'മാളവികയുടേയും തേജസിന്റേയും കാര്യത്തിൽ ഒരു ക്ലൂവും ഉണ്ടായിരുന്നില്ല, ഞങ്ങൾ എല്ലാവരും ഷോക്കായി'; വിൻസി

നായികാ നായകൻ എന്ന റിലായിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മാളവിക കൃഷ്ണദാസ്. ലാൽ ജോസ് ചിത്രമായ തട്ടിൻപുറത്ത് അച്ചുതനിലും മാളവിക അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

റീല്‍സ് വീഡിയോകളും ചിത്രങ്ങളുമൊക്കെ മാളവിക പങ്കുവയ്ക്കാറുണ്ട്. മികച്ചൊരു നര്‍ത്തിക കൂടിയായ മാളവിക ഇപ്പോള്‍ എഷ്യാനെറ്റിലെ ഡാന്‍സിങ് സ്റ്റാര്‍സ് എന്ന പരിപാടിയിലെ മിന്നും താരമാണ്. തന്റെ യൂട്യൂബ് ചാനലിലൂടേയും ആരാധകര്‍ക്ക് മുന്നിലെത്താറുണ്ട് മാളവിക.

Vincy Aloshious, Vincy Aloshious Malavika Krishnadas, Malavika Krishnadas news, Malavika Krishnadas wedding, Vincy Aloshious  news, മാളവിക കൃഷ്ണദാസ്, മാളവിക കൃഷ്ണദാസ് തേജസ്, മാളവിക കൃഷ്ണദാസ് വിൻസി അലോഷ്യസ്, വിൻസി അലോഷ്യസ് വാർത്തകൾ

അടുത്തിടെയാണ് താരം വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത വന്നത്. നായികാ നായകൻ റിയാലിറ്റി ഷോയിൽ മാളവികയ്ക്കൊപ്പം മത്സരിച്ചിരുന്ന തേജസിനെയാണ് മാളവിക വിവാഹം ചെയ്യാൻ പോകുന്നത്. ഇക്കാര്യം ഒരു യുട്യൂബ് വീഡിയോയിലൂടെയാണ് മാളവിക വെളിപ്പെടുത്തിയത്. അന്ന് എല്ലാവരും അക്ഷരാർഥത്തിൽ ഞെട്ടിയിരുന്നു. ‌

ഇപ്പോഴിത മാളവിക-തേജസ് പ്രണയത്തെ കുറിച്ച് തങ്ങൾക്കൊരു അറിവുമില്ലായിരുന്നുവെന്ന് പറയുകയാണ് മാളവികയുടേയും തേജസിന്റേയും ഒപ്പം റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്ന നടി വിൻസി അലോഷ്യസ്.

'മാളവികയുടേയും തേജസിന്റേയും കാര്യത്തിൽ ഒരു ക്ലൂവും ഉണ്ടായിരുന്നില്ല. ആഡിസ് വിളിച്ചാണ് എന്നോട് മാളവികയിട്ട പുതിയ വീഡിയോയുടെ കാര്യം പറഞ്ഞത്. നായിക നായകൻ ​ഗ്രൂപ്പിൽ ആ വീ‍ഡിയോ ഷെയർ ചെയ്ത് വന്നിരുന്നു. അങ്ങനെയാണ് ഞാൻ ​ഗ്രൂപ്പിൽ നോക്കി വീഡിയോ കണ്ടത്.'

'എല്ലാവരും ആദ്യം കരുതിയിരുന്നത് ഞാനും ആഡിസും കല്യാണം കഴിക്കുമെന്നാണ്. അങ്ങനെ ആളുകൾ കരുതാൻ കാരണം ഷോയ്ക്ക് വേണ്ടി പേർഫോം ചെയ്തപ്പോഴുള്ള കെമിസ്ട്രിയാണ്. പക്ഷെ തേജസും മാളവികയും അധികം പെയറായി പെർഫോം ചെയ്തിട്ടില്ല.'

'അതുകൊണ്ട് അങ്ങനെ ഒരു ചിന്തയുണ്ടായിരുന്നില്ല. ഇവർ വിവാഹിതരാകാൻ പോകുന്നുവെന്ന് കേട്ടപ്പോൾ‌ ‍ഞങ്ങൾ എല്ലാവരും ഷോക്കായി. അവർ തമ്മിൽ നായികാനായകൻ സമയത്ത് പ്രണയമില്ലായിരുന്നു.'

