയാള സിനിമാപ്രേക്ഷകരുടെ പ്രിയതാരമായിരുന്നു വിധുബാല. എഴുപതുകളില്‍ ബാലതാരമായി കടന്നുവന്ന വിധുബാല നിരവധി ചിത്രങ്ങളില്‍ നായികയായി വേഷമിട്ടിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നൂറിലധികം ചിത്രങ്ങളില്‍ വിധുബാല അഭിനയിച്ചിട്ടുണ്ട്. 1981-ല്‍ പുറത്തിറങ്ങിയ അഭിനയം എന്ന ചിത്രത്തിലായിരുന്നു വിധുബാല ഒടുവില്‍ അഭിനയിച്ചത്. സിനിമാരംഗം വിട്ടെങ്കിലും മിനിസ്‌ക്രീനില്‍ സജീവമായിരുന്നു താരം. അമൃത ടിവിയിലെ കഥയല്ലിത് ജീവിതം എന്ന പരിപാടിയുടെ അവതാരകയായിരുന്നു വിധുബാല.

  മലയാളത്തിലെ പല മുന്‍നിര നായകന്‍മാര്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള വിധുബാല അവര്‍ക്കൊപ്പമുള്ള അഭിനയജീവിതം ഒരു പാഠപുസ്തകം പോലെ സൂക്ഷിക്കുകയാണ് ഇപ്പോഴും. അതില്‍ ഏറ്റവും പ്രധാന നടനായിരുന്നു പ്രേംനസീര്‍. പ്രേംനസീറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവര്‍ ഇന്നും നിധി പോലെ സൂക്ഷിക്കുന്നു. അദ്ദേഹത്തോടൊപ്പമുള്ള അഭിനയജീവിതത്തെക്കുറിച്ചും ഒപ്പം മറ്റ് നടന്‍മാരെക്കുറിച്ചും ഓര്‍ക്കുകയാണ് ഇപ്പോള്‍ വിധുബാല. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിധുബാല മനസ്സ് തുറന്നത്.

  എന്റെ അമ്മയാണ് പ്രേംനസീര്‍ വലിയ നടനാണെന്ന് എന്നോട് ആദ്യം പറയുന്നത്. പക്ഷെ, അങ്ങനെ വലിയൊരു നടനാണെന്ന പെരുമാറ്റം നസീര്‍ സാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. വലിയൊരു നടനാണെന്ന ഭാവമോ ജാഡയോ അദ്ദേഹത്തിനില്ലായിരുന്നു. സ്വന്തമായൊരു മേക്കപ്പ് മാന്‍ പോലും അക്കാലത്തുണ്ടായിരുന്നില്ല.

  ഒരിക്കല്‍ ഒരു സിനിമയില്‍ ഞാനും നസീര്‍ സാറും തമ്മിലുള്ള ഒരു പ്രേമരംഗം ഷൂട്ട് ചെയ്യുകയായിരുന്നു. എന്റെ കണ്ണുകളില്‍ നോക്കി വേണം ഡയലോഗ് പറയാന്‍. പക്ഷെ, നസീര്‍ സാറിന് അത് ആദ്യത്തെ ടേക്കില്‍ ശരിയായില്ല. ഇവരുടെ മുഖത്ത് നോക്കിയാല്‍ എനിക്ക് ഒന്നും വരുന്നില്ല സാര്‍ എന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു. കാരണം ഞങ്ങള്‍ മദ്രാസില്‍ താമസിച്ചപ്പോള്‍ അയല്‍ക്കാരായിരുന്നു. എന്നെ കുട്ടിക്കാലം മുതല്‍ തന്നെ അറിയാം. അതുകൊണ്ട് ആയിരിക്കാം അങ്ങനെ പറഞ്ഞത്. പിന്നീട് ആ സീന്‍ മൂന്നു നാല് ടേക്കുകള്‍ എടുത്ത ശേഷമാണ് ശരിയായത്.

  പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായി, റോബിൻ രാധാകൃഷ്ണ‌നെ ഷോയിൽ നിന്നും പുറത്താക്കി!

  കേട്ടത് സത്യം തന്നെ, റോബിന്‍ ബിഗ് ബോസില്‍ നിന്നും പുറത്ത്; ഫൈനല്‍ ദിവസം ഇന്നാണെന്ന് ആരാധകര്‍

  വളരെ എളിമയുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പ്രേമരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹം തമാശയായി പറയുമായിരുന്നു ആ മുടിയൊന്ന് അഴിച്ചിട്ടു വന്നിരുന്നെങ്കില്‍ ഡയലോഗോ പാട്ടിലെ വരികളോ ഒക്കെ മറക്കുകയാണെങ്കില്‍ മുടി കൊണ്ട് മറയ്ക്കാമായിരുന്നുവെന്ന്.

