പ്രണയങ്ങളുണ്ട് പക്ഷേ അത് ഒരാളോട് മാത്രമുള്ള പ്രണയമില്ല; ആര്‍ക്കും അറിയാത്തൊരു വിന്‍സിയുണ്ടെന്ന് നടി

റിയാലിറ്റി ഷോ യിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് നായികയായി മാറിയ നടിയാണ് വിന്‍സി അലോഷ്യസ്. സിനിമയിലെ പുതുമുഖങ്ങളെ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ റിയാലിറ്റി ഷോ യിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു വിന്‍സി. പിന്നീട് വെബ് സീരിസുകളിലും അവിടുന്ന് സിനിമയിലേക്കും വിന്‍സിയെത്തി. വികൃതി എന്ന ചിത്രത്തിലൂടെയാണ് വിന്‍സി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. നിവിന്‍ പോളിയുടെ ഒടിടി റിലീസ് ആയ കനകം കാമിനി കലഹം എന്ന ചിത്രത്തിലും ഏറ്റവും ഒടുവില്‍ ഭീമന്റെ വഴി എന്ന സിനിമകളിലൂടെ മികവുറ്റ പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഇപ്പോഴിതാ ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലൂടെ തൻ്റെ സിനിമാ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ വിൻസി തുറന്ന് സംസാരിക്കുകയാണ്.

ആര്‍ക്കിടെക്ചര്‍ ആണ് വിന്‍സി പഠിച്ചത്. എന്നാലും അവിടേക്ക് ഒരു മടങ്ങി പോക്ക് ഉണ്ടാവില്ല. സിനിമ ഉപേക്ഷിച്ച് മറ്റൊരു മേഖലയിലേക്ക് പോകുമോ എന്ന കാര്യമൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് നടി വ്യക്തമാക്കുന്നത്. എന്തായാലും മുപ്പത്തിയഞ്ച് വയസ് വരെ സിനിമയുമായി മുന്നോട്ട് പോകാം എന്ന രീതിയിലാണ് കാണുന്നത്. അഭിനയം കഴിഞ്ഞിട്ട് പിന്നെ എന്താണെന്ന ചോദ്യം ഇപ്പോള്‍ തനിക്കില്ല. സിനിമയില്‍ വരാന്‍ വേണ്ടിയാണ് റിയാലിറ്റി ഷോ യില്‍ പങ്കെടുത്തത്. വീട്ടില്‍ പറയാതെയാണ് അതിന്റെ ഓഡിഷന് പങ്കെടുത്തത്. ആദ്യ പെര്‍ഫോമന്‍സ് ചെയ്യുമ്പോള്‍ പോലും വീട്ടില്‍ അറിയിച്ചില്ല. അങ്ങനൊരു തീരുമാനം എടുത്തത് പോലും സിനിമയില്‍ വരും എന്നുള്ള ആത്മവിശ്വാസം കൊണ്ടായിരുന്നു.

vincy-aloshious

അതേ സമയം മഞ്ജു വാര്യരുടെ കൂടെ ഒരുമിച്ച് അഭിനയിച്ചതിനെ കുറിച്ചും വിന്‍സി പറയുന്നു. പരസ്യ ചിത്രത്തിലായിരുന്നു മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത്. എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ആളാണ് മഞ്ജു ചേച്ചി. എല്ലാവരെയും ബഹുമാനികകും. അഭിനയിക്കുമ്പോള്‍ സംവിധായകന്റെയും ഒപ്പം ഉള്ളവരുടെയും നിര്‍ദ്ദേശം ഉള്‍കൊള്ളാനും അത് തിരികെ നല്‍കാനും ആത്മാര്‍ഥമായ ശ്രമം നടത്തുന്നു. സംവിധായകന്‍ ഇന്നത് ചെയ്യണമെന്ന് പറയുമ്പോള്‍ അതിന്റെ ആവശ്യം ഉണ്ടോയെന്ന് മറുചോദ്യം ചോദിക്കുന്നവരെ കണ്ടിട്ടുണ്ട്. സംവിധായകനെ മാനിക്കുകയും എത്ര റീടേക്കുകള്‍ വരെ പോകാനും കുറേ കൂടി ഭംഗിയാക്കാനും മഞ്ജു ചേച്ചി മനസ് കാണിക്കാറുണ്ട്. പുതിയ ആളുകള്‍ക്ക് അതൊരു നല്ല പാടമാണ്. ഇനി മഞ്ജു ചേച്ചിയ്‌ക്കൊപ്പം ഒരു സിനിമ സംഭവിക്കട്ടേ എന്നും വിന്‍സി ആഗ്രഹം പ്രകടിപ്പിക്കുന്നു.

ബേസിക്കലി ഹ്യൂമന്‍സ് ആര്‍ പോളിഗമിസ്റ്റ് എന്ന് കനകം കാമിനി കലഹത്തില്‍ പറയുന്നത് പോലത്തെ സ്വഭാവമാണ് എനിക്ക് കിട്ടിയിട്ടുള്ളത്. പ്രണയമുണ്ട്, പ്രണയങ്ങളുണ്ട്. ഒരാളോട് മാത്രമുള്ള പ്രണയമില്ല. ഞാനൊരു പോളിഗമിസ്റ്റാണ്. ആര്‍ക്കും അറിയാത്തൊരു വിന്‍സി അലോഷ്യസുണ്ട്. അത് വെളിപ്പെടുത്തിയാല്‍ എല്ലാവര്‍ക്കും അറിയാവുന്ന വിന്‍സിയായി മാറും. അപ്പച്ചനോ അമ്മച്ചിയോ എന്നെ അടുത്തറിയുന്നവര്‍ക്ക് പോലും അറിയാത്ത ഒരു വിന്‍സി എന്റെ ഉള്ളിലുണ്ട്. അത് ഞാന്‍ മാത്രം അറിഞ്ഞാല്‍ മതി എന്നത് എന്റെ വാശിയാണെന്നാണ് വിന്‍സി പറയുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X