'അതുകൊണ്ട് തന്നെ കാര്യങ്ങൾ എങ്ങനെ പെട്ടന്ന് ഈ ലെവലിലേക്ക് എത്തി എന്നത് ഞങ്ങൾക്കും വിശ്വസിക്കാൻ പറ്റിയില്ല. ഷോക്കായി പോയി. പക്ഷെ വാർത്ത ഞങ്ങളെ ഹാപ്പിയാക്കി. നായിക നായകൻ ഫാമിലിയിലെ രണ്ടുപേരാണല്ലോ ഒന്നിക്കാൻ പോകുന്നത്' വിൻസി പറഞ്ഞു.

'പ്രണയ വിവാഹമല്ലെന്ന് പറഞ്ഞ് പറഞ്ഞ് മടുത്തു. പക്ഷെ ആരും വിശ്വസിക്കുന്നില്ല. നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഇത് അറേഞ്ച്ഡ് മാര്യേജാണ്. പക്ഷെ അറേഞ്ച്ഡ് ആണെങ്കിലും അവിടെയൊരു സ്‌നേഹം വേണമല്ലോ. തേജസേട്ടന്റെ സഹോദരിയാണ് മാളുവിനെ നോക്കിയാലോയെന്ന് ചോദിക്കുന്നത്.'

'അവിടെ നിന്നുമാണ് തുടക്കം. പ്രൊപ്പോസല്‍ എന്നോട് പറഞ്ഞപ്പോള്‍ ആദ്യം വേണോയെന്ന് തോന്നി. അന്നെനിക്ക് 21 വയസേയുള്ളൂ. കല്യാണമൊന്നും ചിന്തിക്കാത്ത പ്രായത്തിലാണ്. എന്തായാലും എന്റെ വീട്ടില്‍ അറേഞ്ച്ഡ് മാര്യേജേ സമ്മതിക്കുകയുള്ളൂ.'

Vincy Aloshious, Vincy Aloshious Malavika Krishnadas, Malavika Krishnadas news, Malavika Krishnadas wedding, Vincy Aloshious  news, മാളവിക കൃഷ്ണദാസ്, മാളവിക കൃഷ്ണദാസ് തേജസ്, മാളവിക കൃഷ്ണദാസ് വിൻസി അലോഷ്യസ്, വിൻസി അലോഷ്യസ് വാർത്തകൾ

'പ്രണയ വിവാഹം ആണെങ്കിലും ജാതകമൊക്കെ ചേരണം. പ്രണയിക്കുമ്പോള്‍ ജാതകം തരാന്‍ പറയാന്‍ പറ്റില്ലല്ലോ. വീട്ടുകാരുടെ സന്തോഷം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ആദ്യം വേണ്ട എന്നാണ് കരുതിയത്. അമ്മയോട് ചോദിച്ചു എന്തായാലും എന്നെ കെട്ടിച്ച് വിടുമല്ലോ എങ്കില്‍ ഇതൊന്ന് നോക്കിക്കോളൂ എനിക്ക് അറിയാവുന്ന ആളാണെന്ന് പറഞ്ഞു.'

'അങ്ങനെ അവര്‍ ഇടപെട്ടു. ജാതകമൊക്കെ ഓക്കെയായിരുന്നു. പിന്നെ ഞങ്ങള്‍ സംസാരിക്കുകയും സെറ്റാവുകയും ചെയ്തു' എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് സംസാരിക്കവെ മാളവിക പറഞ്ഞത്.

വിൻസി ഇപ്പോൾ അഭിനയവും മറ്റുമായി പൂർണമായും സിനിമയിലേക്ക് ഇറങ്ങി കഴിഞ്ഞു. രേഖയാണ് റിലീസിന് തയ്യാറെടുക്കുന്ന വിൻസിയുടെ ഏറ്റവും പുതിയ സിനിമ. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഒരേ സമയം ഹ്യൂമറും റൊമാന്‍സും സസ്‌പെന്‍സും നിറഞ്ഞ കഥാപാത്രത്തെയാണ് രേഖയില്‍ താരം അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. വികൃതി, ഭീമന്റെ വഴി, കനകം കാമിനി കലഹം, സോളമന്റെ തേനീച്ചകള്‍, വൈറ്റ് ആള്‍ട്ടോ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X