സ്വയം ശക്തയാവുക, പേളിയും മുക്തയും അനുശ്രീയുമടക്കം വനിതാ ദിനത്തില്‍ ആശംസകളുമായി നടിമാരും!
മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി ആചാരിക്കുകയാണ്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാ ദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴില്‍, കുടുംബം തുടങ്ങിയ മേഖലകളില്‍ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിട്ടാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്.
സാമൂഹ്യ മാധ്യമങ്ങള്‍ നിറയെ വനിതാ ദിനത്തിന്റെ ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അമ്മയ്ക്കും ഭാര്യയ്ക്കും മകള്‍ക്കുമെല്ലാം ആശംസ അറിയിച്ച് പുരുഷന്മാരെല്ലാം വനിതാ ദിനത്തെ കുറിച്ച് പറയുന്നത് രസകരമാണ്. ഒപ്പം മലയാളത്തിലെ പ്രിയ നടിമാര്‍ക്കും വനിതാ ദിനത്തെ കുറിച്ച് പറയാന്‍ ചില കാര്യങ്ങളുണ്ട്.

അമ്മയ്ക്കും ചേട്ടത്തി അമ്മയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു നടി അനുശ്രീ പങ്കുവെച്ചത്. 'ഈ വനിതാ ദിനത്തില്‍ എന്റെ ടീമിനൊപ്പം സ്ത്രീത്വം ഞങ്ങള്‍ ആഘോഷിക്കുകയാണ്. എന്റെ സ്ത്രീ ശക്തി എന്ന് പറയുന്നത് അമ്മയും ചേട്ടത്തിയമ്മയുമാണെന്നും അനുശ്രീ പറയുന്നു. ഒപ്പം എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനത്തിന്റെ ആശംസകള്‍' അറിയിക്കുകയാണെന്നും നടി സൂചിപ്പിച്ചു.

നടി മുക്തയും തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും ശക്തയായ സ്ത്രീയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. അതിനൊപ്പം നിങ്ങള്‍ ആണ് എന്റെ ഏറ്റവും വലിയ ശക്തി. സ്‌നേഹവും സന്തോഷവും കൊണ്ട് എന്റെ ജീവിതം നിറച്ചവള്‍. വനിതാദിനാശംസകള്‍ എന്നുമായിരുന്നു മുക്ത എഴുതിയത്. ചെറുപ്പത്തില്‍ അമ്മയ്‌ക്കൊപ്പം നില്‍ക്കുന്നൊരു ചിത്രമായിരുന്നു നടി പോസ്റ്റ് ചെയ്തത്. അതേ സമയം മുക്തയുടെ അമ്മയ്ക്ക് നടി ശ്രിന്ദയുടെ മുഖഛായ ഉണ്ടെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം.

വനിതാ ദിനത്തില്‍ രസകരമായ പോസ്റ്റുമായിട്ടെത്തിയത് നടിയും അവതാരകയുമായ പേര്‍ളി മാണിയായിരുന്നു. എല്ലാ ശക്തയായ സ്ത്രീയ്ക്ക് പിന്നിലും അവളുടെ തന്നെ ശക്തമായ വ്യക്തിത്വമുണ്ട്. എല്ലാവര്‍ക്കും ഈ ദിനത്തിന്റെ മംഗളങ്ങള്‍. എല്ലായിപ്പോഴും ആരോഗ്യത്തോടെയും പോസിറ്റീവ് ആയിട്ടും ഇരിക്കട്ടെ. എല്ലാ സമയത്തും നിങ്ങള്‍ സ്വയം വിശ്വസിക്കുക. അതിനൊപ്പം നിങ്ങളുടെ സ്വപ്‌നത്തിലേക്ക് തന്നെ നടക്കുക എന്നും പേര്‍ളി പറയുന്നു. കണ്ണാടിയില്‍ സ്വന്തം മുഖം കാണിക്കുന്ന ചിത്രമായിരുന്നു പേര്‍ളി പങ്കുവെച്ചതും.

വിജയിക്കുന്ന എല്ലാ സ്ത്രീകള്‍ക്ക് പിന്നിലും അവള്‍ തന്നെയാണുള്ളതെന്നായിരുന്നു നടി ഭാമ പറഞ്ഞത്. ഹേയ് പെണ്‍കുട്ടി, നിങ്ങള്‍ റോക്ക് ആണെന്നായിരുന്നു ഹണി റോസ് കുറിച്ചത്.


Click it and Unblock the Notifications