For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാധികയോട് മാത്രമേ സ്നേഹമുള്ളൂ എന്നാണ് പറയാറ്; ഞങ്ങൾ ഇടയ്ക്ക് പിണങ്ങും; വിന്ദുജ

  |

  പവിത്രം എന്ന സിനിമയിലൂടെ ജനപ്രിയ ആയി മാറി താരമാണ് വിന്ദുജ. സിനിമകളിൽ നിന്ന് നടി വിട്ടു നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി. എന്നാൽ പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രത്തിലൂടെ ഇന്നും പ്രേക്ഷക മനസ്സിൽ വിന്ദുജ നിലനിൽക്കുന്നു. മോഹൻലാൽ, ശോഭന, കെപിഎസി ലളിത, ശ്രീനിവാസൻ, തിലകൻ,ശ്രീവിദ്യ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ സ്വാധീനം അത്രയും വലുതായിരുന്നു.

  പവിത്രത്തിന് ശേഷം ഒരുപാട് സിനിമകളിൽ അഭിനയിച്ചെങ്കിലും വിന്ദുജ മലയാളികൾക്ക് ഇന്നും ചേട്ടച്ഛന്റെ മീനാക്ഷി ആണ്. സിനിമകളിൽ നിന്ന് മാറി നിൽക്കുന്ന നടി നൃത്തത്തിലാണ് പിന്നീട് കൂടുതലും ശ്രദ്ധ നൽകിയത്.

  Also Read: മോഹന്‍ലാല്‍ നാണം കുണുങ്ങി, മിംഗിള്‍ ചെയ്യില്ല; കുട്ടിയായിരിക്കെ അമ്മ കൊണ്ടു വന്ന പ്രണവ് ചെയ്തത്!

  പ്രിയദർശന്റെ സംവിധാനത്തിൽ പിറന്ന ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ എന്ന സിനിമയിൽ ബാലതാരം ആയാണ് വിന്ദുജയുടെ തുടക്കം. 1997 ൽ റാഫി മെക്കാർട്ടിൻ ഒരുക്കിയ സൂപ്പർമാൻ എന്ന സിനിമയ്ക്ക് ശേഷമാണ് വിന്ദുജ അഭിനയ രം​ഗം വിടുന്നത്.

  പിന്നീട് 2016 ൽ നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും അതിന് ശേഷം വിന്ദുജയെ സിനിമകളിൽ കണ്ടിട്ടില്ല. ഇപ്പോഴിതാ മമ്മൂട്ടിയെയും സുരേഷ് ​ഗോപിയെയും കുറിച്ച് വിന്ദുജ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

  Also Read: 'ഒന്നര വയസ്സിൽ വിനീത് പാടി തുടങ്ങി; അച്ഛൻ ശത്രു ആകാൻ പാടില്ലല്ലോ എന്ന് കരുതിയാണ് അന്ന് പാടാൻ സമ്മതിച്ചത്'

  'സുരേഷേട്ടൻ എന്റെ അയൽക്കാരൻ ആണ്. എപ്പോഴും ഒരു വല്യേട്ടന്റെ സ്ഥാനം ആണ്. ഞങ്ങൾ വഴക്ക് കൂടും. പിണങ്ങും. അടുത്ത ദിവസം പിന്നെയും സ്നേഹം ആവും. സുരേഷേട്ടൻ പറയുന്നത് എനിക്ക് രാധിക ചേച്ചിയോട് മാത്രമേ സ്നേഹം ഉള്ളൂ എന്നാണ്. ഞാൻ പറഞ്ഞു അതെ'

  'എനിക്ക് രാധിക ചേച്ചിയെ ആണ് ആദ്യം അറിയാവുന്നത്. രാധിക ചേച്ചി കഴിഞ്ഞിട്ടേ ഉള്ളൂ. മമ്മൂക്കയെയുൾപ്പെടെ സിനിമയേക്കാൾ ഉപരി ഞാൻ ബഹുമാനിക്കുന്നത്, ജീവിതത്തിൽ എന്തെങ്കിലും ഒരു വിഷമഘട്ടത്തിൽ വളരെ പോസിറ്റീവ് എനർജി തരുന്നവരാണ്'

  'പണ്ടൊക്കെ മമ്മൂക്കയോട് സംസാരിക്കാൻ പേടി ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമയെ ചെയ്തിട്ടുള്ളൂ. എന്തെങ്കിലും കാര്യം ചോദിച്ചാൽ അതിങ്ങനെ ചെയ്യൂ എന്ന് പറഞ്ഞ് തരാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ട്,' വിന്ദുജ പറഞ്ഞതിങ്ങനെ. സീ മലയാളം ന്യൂസിനോടാണ് പ്രതികരണം.

  മോഹൻലാൽ തനിക്ക് ചേട്ടച്ഛനെ പോലെ തന്നെ ആണെന്നും വിന്ദുജ നേരത്തെ വ്യക്തമാക്കിയിരുന്നു. നേരിൽ കാണുമ്പോഴും ഫോണിൽ സംസാരിക്കുമ്പോഴും ചേട്ടച്ഛൻ എന്ന് തന്നെയാണ് വിളിക്കാറുള്ളത്. ഇന്ന് നേരിൽ കാണുന്നവർക്കെല്ലാം പവിത്രത്തിലെ മീനാക്ഷി തന്നെയാണ് താനെന്നും വിന്ദുജ പറഞ്ഞിരുന്നു.

  അഭിനയ രം​ഗത്ത് സജീവമല്ലാത്തതിനെക്കുറിച്ചും വിന്ദുജ സംസാരിച്ചു. സിനിമയുടെ കഥകൾ കേൾക്കുന്നുണ്ട്. നല്ല സിനിമയ്ക്കായി കാത്തിരിക്കുകയാണ്. എനിക്ക് വേണ്ടി സിനിമ ചെയ്യണം എന്നല്ല, പക്ഷെ മോഹിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കണമെന്നാണ് ആ​ഗ്രഹമെന്നും വിന്ദുജ വ്യക്തമാക്കി. ഭർത്താവിനും മകൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് വിന്ദുജ ഇപ്പോൾ.

  പി ബാലചന്ദ്രൻ തിരക്കഥ എഴുതി, ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത സിനിമ ആയിരുന്നു പവിത്രം. ഈ സിനിമ റിലീസ് ചെയ്തിട്ട് 28 വർഷങ്ങൾ പിന്നിട്ടു. മോഹൻലാലിന്റെ അവിസ്മരണീയ പ്രകടനം ആയിരുന്നു പവിത്ര സിനിമയിൽ കണ്ടത്. ചേട്ടനും അനിയത്തിയും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥയായിരുന്നു ഇത്.

  Read more about: suresh gopi
  English summary
  Actress Vinduja Open Up About Her Bond With Suresh Gopi; Says He is Like Her Brother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X