നടിയുടെ കാലില്‍ പിടിച്ചും ഫോട്ടോഷൂട്ട്! വിമല രാമനും കാമുകന്‍ വിനയ് റായിയുടെയും ചിത്രങ്ങൾ വൈറൽ
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരസുന്ദരിയായിരുന്നു വിമല രാമന്‍. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ കഴിവും സൗന്ദര്യവും കൊണ്ട് മികവുറ്റ കഥാപാത്രങ്ങള്‍ ചെയ്യാനും നടിയ്ക്ക് സാധിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയ ജീവിതം അത്രയും സജീവമായി കൊണ്ട് പോവാന്‍ നടിയ്ക്ക് സാധിക്കാറില്ല. എന്നിരുന്നാലും വ്യക്തി ജീവിതം ആഘോഷിക്കുകയാണ് നടിയിപ്പോള്‍. 42 വയസുകാരിയായ നടി ഇനിയും വിവാഹിതയായിട്ടില്ല. എന്നിരുന്നാലും താന്‍ പ്രണയത്തിലാണെന്നും അദ്ദേഹത്തിനൊപ്പമുള്ള ജീവിതത്തെ പറ്റിയുമൊക്കെ വിമല സംസാരിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ ബോയ്ഫ്രണ്ടിനൊപ്പമുള്ള വിമല രാമന്റെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അത്യാവശ്യം ഗ്ലാമര്‍ ലുക്കിലാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. നടി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഒരു ബാറിന് സമാനമായ ബാക്ഗ്രൗണ്ടില്‍ അതീവ ഗ്ലാമറസായി ഇരിക്കുന്ന വിമല രാമനും വിനയ് റായിയും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. വിമലയുടെ കാലില്‍ പിടിച്ചും അല്ലാതെയുമായി വേറിട്ട രീതിയിലുള്ള ചിത്രങ്ങളാണ് നടി പുറത്ത് വിട്ടിരിക്കുന്നത്. ഇരുവരും വളരെ സെക്‌സിയാണെന്നും ഹോട്ട് ഫോട്ടോഷൂട്ടെന്ന് പറഞ്ഞാല്‍ ഇതുപോലെയായിരിക്കും എന്നിങ്ങനെ നിരവധി കമന്റുകളാണ് ഇതിന് താഴെ വരുന്നത്.
മാത്രമല്ല താരങ്ങളുടെ വിവാഹത്തെ കുറിച്ചും ചോദ്യങ്ങള്‍ വരുന്നുണ്ട്. നിലവില്‍ വിനയുടെ കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് നടി. ഉടനെ ചടങ്ങുകളിലൂടെ ഒരു വിവാഹമുണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല. രണ്ട് വര്‍ഷം മുന്‍പാണ് മലയാളികളുടെയും പ്രിയപ്പെട്ട നടി വിമല രാമന്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്ത പുറത്ത് വരുന്നത്.

നടന്‍ വിനയ് റോയ്‌യാണ് വരനെന്നും ഇരുവരും വൈകാതെ വിവാഹിതരാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കുറച്ചു നാളുകളായി ഇവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും വിവാഹത്തെ പറ്റി താരങ്ങള്‍ സംസാരിച്ചിരുന്നില്ല.
'പൊയ്' എന്ന തമിഴ് സിനിമയിലൂടെയാണ് വിമല രാമന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സുരേഷ് ഗോപിയ്‌ക്കൊപ്പം ടൈം എന്ന ചിത്രത്തിലൂടെയാണ് വിമലാ രാമന്‍ മലയാളത്തില്‍ ആദ്യമായി നായികയായി അഭിനയിക്കുന്നത്. പിന്നീട് ചെറുതും വലുതുമായി നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര താരങ്ങളുടെയൊക്കെ നായികയായി വന്നു.
നടന്‍ അജ്മല്‍ അമീറിനൊപ്പം അഭിനയിച്ച പ്രണയകാലം എന്ന ചിത്രവും അതിലെ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത' ഒപ്പ'ത്തിലാണ് വിമല രാമന്‍ ഏറ്റവും ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചത്. ഓസ്‌ട്രേലിയയില്‍ സിഡ്‌നിയിലാണ് വിമലാ രാമന്‍ ജനിച്ചതും വളര്‍ന്നതും.


Click it and Unblock the Notifications











