ഒരുപോലെ സാരി... ഡാന്‍സും പാട്ടും... ഭാവനയുടെ കല്യാണത്തിന് തിളങ്ങിയ ആ 15 നായികമാര്‍

By Aswini

Recommended Video

ഭാവനയുടെ കല്യാണത്തിന് നൃത്തച്ചുവടുകളുമായി തിളങ്ങിയ നായികമാർ | filmibeat Malayalam

ഭാവനയുടെ വിവാഹം സത്യത്തില്‍ മലയാള സിനിമയിലെ സ്ത്രീ സൗഹൃദത്തിന്റെ ശക്തി തെളിയിക്കുകയായിരുന്നു. സാധാരണ ഇത്തരം ചടങ്ങുകളിലും സൂപ്പര്‍സ്റ്റാര്‍സാണ് ശ്രദ്ധ പിടിച്ചു പറ്റാറുള്ളത്.. എന്നാല്‍ ഭാവനയുടെ കല്യാണത്തിന് ആദ്യാവസാനം വരെ തിളങ്ങിയത് നടിയുടെ കൂട്ടുകാരികളായ നായികമാരാണ്.

ഭാവനയുടെ വിവാഹത്തിനായി കൂട്ടുകാരികള്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തി എന്ന് വിവാഹ വേദിയില്‍ നിന്നും പുറത്തുവന്ന ചില വീഡിയോകളില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. ഒരുപോലെ വേഷം ധരിച്ചെത്തിയ ആറ് തോഴിമാരുള്‍പ്പടെ, ഭാവനയുടെ വിവാഹത്തില്‍ തിളങ്ങിയ ആ 15 സുന്ദരികള്‍ ആരൊക്കെയാണെന്ന് നോക്കാം...

രമ്യ നമ്പീശന്‍

രമ്യ നമ്പീശന്‍

വിവാഹാഘോഷത്തിന് മുഖ്യ നേതൃത്വം വഹിച്ചത് രമ്യ നമ്പീശനാണെന്ന് പറയാം. മെഹന്തി ആഘോഷം മുതല്‍ റിസപ്ഷന്‍ വരെ എല്ലാ കാര്യത്തിലും രമ്യ മുന്നിലുണ്ടായിരുന്നു

സയനോര

സയനോര

ആദ്യാവസാനം വരെ ഭാവനയുടെ വിവാഹത്തില്‍ നിറഞ്ഞു നിന്ന തോഴിയാണ് ഗായിക സയനോര. പാട്ട് പാടി വിവാഹാഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ സയനോര മുന്നില്‍ തന്നെയുണ്ടായിരുന്നു.

ശില്‍പ ബാല

ശില്‍പ ബാല

ടെലിവിഷന്‍ അവതാരകയും നടിയുമായ ശില്‍പ ബാലയുടെ ചുവടുകളാണ് ആകര്‍ഷണണായത്. ഡാന്‍സ് കളിയൊക്കെ കോര്‍ഡിനേറ്റ് ചെയ്തത് ശില്‍പയാണത്രെ.

ശ്രിത ശിവദാസ്

ശ്രിത ശിവദാസ്

വിവാഹം കഴിഞ്ഞ് ഇന്റസ്ട്രി വിട്ടുവെങ്കിലും ഭാവനയുടെ വിവാഹത്തിന് ആദ്യാവസാനം വരെ നടി ശ്രിത ശിവദാസും ഉണ്ടായിരുന്നു. മെഹന്തി ചടങ്ങിലും വിവാഹത്തിലും റിസപ്ഷനിലുമൊക്കെ ശ്രിതയും തിളങ്ങി

മൃദുല മുരളി

മൃദുല മുരളി

ഭാവനയുടെ അടുത്ത കൂട്ടുകാരികളില്‍ ഒരാളാണ് മൃദുല മുരളി. മെഹന്തി ആഘോഷം മുതല്‍ കൂട്ടിത്തിലുണ്ട്.