  നസീര്‍ സാറിനെപ്പോലെ അദ്ദേഹത്തെപ്പോലെ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ അഭിനയം അത്ര പോരാ എന്ന അഭിപ്രായം പല വിമര്‍ശകര്‍ക്കുമുണ്ടായിരുന്നു. ഇരുട്ടിന്റെ ആത്മാവ് എന്ന ചിത്രത്തിലൂടെയാണ് അത് അദ്ദേഹം തിരുത്തിക്കുറിച്ചത്. വളരെ സ്വാഭാവികമായി അഭിനയിച്ച നടനാണ് പ്രേംനസീര്‍.

  പ്രേമരംഗങ്ങളിലെ അദ്ദേഹത്തിന്റെ സൗന്ദര്യവും പ്രേമഭാവവുമൊക്കെ കണ്ടുകഴിഞ്ഞാല്‍ ചിലപ്പോള്‍ നമുക്ക് പോലും പ്രേമം തോന്നും. അതായിരുന്നു അദ്ദേഹത്തിന്റെ അഭിനയമികവ്.

  ജീവിതത്തിലും സിനിമയിലും കൃത്യനിഷ്ഠ പാലിച്ച നടന്‍ കൂടിയായിരുന്നു അദ്ദേഹം. ഒരു പരിപാടിയ്ക്ക് വിളിച്ചാല്‍ കൃത്യസമയത്ത് വന്നിരിക്കും. അത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. അതേപോലെ ശാന്തസ്വഭാവിയുമായിരുന്നു. നസീര്‍ സാര്‍ ദേഷ്യപ്പെട്ടോ ഉച്ചത്തിലോ സംസാരിച്ചിരുന്നതായി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല.

  എന്റെ ഫ്രണ്ടാണ് പോയത്, ആ ദേഷ്യത്തിലും സങ്കടത്തിലുമാണ് റിയാസിനോട് അങ്ങനെ പറഞ്ഞതെന്ന് ദില്‍ഷ

  Recommended Video

  Dr Robin Eviction: ഡോക്ടറല്ല മനുഷ്യനാണ് ഞാൻ, റിയാക്ട് ചെയ്യേണ്ട സമയത്ത് ഞാൻ ചെയ്യും | #BiggBoss

  മധു സാര്‍ വളരെ കോമഡിയായിരുന്നു. വലിയ നര്‍മ്മബോധം ഉള്ള മനുഷ്യനായിരുന്നു അദ്ദേഹം. വളരെ രസകരമായാണ് അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുള്ളത്. എന്നെ ഒരു കുട്ടിയായാണ് പലപ്പോഴും അദ്ദേഹം കണ്ടിരുന്നത്. മടിയില്‍ കിടന്ന് അഭിനയിക്കേണ്ട സാഹചര്യങ്ങളില്‍ എന്നെ താരാട്ട് പാടിയൊക്കെ ചിരിപ്പിക്കുമായിരുന്നു. ഇതിനെയൊക്കെ മടിയില്‍ വെച്ചഭിനയിക്കേണ്ടി വരുന്നത് എന്തൊരു ഗതികേടാണ് എന്നൊക്കെ സെറ്റില്‍ തമാശ പറഞ്ഞ് ചിരിച്ചിരുന്നു.

  സത്യന്‍ മാഷിന്റെ കൂടെ ഒരു ചിത്രത്തിലേ അഭിനയിച്ചിട്ടുള്ളൂ. അദ്ദേഹം ഞങ്ങളുടെ കുടുംബസുഹൃത്തായിരുന്നു. എന്നെ ഒരു മകളെപ്പോലെയാണ് അദ്ദേഹം കണ്ടിരുന്നത്. ' വിധുബാല പറയുന്നു.

  മജീഷ്യന്‍ ഭാഗ്യനാഥിന്റെയും സുലോചനയുടെയും മകളാണ് വിധുബാല. സിനിമാനിര്‍മ്മാതാവ് മുരളി കുമാറാണ് ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകനുണ്ട്.

  Read more about: vidhubala prem nazir
  English summary
  Actress Vidhubala opens up about her acting experience with Legend Prem Nazir
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X