ഷാരൂഖ് ഖാന്റെ പെങ്ങളാണോ? ടെററിസ്റ്റ് ആണോ?, നോ... ആര്‍ടിസ്റ്റ്; തെസ്‌നി ഖാനെ പറ്റിച്ചു: വിനീത് കുമാര്‍

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ നടനാണ് വിനീത് കുമാര്‍. പിന്നീട് മുദ്ര, പടിപ്പുര തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ട വിനീത് ദശരഥത്തിലെയും ഭരതത്തിലെയും കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് വിനീത് കുമാര്‍. അഭിമുഖത്തിനിടെ നടി പൊന്നമ്മ ബാബുവും വിനീത് കുമാറിനൊപ്പം പങ്കുചേരുന്നുണ്ട്. പരിപാടിയുടെ അവതാരക കൂടിയായ രമ്യയടക്കം മുമ്പ് പോയ ഒരു അമേരിക്കന്‍ ട്രിപ്പിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ തെസ്‌നി ഖാനെ വിനീത് കുമാര്‍ പറ്റിച്ച കഥ പറഞ്ഞിരുന്നു. വിനീതിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്.

thesni

അമേരിക്കയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷോ ചെയ്തതിന്റെ ഓര്‍മ പങ്കുവെക്കുകയാണ് വിനീത് കുമാര്‍. പരിപാടിയില്‍ രമ്യ നിഖില്‍, പൊന്നമ്മ ബാബു, തെസ്‌നി ഖാന്‍, വിനീത് കുമാര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ഉണ്ടായിരുന്നു. അന്ന് ഫ്‌ളൈറ്റില്‍ 14 മണിക്കൂര്‍ ഉണ്ടായിരുന്നു. ഈ സമയം നമ്മള്‍ എന്തൊക്കെ ചെയ്താലും സമയം ബാക്കിയാണ്. അങ്ങനെയിരിക്കുമ്പോഴാണ് മുന്നില്‍ സംസാരിച്ചു കൊണ്ടിരിന്ന തെസ്‌നി ഖാനെ പ്രാങ്ക് ചെയ്തതെന്ന് വിനീത് ഓര്‍ത്തെടുക്കുന്നു.

വിമാനത്തില്‍ സീറ്റില്‍ നിന്ന് അടുത്ത സീറ്റിലേക്ക് വിളിച്ച് സംസാരിക്കാം. ആദ്യം ഇത് അറിയില്ലായിരുന്നു. ആരെ വിളിച്ച് പറ്റിക്കുമെന്ന് നോക്കിയപ്പോഴാണ് തെസ്‌നി ചേച്ചി പൊന്നമ്മ ചേച്ചിയോട് സംസാരിക്കുന്നത് കാണുന്നത്. ബാക്കി എല്ലാവരും ഉറങ്ങുകയാണ്. ഈ സമയം തെസ്‌നി ചേച്ചി മാത്രമാണ് ഇരുന്ന് സംസാരിക്കുന്നത്. ഉറക്കെയാണ് ചേച്ചി സംസാരിക്കുന്നത്.

അങ്ങനെ തെസ്‌നി ഖാനെ ഞാന്‍ വിളിച്ചു. ഈ ഫോണിന്റെ റെഡ് ലൈറ്റ് ഇങ്ങനെ മിന്നുകയെ ചെയ്യുകയുള്ളു. ശബ്ദമുണ്ടാക്കില്ല. അങ്ങനെ തെസ്‌നിഖാനെ വിളിച്ച് ഇംഗ്ലീഷില്‍ ഞാന്‍ ക്യാപ്റ്റന്‍ ആണ്. ഇത് തെസ്‌നി ഖാന്‍ അല്ലേ എന്ന് ചോദിച്ചു. അതേ എന്ന് മറുപടി വന്നു. ഷാരൂഖ് ഖാന്റെ പെങ്ങള്‍ ആണോ എന്ന് ചോദിച്ചു. നോ എന്ന് പറഞ്ഞു. പിന്നെ ചോദിച്ചു, നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത് ? ഇനി ശബ്ദമുണ്ടിക്കിയാല്‍ നിങ്ങള്‍ക്കെതിരെ പരാതി കൊടുക്കും എന്നൊക്കെ പറഞ്ഞ് ഞാന്‍ കത്തി കയറുകയാണ്.

