'ദേഹോപദ്രവം ചെയ്യുമ്പോള്‍ ശരിക്കും പേടിച്ചു വിറച്ചു, കൈയ്യിലെ പാട് കാണിച്ചാല്‍ മുഖം വാടി തളരും', വിന്ദുജ
മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരനായിരുന്ന നടന്‍ മേഘനാഥന്റെ അപ്രതീക്ഷിതമായ വേര്‍പാട് ഉണ്ടായതിന്റെ വേദനയിലാണ് സിനിമാലോകം. പ്രമുഖ നടന്‍ ബാലന്‍ കെ നായരുടെ മകന്‍ എന്നതിലുപരി മലയാളത്തില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ മേഘനാഥന് സാധിച്ചിരുന്നു.
സിനിമയില്‍ കൂടുതലും വില്ലന്‍ കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിരുന്നതെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ സാധുവായ മനുഷ്യനായിരുന്നു മേഘനാഥന്‍. അദ്ദേഹത്തിന്റെ വേര്‍പാടിനെ കുറിച്ച് പറഞ്ഞെത്തുന്ന സഹപ്രവര്‍ത്തകരെല്ലാം ഒരുപോലെ പറയുന്നതും നടന്റെ ഈ സ്വഭാവ സവിശേഷതയെ കുറിച്ചാണ്.

മേഘനാഥനെ അനുസ്മരിച്ച് കൊണ്ടാണ് നടി വിന്ദുജ മേനോനും എത്തിയിരിക്കുന്നത്. ദേഹോദ്രവം ഏല്‍പ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തതിന് ശേഷമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്നും അഭ്രപാളികളില്‍ ചെയ്തുവെച്ച കഥാപാത്രങ്ങളിലൂടെ വെറുപ്പ് സമ്പാദിച്ചെങ്കിലും അദ്ദേഹം പാവം പിടിച്ച ഒരു സ്‌നേഹനിധിയായിരുന്നു എന്നാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറുപ്പില്‍ വിന്ദുജ സൂചിപ്പിച്ചത്.
'കൈയില്‍ മുറുക്കിപിടിച്ചു ദേഹോപദ്രവം ചെയ്യുമ്പോള്‍ ശരിക്കും പേടിച്ചു വിറച്ചു. പക്ഷേ കൈയിലെ നീലിച്ച പാടുകള്‍ കാണിച്ചു ഇതു കണ്ടോ എന്ന് ചോദിച്ചാല്‍ ആ മുഖം വാടിത്തളരുന്നത് മഞ്ജുധര്‍മ്മന്‍ സംവിധാനം ചെയ്ത 'കഥപറയുമ്പോള്‍' അഭിനയിച്ചപ്പോള്‍ ഒട്ടനവധി തവണ നേരിട്ടറിഞ്ഞു.
അഭ്രപാളികളില്‍ ചെയ്തുവച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും വെറുപ്പ് സമ്പാദിച്ച ഈ നിറവ് ജീവിതത്തില്‍ പാവം പിടിച്ച ഒരു സ്‌നേഹനിധി. സുരാസു മെമ്മോറിയല്‍ അവാര്‍ഡ് ഞങ്ങള്‍ നേടിയപ്പോഴും ഞാന്‍ പറഞ്ഞു എന്നെ ഉപദ്രവിച്ചതിനുള്ള അവാര്‍ഡാണെന്ന്. അവസാനം 'അമ്മ' മീറ്റിംഗിന് കണ്ണുമ്പോള്‍ പോലും ഹൃദ്യമായ കുശലാന്വേഷണം. സ്റ്റേ ഇന്‍ പീസ്, മിസ് യു മേഘനാഥന്‍ ചേട്ടാ...' എന്നുമാണ് വിന്ദുജ എഴുതിയിരിക്കുന്നത്.

അതേ സമയം മേഘനാഥനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പറഞ്ഞും ഒരുമിച്ച് വര്‍ക്ക് ചെയ്ത അനുഭവങ്ങള്‍ പങ്കുവെച്ചും മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സിനിമയിലെ സഹപ്രവര്‍ത്തകരായ താരങ്ങളും എത്തിയിരുന്നു. 'പ്രിയപ്പെട്ട മേഘനാഥന്‍ നമ്മോടു വിടപറഞ്ഞു. ചെയ്ത വേഷങ്ങളില്‍ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥന്‍ പഞ്ചാഗ്‌നി, ചെങ്കോല്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍.' എന്നാണ് മോഹന്‍ലാല്‍ എഴുതിയത്.
'മലയാള സിനിമയില്‍ നമ്മളെല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു നടനായിരുന്നു ബാലന്‍ കെ നായര്‍ ചേട്ടന്‍. എന്റെ നാട്ടുകാരനും കൂടിയാണ്. കോഴിക്കോട്ടുകാരെ വ്യക്തിപരമായി കുടുംബപരമായി എല്ലാം അടുപ്പമുള്ളതായിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ നമ്മളെ വിട്ടു പിരിഞ്ഞു. ചേട്ടന്റെ ആത്മാവിന് നിത്യശാന്തി കൊടുക്കണമേ...' തെസ്‌നി ഖാന്‍ പറയുന്നു.
'ഒരുപാട് നന്മകള്‍ ഉള്ള ഒരു പാവം മനുഷ്യന്‍. ഒരുപാട് വേദനയോടെ മേഘനാഥന് വിട. ഒരുപാട് നന്മകള്‍ ഉള്ള ഒരു പാവം മനുഷ്യന്‍. ഇത്ര മുന്നേ, വിശ്വസിക്കാന്‍ കഴിയുന്നില്ല. മോളുടെ വിവാഹം കഴിഞ്ഞും എന്നോട് സംസാരിച്ചിരുന്നു. ഒരുപാട് സന്തോഷത്തോടെ. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും മോള്‍ക്ക് ഉണ്ടാവണം എന്ന് പറഞ്ഞിരുന്നു. വേദനയോടെ വിട സഹോദരാ'... എന്നാണ് ബീന ആന്റണി കുറിച്ചത്.


Click it and Unblock the Notifications











