അമ്മയെ മുടിയില്‍ തൊടിപ്പിക്കരുത്, അധ്യാപകരെ കൊണ്ട് മേക്കപ്പ് ഇടുപ്പിക്കരുതെന്നും വിന്‍സി അലേഷ്യസ്
റിയാലിറ്റി ഷോയിലൂടെ സംവിധായകന്‍ ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച പുതുമുഖ നടിയാണ് വിന്‍സി അലോഷ്യസ്. മഴവില്‍ മനോരമയില്‍ നടത്തിയ നായിക നായകന്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധേയായ വിന്‍സി ഇപ്പോള്‍ കേരളത്തിലെ ശ്രദ്ധേയ നടിമാരില്‍ ഒരാളാണ്. വിന്‍സിയിപ്പോള്‍ സിനിമയിലും നായികയായി അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍.

അതിനിടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിന്‍സി പങ്കുവെച്ച രസകരമായൊരു ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്. വിന്‍സിയുടെ കുട്ടിക്കാലത്തെ മൂന്ന് ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. അതിനൊപ്പം മൂന്ന് ഗോള്‍ഡന്‍ റൂള്‍സും നടി കുറിച്ചിരിക്കുകയാണ്. ഫോട്ടോ എടുക്കുമ്പോള്‍ എല്ലായിപ്പോഴും മുന്‍വരിയില്‍ ഒന്നാം സ്ഥാനത്ത് തന്നെ നില്‍ക്കണം. ക്യാമറയില്‍ തന്നെയായിരിക്കണം നമ്മുടെ നോട്ടം. ആ സമയത്ത് മറ്റുള്ള കുട്ടികള്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കാന്‍ പോവരുത് എന്നതാണ് വിന്‍സി പറയുന്ന ഒന്നാമത്തെ റൂള്‍.
രണ്ടാമത്ത കാര്യം ഒരു കാരണവശാലും നമ്മുടെ അധ്യാപകരുടെ അടുത്ത് മേക്കപ്പ് ഇട്ട് തരാന്‍ പോയി നില്‍ക്കരുത്. എന്നെ വിശ്വസിക്കു. അല്ലെങ്കില്‍ ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്നും വിന്‍സി പറയുന്നു. ഒരിക്കലും അമ്മമാരെ കൊണ്ട് നിങ്ങളുടെ മുടിയില്‍ തൊടാന്‍ സമ്മതിക്കരുത്. കാരണം എണ്ണ തേച്ച് പിടിപ്പിച്ച് അമ്മമാര്‍ നിങ്ങളുടെ ചുരുണ്ട മുടി സ്‌ട്രൈയിറ്റ് ആക്കി കളയും. ഓ ദൈവമേ അവരെ കൊണ്ട് ഇനി ഒരിക്കലും അങ്ങനെ ചെയ്യിപ്പിക്കല്ലേ എന്നും വിന്‍സിയുടെ നിയമങ്ങളില്‍ പറയുന്നു.


Click it and Unblock the Notifications