ഷഫ്‌ന

ഷഫ്‌ന

ഷ്ഫനയാണ് ഈ ഗ്യാങിലെ മറ്റൊരു താരം. വിവാഹ ശേഷം സിനിമ വിട്ട് സീരിയലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷഫ്‌നയും ഭാവനയുടെ വിവാഹത്തിലെ മുഖ്യാകര്‍ഷമായി.

മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍

ഭാവനയുടെ വിവാഹ നിശ്ചയം മുതല്‍ കൂടെ തന്നെയുള്ള ഒരേ ഒരു സെലിബ്രിറ്റിയാണ് മഞ്ജു വാര്യര്‍. വിവാഹത്തിന് സാരിയും റിസപ്ഷന് ചുരിദാറുമായിരുന്നു മഞ്ജുവിന്റെ വേഷം

നവ്യ നായര്‍

നവ്യ നായര്‍

നവ്യയും ഭാവനയുടെ വിവാഹത്തില്‍ നിറഞ്ഞു നിന്നു. വിവാഹം കഴിഞ്ഞ് ജവഹര്‍ലാല്‍ നഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന ചടങ്ങുകളിലാണ് നവ്യ പങ്കെടുത്തത്

ഭാമ

ഭാമ

വിവാഹത്തിലും റിസപ്ഷനിലും ഭാമയും പങ്കെടുത്തു. വിവാഹത്തിന് പച്ച സാരിയും റിസപ്ഷന് ആകാശ നീല ഗൗണുമായിരുന്നു ഭാമയുടെ വേഷം

മിയ

മിയ

വിവാഹത്തിലും റിസപ്ഷനും പങ്കെടുത്ത മറ്റൊരു താരമാണ് മിയ. ഭാവനയുടെ അടുത്ത കൂട്ടുകാരില്‍ ഒരാള്‍!!

നസ്‌റിയ നസീം

നസ്‌റിയ നസീം

ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന റിസപ്ഷനിലാണ് നസ്‌റിയ നസീം പങ്കെടുത്തത്. ആകാശ നീല നിറത്തിലുള്ള ഗൗണാണ് നസ്‌റിയ ധരിച്ചത്. ഫഹദ് ഫാസിലിന്റെ ഉമ്മയ്‌ക്കൊപ്പമാണ് നസ്‌റിയ ചടങ്ങിനെത്തിയത്

അനു മോള്‍

അനു മോള്‍

വിവാഹ ശേഷം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന റിസപ്ഷനിലാണ് അനു മോള്‍ പങ്കെടുത്തത്. സാരിയായിരുന്നു വേഷം

ഷംന കാസിം

ഷംന കാസിം

ലുക്ക് കൊണ്ട് തന്നെ ഷംന ശ്രദ്ധ പിടിച്ചുപറ്റി. പുതിയ സിനിമയ്ക്ക് വേണ്ടി ഹെയര്‍ സ്റ്റൈല്‍ മാറ്റിയ ഷംനയുടെ ലുക്ക് ആകര്‍ഷമായിരുന്നു. വിവാഹം കഴിഞ്ഞ് നഹറു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് ഷംന പങ്കെടുത്തത്

കൃഷ്ണ പ്രഭ

കൃഷ്ണ പ്രഭ

ഭാവനയുമായി നല്ല സൗഹൃദ ബന്ധം സൂക്ഷിക്കുന്ന നടിയാണ് കൃഷ്ണ പ്രഭ. ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന റിസപ്ഷനിലാണ് കൃഷ്ണ പ്രഭ പങ്കെടുത്തത്

റിമ കല്ലിങ്കല്‍

റിമ കല്ലിങ്കല്‍

ഭാവനയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഏറെ പിന്തുണ നല്‍കിയ റിമ കല്ലിങ്കലിന് വിവാഹ ചടങ്ങുകളില്‍ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. റിസപ്ഷന് പങ്കെടുക്കാന്‍ ഭര്‍ത്താവിനൊപ്പം റിമ വന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X