വീട്ടുകാരെ തള്ളിപ്പറഞ്ഞ മലയാളം നായികമാര്‍

By Meera Balan

പല ചലച്ചിത്രതാരങ്ങള്‍ക്കും അവരുടെ കുടുംബാണ് മികച്ച പിന്തുണ നല്‍കി ഒപ്പം നില്‍ക്കുന്നത്. എന്നാല്‍ പലപ്പോഴും സ്വത്തിന്റെ പേരില്‍ ഉള്‍പ്പടെ വീട്ടുകാരുമായി വഴക്കിടുകയും അകന്ന് കഴിയുകയും ചെയ്ത ഒട്ടേറെ നായികമാരുണ്ട് മലയാളത്തില്‍.

ഇവരില്‍ പലരും ഇപ്പോള്‍ കുടുംബാംഗങ്ങളോട് നല്ല അടുപ്പം പുലര്‍ത്തുന്നുണ്ടെങ്കിലും ഒരിയ്ക്കല്‍ ഇവര്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ ചെറുതല്ല. അത്തരം ചില നായികമാരിലേയ്ക്കും അവരുടെ കുടംബവിശേഷങ്ങളിലേയ്ക്കും കടന്ന് ചെല്ലാം.

മീര ജാസ്മിന്‍

വീട്ടുകാരെ വെറുത്ത നായികമാര്‍

അച്ഛനും സഹോദരിയും ഉള്‍പ്പടെയുള്ളവര്‍ തന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന് ആരോപിച്ച് നടി മീരാ ജാസ്മിന്‍ രംഗത്തെത്തിയിരുന്നു. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയതിന് തൊട്ടുപിന്നാലെയാണ് മീര വാര്‍ത്ത സമ്മേളനം നടത്തി തന്റെ വീട്ടുകാര്‍ സ്വത്ത് തട്ടിയെടുത്തെന്ന് അറിയിച്ചത്. തനിയ്ക്ക് ഇനി മുതല്‍ അച്ഛനും അമ്മയും സഹോദരിയും ഇല്ലെന്നും മീര പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് മീര വീട്ടുകാരുമായി ഒന്നിച്ചു.

 മുക്ത

വീട്ടുകാരെ വെറുത്ത നായികമാര്‍

സിനിമയില്‍ അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ട അച്ഛനെതിരെ പൊട്ടിക്കരഞ്ഞു കൊണ്ട് രംഗത്തെത്തിയത്. തന്റെ രണ്ടാമത്തെ വയസില്‍ അമ്മയെ ഉപേക്ഷിച്ച് പോയതാണ് അച്്ഛനെന്നും പിന്നീട് സിനിമയിലെത്തിയ ശേഷം താന്‍ തന്നെ അച്ഛനെ വീട്ടിലേയ്ക്ക് കൊണ്ടു വന്നെന്നും മുക്ത. എന്നാല്‍ ഇപ്പോള്‍ തന്നെയും കുടുംബത്തെയും അച്ഛന്‍ ഭീഷണിപ്പെടുത്തുന്നെന്ന് എറണാകുളം പ്രസ്‌കഌബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുക്ത പറഞ്ഞു. ഇപ്പോഴും അച്ഛനുമായി അകല്‍ച്ചയിലാണ് താരം. എന്നാല്‍ അമ്മയും ചേച്ചിയും മുക്തയ്ക്ക് എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്.

ലിസി പ്രിയദര്‍ശന്‍

വീട്ടുകാരെ വെറുത്ത നായികമാര്‍

പ്രിയദര്‍ശനെ വിവാഹം കഴിയ്ക്കുന്നതിന് വേണ്ടി ലിസി വീട്ടികാരുമായി വഴക്കിടുകയും ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് തനിയ്ക്ക് സംരക്ഷണവും ജീവനാംശവും നല്‍കുന്നില്ലെന്ന് കാട്ടി ലിസിയുടെ പിതാവ് രംഗത്തെത്തിയിരുന്നു.

ജോമോള്‍

വീട്ടുകാരെ വെറുത്ത നായികമാര്‍

സിനിമയിലൂടെയും ഉദ്ഘാടന ചടങ്ങുകളിലൂടെയും താന്‍ സ്മ്പാദിച്ച ഒരു കോടിയുടെ സ്വത്ത് പിതാവ് തട്ടിയെടുത്തെന്ന് ആരോപിച്ച് 2005 ല്‍ നടി ജോമോള്‍ രംഗത്തെത്തി. വിവാഹത്തിന് പോലും തനിയ്ക്ക് സ്വര്‍ണമോ ആഭരണമോ വീട്ടുകാര്‍ തന്നില്ലെന്നും തന്നെ പീഡിപ്പിയ്ക്കുകയയായിരുന്നെന്നും കോഴിക്കോട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ജോമോള്‍ പറഞ്ഞു.

രസ്‌ന

വീട്ടുകാരെ വെറുത്ത നായികമാര്‍

ടെലിവിഷന്‍ ചലച്ചിത്ര താരം രസ്‌നയും കുടുംബപ്രശ്‌നങ്ങള്‍ മൂലം ഒത്തിരി ബുദ്ധിമുട്ടുകള്‍ അനുഭവിച്ച താരമാണ്. ചെറുപ്പത്തിലെ അച്ഛ ന്‍ ഉപേക്ഷിച്ച് പോയ താരം പിന്നീട് സ്വപ്രയത്‌നത്തിലൂടെയാണ് അഭിയരംഗത്തെത്തിയത്. അമ്മയും അനുജത്തിയുമാണ് രസ്‌നയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X