തെസ്‌നി ഖാന്‍ ഈ സമയത്തൊക്കെ മിണ്ടാതെ ഇരിക്കുകയാണ്. അത് കഴിഞ്ഞ് നിങ്ങള്‍ ടെററിസ്റ്റ് ആണോ എന്ന് ചോദിച്ചു. അല്ല ആര്‍ടിസ്റ്റാണെന്ന് തെസ്‌നി ഖാന്റെ മറുപടി. അങ്ങനെ മിണ്ടാതിരിക്കാന്‍ പറഞ്ഞു കോള്‍ കട്ട് ചെയ്തു. അത് കഴിഞ്ഞ് എന്താണ് സംഭവിച്ചതെന്ന് പിന്നെ പൊന്നമ്മ ചേച്ചിയാണ് തന്നോട് പറയുന്നതെന്നും വിനീത് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊന്നമ്മ ബാബു പറയുന്നതിങ്ങനെ; തെസ്‌നിയുടെ മുഖം ഒക്കെ വല്ലാതെ മാറി. അയ്യോ എന്നൊക്കെയുള്ള ആക്ഷന്‍ ഒക്കെ കാണിക്കുന്നുണ്ട്. എയര്‍പോര്‍ട്ടിലിറങ്ങിയാല്‍ എന്നെ പിടിക്കും എന്നാണ് തെസ്‌നി ഖാന്‍ പറയുന്നത്. ഒരു കാര്യം ചെയ്യാം നമുക്ക് ഒന്നും മിണ്ടാതെ കിടന്നുറങ്ങാം എന്ന് പറഞ്ഞ് തെസ്‌നി ഖാന്‍ കിടന്നു എന്നുമാണ് പൊന്നമ്മ ബാബു പറഞ്ഞത്.

അവിടെ എത്തുന്നത് വരെ തെസ്‌നി മിണ്ടിയിട്ടില്ലെന്ന് വിനീത് പറയുന്നു. തെസ്‌നി ഖാനോട് ഇത് പറയാന്‍ ഞാന്‍ പോയി. ഫ്‌ളൈറ്റില്‍ നിന്ന് കോള്‍ വന്നിരുന്നല്ലേ എന്ന് ചോദിക്കുമ്പോഴേക്ക് പൈലറ്റ് സ്യൂട്ട് കേസുമായി പോകുന്നുണ്ട്. ഇത് കണ്ടപ്പോള്‍ ഇയാളായിരിക്കുമോ ടാ എന്നാണ് തെസ്‌നി ചോദിക്കുന്നത്.

thesni

ഇപ്പോള്‍ എന്റെ സിനിമയില്‍ അഭിനയിച്ച ഷൈജു അന്ന് ഒപ്പമുണ്ടായിരുന്നു. ഈ ഷൈജുവാണ് വിൡച്ച് പറ്റിച്ചതെന്നാണ് തെസ്‌നി കരുതിയത്. അപ്പോഴും ഞാനാണ് പറ്റിച്ചതെന്ന് പറയാനൊത്തില്ല. അങ്ങനെ അങ്ങനെ ഷോ തീരുന്നതിന്റെ മുമ്പ് ഞങ്ങള്‍ ഒരു ടൂര്‍ പോയി. ഈ സമയത്ത് എല്ലാവരും കയറി, തെസ്‌നി എന്റെ മുന്നില്‍ ഇരിക്കുന്നുണ്ടായിരുന്നു. സ്‌പോണ്‍സര്‍ വ്ന്നിട്ട് എല്ലാവരും കയറിയോ എന്ന് ചോദിച്ചു.

ഈ സമയം ഞാന്‍ ഇംഗ്ലീഷില്‍ പുറത്താരെങ്കിലും ഉണ്ടെങ്കില്‍ വരണം എന്ന് പറഞ്ഞു. ഇത് കേട്ടപ്പോഴാണ് തെസ്‌നി തിരിഞ്ഞ് നോക്കുന്നത്. അന്ന് കേട്ട അതേ ശബ്ദം. അങ്ങനെയാണ് താന്‍ പിടിക്കപ്പെടുന്നതെന്നും വിനീത് കുമാര്‍ പറഞ്ഞു.

More from Filmibeat

Read more about: vineeth kumar Thesni Khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X