സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ നടി വിമല രാമൻ വിവാഹിതയാകുന്നു, വരൻ പ്രമുഖ നടൻ!
'വേനൽ പുഴയിൽ തെളിനീരിൽ' എന്ന പ്രണയകാലത്തിലെ ഗാനം മാത്രം മതി വിമല രാമൻ എന്ന നടിയെ മലയാളികൾക്ക് ഓർക്കാൻ. മലയാളത്തിൽ ഒരു കാലത്ത് മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സൂപ്പർ താരങ്ങളുടേയും നായികയായിരുന്നു വിമല രാമൻ. ഇപ്പോൾ താരം വിവാഹിതയാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്. സിനിമാ മേഖലയിൽ സജീവമായിട്ടുള്ള ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന വിനയ് റായിയാണ് വരൻ.
തമിഴിൽ ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള വിനയ് അവസാനമായി അഭിനയിച്ച് റിലീസ് ചെയ്ത സിനിമ ശിവകാർത്തികേയന്റെ ഡോക്ടർ ആയിരുന്നു. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് വിനയ് എത്തിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിനയ് ചെയ്ത തമിഴ് സിനിമ കൂടിയായിരുന്നു വിനയ്. വിമലയും വിനയിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹം അടുത്ത് തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയൻ സ്വദേശിയായ വിമല രാമൻ പൊയ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

വിമല ജനിച്ചതും വളർന്നതും ഓസ്ട്രേലിയയിലായിരുന്നു. തെലുങ്ക്, തമിഴ്, മലയാളം സിനിമകളിലാണ് കൂടുതലായും അഭിനയിച്ചത്. 2006ൽ ആണ് വിമലയുടെ പൊയ് സിനിമ റിലീസ് ചെയ്തത്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും പ്രാവീണ്യമുള്ള കലാകാരിയാണ് വിമല രാമൻ. 2004സ്‍ മിസ് ഇന്ത്യ ഓസ്ട്രേലിയ പട്ടവും വിമല നേടിയിരുന്നു. 2007ൽ ആണ് വിമലയുടെ ആദ്യ മലയാള സിനിമ സംഭവിച്ചത്. സുരേഷ് ഗോപിയ്‌ക്കൊപ്പം ടൈം എന്ന ചിത്രത്തിൽ നായികയായി മലയാള സിനിമയിലെത്തി. അതേ വർഷം തന്നെ പ്രണയകാലം എന്ന പ്രണയ ചിത്രത്തിലും വിമല അഭിനയിച്ചു.

സിനിമ യൂത്തിനിടയിൽ ശ്രദ്ധ നേടിയതോടെ വിമലയും മലയാളിക്ക് പരിചിതമുഖമായി. പ്രണയകാലത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. അജ്മൽ ആയിരുന്നു സിനിമയിൽ നായകൻ. പിന്നെ തുടരെ തുടരെ നിരവധി മലയാള സിനിമകളുടെ ഭാഗമാകാൻ വിമലയ്ക്ക് സാധിച്ചു. കോളേജ് കുമാരൻ, നസ്രാണി, കൽക്കത്ത ന്യൂസ്, ചാട്ടം, ഡാം 999, രാമൻ തേടിയ സീതൈ തുടങ്ങി മലയാളം, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഗ്രാൻമയാണ് വിമലയുടെ ഏറ്റവും പുതിയ ചിത്രം. മോഹൻലാലിന്റെ ഒപ്പമാണ് മലയാളത്തിൽ വിമല ഏറ്റവും അവസാനം അഭിനയിച്ച സിനിമ.

ത്രില്ലറായിരുന്ന സിനിമ സംവിധാനം ചെയ്തത് പ്രിയദർശനായിരുന്നു. ഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്ന താരമാണ് വിനയ് റായ്. ജയം കൊണ്ടേൻ, എൻട്രെൻണ്ടും പുന്നഗൈ തുടങ്ങിയ ചിത്രങ്ങളിൽ നായകനായി തമിഴ് സിനിമാ ലോകത്തെ ചോക്ലേറ്റ് ബോയ് ഇമേജും വിനയ്ക്ക് ലഭിച്ചു. മുംബൈയിലാണ് വിനയ് വളർന്നത്. തുപ്പറിവാളൻ എന്ന ചിത്രത്തിലെ വിനയിയുടെ വില്ലൻ കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. സൂര്യ നായകനായ എതിർക്കും തുനിന്തവനാണ് വിനയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ വിനയിയുടെ മറ്റൊരു ചിത്രം. പാണ്ഡിരാജാണ് എതിർക്കും തുനിന്തവന്റെ സംവിധായകൻ.
Recommended Video

ചിത്രത്തിൽ നായിക പ്രിയങ്ക ആയിരുന്നു. വിനയ് വില്ലനായി അഭിനയിച്ച ഡോക്ടറിലും പ്രിയങ്ക തന്നെയായിരുന്നു നായിക. വിനയ് അഭിനയിച്ച സിനിമയിലെ ഗാനങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷകർ മൂളി നടക്കുന്നവയാണ്. ഓ മൈ ഡോഗ് ആണ് ഇനി റിലീസ് ചെയ്യാൻ കാത്തിരിക്കുന്ന സിനിമ. പ്രണയത്തിലായപ്പോൾ മുതലുള്ള തങ്ങളുടെ മനോഹര നിമിഷങ്ങളിലെ ചിത്രങ്ങളും അവധി ആഘോഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ടായിരുന്നു താരങ്ങൾ. ഇരുവരുടേയും വിശേഷങ്ങളെല്ലാം വളരെ വേഗത്തിൽ വൈറലായി മാറാറുമുണ്ട്. ഇരുവരും ഉടൻ വിവാഹിതരാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.


Click it and Unblock the Notifications











