ഭർത്താവിന്റെ അപകടത്തിന് ശേഷമുള്ള ജീവിതം; സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല; വിനോദിനി പറയുന്നു

90 കളിൽ നായിക നടിയായി സാന്നിധ്യമറിയിച്ച നടിയാണ് വിനോദിനി. പിന്നീട് സീരിയലുകളിലും വിനോദിനി അഭിനയിച്ചു. വിവാഹശേഷമാണ് വിനോദിനി അഭിനയ രം​ഗത്ത് നിന്നും പിൻവാങ്ങിയത്. വെങ്കട്ട് ശ്രീധർ എന്നാണ് വിനോദിനിയുടെ ഭർത്താവിന്റെ പേര്. രണ്ട് മക്കളും ദമ്പതികളും പിറന്നു. അപ്രതീക്ഷിതമായാണ് വിനോദിനിയുടെ ജീവിതത്തിൽ ചില പ്രതിസന്ധികളുണ്ടാകുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ ഭർത്താവ് ​ഗുരുതരാവസ്ഥയിലായി. വീൽ ചെയറിലായ ഭർത്താവിനെയും കുടുംബത്തെയും നോക്കേണ്ട ഉത്തരവാദിത്തം വിനോദിനിക്ക് വന്നു.

ഇന്ന് സീരിയലുകളിൽ വിനോദിനി അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഭർത്താവിന് അപകടം പറ്റിയതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനോദിനി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് വിനോദിനി മനസ് തുറന്നത്. ഇരുപതുകളിലുള്ള രണ്ട് കുട്ടികൾ വന്ന് അദ്ദേഹത്തെ ബൈക്കിൽ ഇടിക്കുകയായിരുന്നു. മറ്റൊന്നും ഞങ്ങൾക്ക് അറിയില്ല. അറിയാതെ ഇടിച്ചിട്ട് പോയതാണെന്ന് കോടതിയിൽ പറഞ്ഞ് പിഴ അടച്ച് പോയി.

Actress Vinodhini

നമ്മുടെ നാട്ടിൽ ഒരു ജീവനുള്ള വില അതാണോ എന്ന് എനിക്കറിയില്ല. കുടുംബത്തിന്റെ കഷ്ടതകൾ വേദനാജനകമായിരുന്നു. അന്ന് ആരും സഹായിച്ചില്ല. ന‌ടികർ സംഘത്തിൽ ഞാൻ അം​ഗമാണ്. എല്ലാവരും വന്നിരുന്നെങ്കിൽ ഇടിച്ചത് ആരാണെന്ന് കണ്ടുപിടിച്ച് ആക്ഷൻ എടുക്കാൻ കഴിഞ്ഞേനെ. ഭർത്താവിന് ​ഗുരുതരമായിരുന്നു. ഭേദമാകാൻ ഒരു വർഷം കഷ്ടപ്പെട്ടു. അതിന് എത്ര ചെലവ് ചെയ്തു എന്ന് പറയാൻ കഴിയില്ല. എന്റെയോ ഭർത്താവിന്റെയോ വീട്ടുകാരുടെ സഹായം ഇല്ല.

ഫോണിൽ കൂടെ എന്തെങ്കിലും വേണോ എന്ന് ചോദിക്കും. എന്താണ് വേണ്ടാത്തത്? ഫിസിക്കൽ സപ്പോർട്ട്, മെന്റൽ സപ്പോർട്ട്, സാമ്പത്തിക സഹായം എന്നിവയെല്ലാം വേണം. പൊലീസുമായും ഡോക്ടർമാരുമായും ഇടപെടണം. വീട്ടിലെ കുട്ടികളെ നോക്കണം. വീട്ടിൽ പ്രായമായ അമ്മയെ നോക്കണം. എല്ലാം വെല്ലുവിളിയായിരുന്നു. ദൈവാനു​ഗ്രഹത്തലാണ് എല്ലാം തനിക്ക് നേരിടാൻ കഴിഞ്ഞതെന്നും വിനോദിനി പറഞ്ഞു. എനിക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാണ് മുന്നോട്ട് പോയത്.

Actress Vinodhini

എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ഭർത്താവിനെ രക്ഷപ്പെ‌ടുത്തണം, കുട്ടികളെ നമ്മൾ തന്നെ നോക്കണം എന്ന് മനസിൽ ഉറപ്പിച്ചെന്നും വിനോദിനി പറയുന്നു. ആർക്കും മറ്റൊരാൾക്ക് ദീർഘകാലം പിന്തുണയും സഹായവും നൽകാൻ കഴിയില്ലെന്നും അത് തനിക്ക് മനസിലാക്കാൻ പറ്റുമെന്നും വിനോദിനി വ്യക്തമാക്കി. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിലും ഭർത്താവിന് സംഭവിച്ച അപകടത്തെക്കുറിച്ചും വിനോദിനി സംസാരിച്ചിട്ടുണ്ട്.

റോങ് സെെഡിൽ വന്നാണ് ഭർത്താവിനെ വണ്ടിയിടിച്ചത്. എനിക്ക് വിരോധമുള്ളവർക്ക് പോലും ഇങ്ങനെ സംഭവിക്കരുതെന്ന് ആ​ഗ്രഹിക്കുന്നു. 12 ദിവസം അദ്ദേഹം കോമയിലായിരുന്നു. രാത്രി വീട്ടിലേക്ക് വരുമ്പോൾ മക്കൾ അച്ഛന് എങ്ങനെയുണ്ടെന്ന് ചോദിക്കും. അച്ഛന് കാലിന് പരിക്കുണ്ട്, പത്ത് ദിവസം വിശ്രമം വേണമെന്നാണ് ഞാൻ മക്കളോട് പറഞ്ഞിരുന്നത്. കള്ളം പറഞ്ഞാണ് മക്കളെ ഉറക്കിയത്.

വണ്ടിയിടിച്ചവരെക്കുറിച്ച് തനിക്ക് അധികമൊന്നും അറിയില്ലെന്നും താനും ഭർത്താവും അനുഭവിച്ച കഷ്ടതകൾ അവർ അനുഭവിച്ചിരിക്കാൻ സാധ്യതയില്ലെന്നും വിനോദിനി അന്ന് വ്യക്തമാക്കി. ബിൽ‍ഡിം​ഗ് കോൺട്രാക്ടർ ആയിരുന്നു വിനോദിനിയുടെ ഭർത്താവ്. ഉത്തരവാദിത്തമില്ലാതെ വണ്ടിയോടിക്കുന്നവരാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്നും വിനോദിനി അന്ന് ചൂണ്ടിക്കാട്ടി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X