നടി വിഷ്ണുപ്രിയയുടെ മെഹന്ദി ആഘോഷം ഗംഭീരമായി! ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു!
മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് വിഷ്ണുപ്രിയ. താരം വിവാഹിതയാവാന്‍ പോവുകയാമെന്നുള്ള വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. ജൂണ്‍ 20 വ്യാഴാഴ്ചയാണ് നടിയുടെ വിവാഹം. നിര്‍മ്മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയനാണ് താരത്തെ ജീവിതസഖിയാക്കുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി ആഘോഷം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. താരത്തിന്റെ മെഹന്ദി ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. മഞ്ഞ ഫ്രോക്കില്‍ അതീവ സുന്ദരിയായെത്തിയിരിക്കുകയാണ് വിഷ്ണുപ്രിയ. മിനിസ്‌ക്രീനിലെ പ്രിയതാരങ്ങളും മെഹന്ദി ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. മെഹന്ദി ആഘോഷത്തിനിടയിലെ സന്തോഷം പങ്കുവെച്ച് താരവും എത്തിയിരുന്നു. ഇത്രയും രസകരമായ ചടങ്ങായി ഇത് മാറുമെന്ന് കരുതിയിരുന്നില്ലെന്ന് താരം കുറിച്ചിരുന്നു. ഈ സമയത്ത് താന്‍ അച്ഛനെ മിസ്സ് ചെയ്യുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. ഭാമ, മാളവിക മേനോന്‍ തുടങ്ങി നിരവധി പേരാണ് വിഷ്ണുപ്രിയയ്ക്ക് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്.

ദിലീപ് ചിത്രമായ സ്പീഡ് ട്രാക്കിലൂടെയായിരുന്നു വിഷ്ണുപ്രിയ സിനിമയില്‍ തുടക്കം കുറിച്ചത്. 2007ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. കേരളോത്സവം, പെണ്‍പട്ടണം തുടങ്ങിയ സിനിമകളിലൂടെയാണ് ഈ താരത്തേ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. നാങ്ക എന്ന തമിഴ് സിനിമയിലും വിഷ്ണുപ്രിയ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്നും താരം തെളിയിച്ചിരുന്നു.


Click it and Unblock the Notifications